"മുൻപേജ്‌ മുതൽ അവസാന താൾ വരെ കൊറോണാ വാർത്തകൾ മാത്രം; ദേശാഭിമാനി കേരളത്തെ നയിക്കുന്നു"



രാവുണ്ണി ചക്കടത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ ഞങ്ങൾ,മാർക്സിസ്റ്റുകാർക്കിടയിൽ പത്രം എന്നു പറഞ്ഞാൽ അത് ദേശാഭിമാനിയാണ്.ചെങ്കൊടിയുടെ പത്രമാണ്. നിലപാടുണ്ട്.എതിർപ്പുണ്ട്. അനുകൂലമുണ്ട്. വിട്ടുവീഴ്ചയില്ല മായം ചേർക്കലില്ല. ദേശാഭിമാനിക്ക് ശരി എന്നും നേര് എന്നും നീതി എന്നും തോന്നുന്നതിനു വേണ്ടിയുള്ള അക്ഷര സമരമാണത്. ഇഎംഎസ് തുടങ്ങിവെച്ച സമരമാണിത്. നിങ്ങൾ ദേശാഭിമാനിയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്തോളൂ. രാജ്യം ആപത്തിൽ പെടുന്ന സന്ദർഭങ്ങളിലൊക്കെ ദേശാഭിമാനി ദൃഢനിശ്ചയത്തോടെ നടത്തുന്ന യുദ്ധത്തെ കണ്ണുതുറന്നു കാണുക തന്നെ വേണം. ഓഖിയുടെയും നിപ്പയുടെയും പ്രളയത്തിൻ്റെയും നാളുകളിൽ ദേശാഭിമാനി സാമൂഹ്യബോധത്തോടെ നടത്തിയ യുദ്ധം മറന്നുവോ? മറക്കരുതു്. ഇപ്പോഴിതാ കൊവിഡിൻ്റെ നാളുകളിലെ ദേശാഭിമാനി ഒന്ന് കാണൂ. മുൻപേജു മുതൽ അവസാന താൾ വരെ കൊറോണാ വാർത്തകൾ മാത്രം. മുഖ്യമന്ത്രിയെപ്പോലെ, ആരോഗ്യമന്ത്രിയെപ്പോലെ മാദ്ധ്യമരംഗത്ത് ദേശാഭിമാനി കേരളത്തെ നയിക്കുന്നു. ഡോക്ടറെപ്പോലെ വിദഗ്ധോപദേശം തരുന്നു. അദ്ധ്യാപകനെപ്പോലെ നേർവഴി കാട്ടുന്നു. സുഹൃത്തിനെപ്പോലെ ആത്മബലം തരുന്നു.നേതാവിനെപ്പോലെ സംഘാടകനാവുന്നു. തെറ്റായ പ്രചാരണങ്ങൾ തുറന്നു കാട്ടുന്നു. അഭ്യൂഹങ്ങൾ പൊളിച്ചടക്കുന്നു. കൊറോണക്കാലത്ത് ഒരു പത്രത്തിനു ചെയ്യാവുന്ന ദേശസേവനത്തിൻ്റെ അങ്ങേയറ്റം ദേശാഭിമാനി ചെയ്യുന്നുണ്ട്. അതെ. അങ്ങേയറ്റം .സ്വന്തം പേര് ദേശാഭിമാനി അർത്ഥവത്താക്കുന്നു. മറ്റുള്ളവർ ഒന്നും ചെയ്യുന്നില്ലെന്നല്ല. നിശ്ചയമായും ചെയ്യുന്നുണ്ട്. പതിവുള്ളതിൽ നിന്നും വ്യത്യസ്തമായിത്തന്നെ. പ്രത്യേകിച്ചും ചാനലുകൾ. പത്രങ്ങളും പിന്നിലല്ല.ഈ നന്മയെ ഞാൻ വാഴ്ത്തുന്നു.ദേശാഭിമാനിയുടെ അർപ്പണബോധത്തോടെയുള്ള പത്രപ്രവർത്തനം വേറിട്ടു നില്ക്കുന്നു. ഓരോ പേജിലും, ഓരോ വാർത്തയിലും, ഓരോ ചിത്രത്തിലും ആ പ്രതിബദ്ധത കാണാം. ഭീതിയുടെയും ഒറ്റപ്പെടലിൻ്റെയും നാളുകളിൽ ഈ പത്രം പകർന്നു തരുന്ന ആത്മവിശ്വാസം ചെറുതല്ല.   Read on deshabhimani.com

Related News