‘‘ചൊവ്വയിൽ നിന്നെത്തിയവർക്ക് അതിക്രമത്തിന്റെ അർഥം മനസിലാവില്ല’’‐ മീ ടൂ വെളിപ്പെടുത്തലുകളെ പരിഹസിച്ച മോഹൻലാലിന്‌ രേവതിയുടെ മറുപടി



കൊച്ചി > ലൈംഗികാതിക്രമം നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തി സ്ത്രീകള്‍ രംഗത്തുവരുന്ന ‘മീ ടൂ’ ക്യാമ്പയിനെ നിസാരവൽക്കരിച്ച മോഹന്‍ലാലിനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് ചലച്ചിത്ര പ്രവർത്തക രേവതി. മോഹന്‍ലാലിന്റെ പേര്‌ പറയാതെ ‘ഒരു പ്രമുഖ നടൻ’ എന്ന പ്രയോഗത്തോടെയായിരുന്നു രേവതി ട്വീറ്റ്‌. മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ ഈ പരാമര്‍ശത്തിനുള്ള മറുപടിയായാണ്‌ രേവതിയുടെ ട്വീറ്റ്. ‘‘മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് ഒരു പ്രമുഖ അഭിനേതാവ് പറയുന്നു. ഇങ്ങനെയുള്ളവരിൽ അവബോധത്തിന്റെ കണികയെങ്കിലും ഉളവാക്കാൻ നമുക്കെങ്ങനെ കഴിയും? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്നു ഇപ്പോൾ എത്തിയവര്‍ക്ക് അതിക്രമത്തിന്റെ  അര്‍ത്ഥം മനസിലാകണമെന്നില്ല, അത് തുറന്നു പറയാൻ അനുഭവിക്കുന്ന പ്രയാസവും അറിയില്ല. ആ തുറന്നു പറച്ചിലിന്‌ എന്ത് മാറ്റം കൊണ്ടുവരാൻ കഴിയുമെന്നും അറിയില്ല.’’‐ രേവതി ട്വിറ്ററില്‍ കുറിച്ചു.   #MeToo movement a ‘FAD’ says a Renowned ACTOR. How do we bring some degree of sensitivity in such people? Like Anjali Menon says, the people who have just arrived from MARS have no clue what it means to get abused, what it takes to call out and how this can bring about change!!! — Revathy Asha (@RevathyAsha) November 21, 2018 പതിവുപോലെ രേവതിയുടെ ട്വീറ്റിനെതിരെ മോഹൻലാൽ ആരാധകക്കൂട്ടവും സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്‌. യുവനടി ലൈംഗികമായി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംരക്ഷിക്കുന്നതുള്‍പ്പെടെ കേസില്‍ എഎംഎംഎയില്‍ നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടത്തിയ വാര്‍ത്തസമ്മേളനത്തിലും മോഹന്‍ലാലിനെതിരേ രേവതി രൂക്ഷമായി സംസാരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതുള്‍പ്പെടെ മലയാള സിനിമ മേഖലയില്‍ വനിത ചലച്ചിത്രപ്രവര്‍ത്തകര്‍ ഗുരുതരമായ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നതിന്റെ തുറന്നു പറച്ചിലുകള്‍ ശക്തമാകുമ്പോഴാണ് മീ ടു കാമ്പയിനെ പരിഹസിക്കുന്ന തരത്തില്‍ മോഹന്‍ലാലില്‍ നിന്നും പ്രതികരണം ഉണ്ടായത്. അതേതുടർന്ന്‌ അതിനോട്‌ പ്രതികരിച്ച മോഹൻലാൽ സിനിമയിലെ വനിതാ കൂട്ടായ്‌മയുടെ പ്രവർത്തകരെ പേര്‌ പറയാതെ നടിമാർ എന്നു വിളിച്ചതിനെതിരെയും രേവതിയടക്കമുള്ളവർ പ്രതിഷേധമുയർത്തിയിരുന്നു.   Read on deshabhimani.com

Related News