'പിണറായി സര്‍ക്കാര്‍ ഏപ്രില്‍ ഫൂള്‍ നിരോധിച്ചു, ഇത് കമ്യൂണിസ്റ്റ് ഫാസിസം'; കണ്ടുപിടുത്തവുമായി പി ടി തോമസ്



കൊറോണ കാലത്ത് ഏപ്രില്‍ ഫൂള്‍ ആയലും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. രോഗവ്യാപനം ചെറുക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങള്‍ തുടരുവേ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എംഎല്‍എ. ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി പിണറായി വിജയന് ലഭിച്ചിരിക്കുകയാണെന്നാണ് പി ടി തോമസിന്റെ പ്രതികരണം. കൊറോണ കാലത്തും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ തലനീട്ടല്‍ ആരും കണ്ടില്ലെന്നു നടിക്കരുതെന്നും പി ടി തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. വ്യാജസന്ദേശങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനെയാണ് പി ടി തോമസ് വളച്ചൊടിച്ച് പുതിയ 'കണ്ടെത്തലായി' അവതരിപ്പിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ പി ടി തോമസിന് അനേകം ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.     Read on deshabhimani.com

Related News