പുസ്തക നിരൂപണപംക്തിയില്‍ സാഹിത്യ മോഷണം?: വിവാദം കനക്കുന്നു



കൊച്ചി> ഏഷ്യാനെറ്റ്‌ ന്യൂസിന്റെ വെബ്‌ എഡിഷനില്‍ പ്രസിദ്ധീകരിയ്ക്കുന്ന പുസ്തക നിരൂപണപംക്തി സാഹിത്യ മോഷണം ആണെന്ന് ആരോപണം ഉയരുന്നു. നതാലിയ ഷൈനി അറയ്ക്കല്‍ എന്ന പേരില്‍ പ്രസിദ്ധീകരിയ്ക്കുന്ന പംക്തിയ്ക്കെതിരെയാണ് തെളിവുകള്‍ നിരത്തിയുള്ള ആരോപണം. പ്രശസ്ത ബ്ലോഗറും സാമൂഹ്യ പ്രവര്‍ത്തകനുമായ മനോജ്‌ രവീന്ദ്രന്‍ നിരക്ഷരനാണ് മോഷണത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടത്. പംക്തിയില്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച ഫെര്‍ണാണ്ടോ പെസൊവ എന്ന പോര്‍ച്ചുഗീസ് എഴുത്തുകാരന്റെ കൃതിയെപ്പറ്റി നതാലിയ എഴുതിയതില്‍ സ്വന്തമായി ഒരു വരിപോലുമില്ലെന്ന്‍ മനോജ്‌ ചൂണ്ടിക്കാട്ടുന്നു. ''പുസ്തകത്തിലെ ഉദ്ധരണികൾ താൻ തർജ്ജിമ ചെയ്തതാണെന്ന് നത്താലിയ ലേഖനത്തിനടിയിൽ പറയുന്നുണ്ട്.  ബാക്കിയുള്ളത് മുഴുവൻ മറ്റുള്ളവരുടെ പുസ്തകാവലോകനങ്ങളിൽ നിന്ന് ഓരോ പാരഗ്രാഫുകൾ വീതം കട്ടെടുത്ത് തർജ്ജിമ ചെയ്തതാണ്. ഇതിനപ്പുറം നത്താലിയയിടേതായി ഒരു പാരഗ്രാഫ് പോലും ആ ലേഖനത്തിൽ ഇല്ല.''-തെളിവുകള്‍ നിരത്തി മനോജ്‌ പറയുന്നു. എന്നാല്‍ ആ ലേഖനം ഒരു പരീക്ഷണമായിരുന്നെന്നാണ് നതാലിയ സ്വന്തം ഫേസ്‌ബുക്ക് പേജില്‍ പറഞ്ഞത്. ഇതോടെ മറ്റൊരു പുസ്തകാവലോകനവും മോഷണമാണെന്നു മനോജ്‌ ചൂണ്ടിക്കാട്ടുന്നു. വെബ്‌ എഡിഷനിലെ കോളം നിര്‍ത്തുകയാണെന്ന് ഏഷ്യനെറ്റ് ന്യൂസില്‍ നിന്ന് തനിക്ക് സന്ദേശം കിട്ടിയതായും മനോജ്‌ ബ്ലോഗില്‍ പറയുന്നു. മനോജിന്റെ ബ്ലോഗ്‌ ഇവിടെ വായിക്കാം: കോപ്പിയടി തർജ്ജിമ ലേഖനങ്ങളുമായി നത്താലിയ ഷൈൻ അറക്കൽ Read on deshabhimani.com

Related News