സംഘപരിവാർ നുണഫാക്‌ടറികളിൽ നിന്ന്‌ മറ്റൊരു കല്ലു വച്ച നുണ!



മറ്റൊരു കല്ലു വച്ച നുണ! കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘപരിവാർ കേന്ദ്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന "സംഘപരിവാർ വാട്‌സ്അപ്പ്‌ യൂണിവേഴ്‌സിറ്റി സ്പോണ്സേഡ്'  നുണപ്രചാരണമാണ് ചുവടെ. "കേരളസര്‍ക്കാരും യുഡിഎഫും രണ്ടാംതരം പൗരന്‍മാരായി കാണുന്ന ഹിന്ദുക്കളൊഴികെയുള്ള ഒമ്പത്‌, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന  പെൺകുട്ടികൾക്കു വേണ്ടി മാത്രം എൽഡിഎഫ്‌ സർക്കാർ, അക്ഷയ സെന്ററുകൾ വഴി ഒരു സ്കോളർഷിപ്പ് നല്കുന്നു. മിലാനാ സ്കോളർഷിപ്പ്!. ക്രിസ്ത്യൻ, മുസ്ലിം പെൺകുട്ടികൾക്കു മാത്രമാണ്‌ ഈ സ്കോളർഷിപ്പ് നല്കുന്നത്. ഒരു കുട്ടിക്ക് 10000 രൂപ വീതം അക്ഷയവഴിയാണ് നല്കുന്നത്. ഇത് എത്രയും പെട്ടെന്ന് ഷെയർ ചെയ്തു എല്ലാവരേയും അറിയിക്കുക. കോണ്‍ഗ്രസും യുഡിഎഫും കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളും അറിഞ്ഞിട്ടും മൗനം പാലിച്ച് ഹിന്ദുക്കളോടുള്ള ഈ ചതിക്ക് കൂട്ടുനില്‍ക്കുകയാണ്. ഹിന്ദുക്കളെല്ലാം തുടര്‍ന്നും ഈ ഹിന്ദുവിരുദ്ധ പ്രസ്ഥാനങ്ങളെ  തന്നെ വളര്‍ത്തണം. വോട്ട് ചെയ്യണം" എന്താണ്‌ വാസ്തവം:  എന്താണീ സ്കോളർഷിപ്പിന്റെ പേര്?  ബീഗം ഹസ്‌റത്‌ മഹൽ നാഷണൽ സ്കോളർഷിപ്പ്.  ഇത്‌ കേരള സർക്കാർ പദ്ധതിതണോ?  അല്ല. ഇത്‌ കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ മാന്ത്രാലയത്തിന്റെ കീഴിലുള്ള മൌലാന ആസാദ് ഫൌണ്ടേഷൻ നൽകുന്ന സ്‌കോളർഷിപ്പാണ്‌.  ഓഹോ! അപ്പോൾ ഏതെങ്കിലും മുസ്ലിം സംഘടനാ നേതാക്കൾ അല്ലേ ഇതിന് നേതൃത്വം നൽകുന്നത്‌?  അല്ലേ അല്ല,  ബിജെപിയുടെ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‌വി ആണ് ഈ സ്ഥാപനത്തിന്റെ തലവൻ.  മാത്രമല്ല ഇത്‌ കേന്ദ്ര സർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനവുമാണ്. ലിങ്ക് ➡   http://www.maef.nic.in/ അപ്പോൾ മൈനോറിറ്റി അല്ലാത്തവർക്ക് സ്കോളർഷിപ്പിന് പദ്ധതികൾ ഇല്ലേ?  ഉണ്ടല്ലോ! കേന്ദ്ര സർക്കാരിന്റെ തന്നെ മാനവ വിഭവ മന്ത്രാലയം നൽകുന്ന വിവിധ സ്കോളർ ഷിപ്പുകൾ ഉണ്ട്.  ലിങ്ക് ചുവടെ ചേർക്കുന്നു.  ഇത് എത്രയോ കാലങ്ങളായി ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്നുമുണ്ട്. ലിങ്ക് ➡   https://mhrd.gov.in/scholarships-education-loan  അപ്പോൾ ഈ പ്രചാരണത്തിന് പിന്നിൽ? നിങ്ങളെ പോലെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഒരു പ്രത്യേക പദ്ധതിയാണ് സംഘപരിവാർ വാട്സാപ്പിലൂടെ ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത്. തല വച്ച് കൊടുക്കണോ വേണ്ടയോ എന്ന് നിങ്ങൾ തന്നെ തീരുമാനിച്ചോളൂ...   Read on deshabhimani.com

Related News