'നാട്ടില്‍ എന്തു നടന്നാലെന്താ, എനിക്കെന്റെ സ്വന്തം ഫോട്ടം, സ്വന്തം സില്‍മാ പോസ്റ്റര്‍' സിനിമയിലെ ഇരട്ടത്താപ്പുകാരെ പരിഹസിച്ച് സയനോര



കൊച്ചി  > നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് മലയാള സിനിമയിലെ വിവാദവങ്ങള്‍ അവസാനിക്കുന്നില്ല. സംഭവത്തിനു ശേഷം നിരവധി പേര്‍ പ്രതികരണവുമായി രംഗത്തു വന്നെങ്കിലും ബഹുഭൂരിപക്ഷവും മൗനം പാലിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. സിനിമയിലെ ഇരട്ടത്താപ്പുകാരെയും സ്വാര്‍ത്ഥ താല്‍പര്യക്കാരെയും പരിഹസിച്ചാണ് ഗായിക സയനോര രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകയ്ക്കു നേരെ ക്രൂരമായ അക്രമം നടന്നിട്ടും ദിലീപിനെ അറസ്റ്റ് ചെയ്തിട്ടും മിണ്ടാതിരിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരിഹാസം. സ്വന്തം ഫോട്ടോ അപ്ലോഡ് ചെയ്തും സിനിമാ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്തും മാത്രം ജീവിക്കുന്നവര്‍ക്കെതിരെയാണ് സയനോരയുടെ പോസ്റ്റ്. സയനോരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം എനിക്കെന്താ ഹേ! ഞാന്‍ എന്റെ പ്രൊഫൈല്‍ ഫോട്ടം മാറ്റുന്നു, ഞാന്‍ എന്റെ സില്‍മേന്റെ പോസ്റ്റര്‍ ഇടുന്നു.. ഞാന്‍ എന്റെ സില്‍ബന്തികളുടെ സില്‍മേന്റെം ഫോട്ടം ഇടുന്നു..വിദേശത്ത് പോവുമ്പൊ ബിസിനെസ്സ് ക്ലാസ്സില്‍ ആണെന്നുളളത് നാട്ടാരെ അറിയിക്കുന്നു. ഞാന്‍ ചുറ്റിലും നടക്കുന്ന ഇത്തരം ചീപ് കാര്യങ്ങളില്‍ തല ഇടുന്ന ഒരാള്‍ അല്ല. എനിക്കു ആരോടും ഒരു ദേഷ്യവും ഇല്ല .. സ്‌നേഹവും ലവലേശം ഇല്ല.എനിക്ക് ഇങ്ങനെ ഈ മോന്തയില്‍ പറ്റി ഇരിക്കുന്ന ഈ കപട ചിരിയും അങ്ങനെ ഇളിച്ചു കാട്ടി സെല്‍ഫിയും എടുത്ത് ഇങ്ങനെ ഒക്കെ പോയാ മാത്രം മതി എന്റെ ദൈവങ്ങളേ. (സിനിമ തന്നെ ജീവിതം ആക്കുന്ന ചിലരെ ഒക്കെ കാണുമ്പോള്‍ നല്ല രസം ഇണ്ട് ..)   Read on deshabhimani.com

Related News