കണ്ണൂരിലെ ക്യാമ്പിന് ഇഎംഎസ് അല്ലെങ്കിൽ ചക്രപാണി നിർബന്ധമായും പങ്കെടുത്തേ തീരു...; 57 വർഷം മുമ്പ് പിണറായി വിജയൻ അയച്ച കത്ത്



കൊച്ചി> കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന ജി സുഭാഷ്‌ ചന്ദ്രബോസിന് അയച്ച പോസ്റ്റ് കാർഡ് സമൂഹമാധ്യമത്തിൽ വൈറലാവുന്നു. അര നൂറ്റാണ്ട് മുമ്പുള്ള വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ, പ്രത്യേകിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ രീതിയും സ്വഭാവവും എങ്ങനെയായിരുന്നു എന്നതിന്റെ ചെറിയ സൂചന നൽകാൻ  കത്ത് സഹായകമായേക്കും. Dear comrade, താങ്കളുടെ എഴുത്ത് 15നു എനിക്ക് കിട്ടി. ഞങ്ങളുടെ ക്യാമ്പ് കണ്ണൂരിൽ കൂത്തുപറമ്പ് മണ്ഡലത്തിലുള്ള വേങ്ങാട് എന്ന സ്ഥലത്തുവെച്ച് മെയ് 28, 29, 30 തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ക്യാമ്പിൽ സ ഇഎംഎസ് പങ്കെടുക്കേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനുവേണ്ടി താങ്കൾ ഒന്നെഴുതേണം. ഇഎംഎസ് പങ്കെടുക്കാതിരിക്കുകയാണെങ്കിൽ സ ചക്രപാണി നിർബ്ബന്ധമായും പങ്കെടുത്തേ തീരു. അതും താങ്കളുടെ ശ്രദ്ധയിൽ ഉണ്ടായിരിക്കണം. 30-ാം തിയ്യതിയിലെ പൊതു സമ്മേളനത്തിൽ ആർ സി ഉണ്ണിത്താനെ കിട്ടിയാൽ നന്നായിരുന്നു. വിദ്യാഭ്യാസ സമ്മേളനത്തിൽ മുണ്ടശ്ശേരിയെ നിർബ്ബന്ധമായും കിട്ടേണം. അദ്ദേഹത്തെ പൊതു സമ്മേളനത്തിലും പങ്കെടുപ്പിക്കാമായിരുന്നു. ഈ കാര്യങ്ങളെല്ലാം താങ്കൾ ഗൗരവമായെടുക്കേണമെന്നും ഇവരെ പങ്കെടുപ്പിക്കുവാൻ പരിശ്രമിക്കേണമെന്നും അഭ്യർത്ഥിക്കുകയാണ്. താങ്കൾ കേമ്പിൽ പങ്കെടുക്കുവാൻ 27-ാം നു തന്നെ തലശ്ശേരിയിൽ എത്തേണമെന്ന് അഭ്യർത്ഥന. അഭിവാദ്യങ്ങളോടെ പിണറായി വിജയൻ   Read on deshabhimani.com

Related News