ആവേശം വിതറി സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം പ്രൊമോ വീഡിയോ



കൊച്ചി > ഫെബ്രുവരിയില്‍ നടക്കുന്ന സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രൊമോ വീഡിയോ വൈറലാകുന്നു. 1 മിനുട്ട് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് രോഹിണിയാണ്. ബിനുലാല്‍ ഉണ്ണിയുടെ തിരക്കഥയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രാജേഷ് റെറ്റ്‌നസ് ആണ്. എഡിറ്റിങ് സമീര്‍ സക്കറിയയും സൗണ്ട് പൂവച്ചല്‍ ഷാജഹാനും നിര്‍വഹിച്ചിരിക്കുന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനം ഫെബ്രുവരി 3,4,5 തിയതികളിലായി കെ. അനിരുദ്ധന്‍ നഗറില്‍ (എ കെ ജി ഹാള്‍) വെച്ച് നടക്കും.    Read on deshabhimani.com

Related News