'അതൊക്കെ രാജസ്ഥാനെ കണ്ടുപഠിക്കണം, ഇവിടെ ഒറ്റ ദിവസമെങ്കിലും നിർബന്ധിത പിടിത്തമുണ്ടോ, വളരെ മോശം'; കോൺഗ്രസിന് എം ബി രാജേഷിന്റെ ട്രോൾ



കൊച്ചി > ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്‌‌ക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർത്ത പ്രതിപക്ഷത്തിന് എം ബി രാജേഷിന്റെ ട്രോൾ മറുപടി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാന്റെ നപടികളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എം ബി രാജേഷിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ്. ആറ് ദിവസത്തെ ശമ്പളം മാറ്റിവെയ്‌ക്കാൻ കേരളം തീരുമാനിച്ചപ്പോൾ രാജസ്ഥാനിൽ ചുരുങ്ങിയത് ഒൻപത് ദിവസമാണ്. കൂടാതെ സർക്കാർ ജീവനക്കാരുടെ പെൻഷന്റെ 30 ശതമാനം മാറ്റിവെയ്‌ക്കാനും രാജസ്ഥാർ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമേ ദുരിതാശ്വാസനിധിയിലേക്ക് നിർബന്ധിതമായി ശമ്പളം പിടിക്കുകയും ചെയ്യുന്നുണ്ട്. എം ബി രാജേഷിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് - പൂർണരൂപം അതൊക്കെ ഞങ്ങടെ രാജസ്ഥാനെ കണ്ടു പഠിക്കണം.അങ്ങു മുകളിൽചെന്നിത്തലയിൽ തുടങ്ങി ഇങ്ങു താഴെ ചാമക്കാലയിൽ വരെയുള്ള കോൺഗ്രസുകാരുടെ ആസൂത്രിത നുണയാണിത്.എന്താ രാജസ്ഥാനിലെ വിശേഷം? അവിടെ ശമ്പളം മാറ്റിവെക്കുന്നത് ചുരുങ്ങിയത് 9 ദിവസം. പിന്നെ 16ഉം കൂടിയത് 19 ദിവസവും കാറ്റഗറി അടിസ്ഥാനത്തിൽ.കേരളത്തിൽ മാറ്റിവെക്കുന്നതോ? വെറും 6 ദിവസം. ഇവിടെ ചെയ്യുന്നത് പാപം അവിടെ ചെയ്യുന്നത് പുണ്യം. രാജസ്ഥാനിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ 30% മാറ്റിവെക്കാനും ഉത്തരവുണ്ട്.ഇവിടെ അത് ചെയ്യാത്തത് മഹാദ്രോഹം. ഇതിനെല്ലാം പുറമേ ഒരു ദിവസം മുതൽ അഞ്ച് ദിവസം വരെ നിർബന്ധിതമായി CMDRFലേക്ക് പിടിക്കും. ഹെൽത്തായാലും പോലീസായാലും ഒക്കെ നിർബന്ധമായും പിടിക്കും. ഇതിൽ ആർക്കും ഇളവില്ല. ഇവിടെ ഒറ്റ ദിവസമെങ്കിലും നിർബന്ധിത പിടുത്തമുണ്ടോ? ഇല്ല. ഛെ വളരെ മോശം. അപ്പോൾ ആരെ കണ്ടു പഠിക്കണം? രാജസ്ഥാനെ. എന്നാൽ പിന്നെ രാജസ്ഥാനിൽ ചെയ്തത് ഇവിടെയും ചെയ്താലോ? കത്തിച്ചവരെന്തു പറയുന്നു?    Read on deshabhimani.com

Related News