ഉരുൾപൊട്ടലുകൾ പ്രതിരോധിക്കാൻ മുളകൾ; ഇല്ലിത്തണൽ പദ്ധതിയുടെ പ്രസക്തി വിവരിച്ച്‌ പി രാജീവ്‌



പ്രളയവും ഉരുൾപൊട്ടലും കേരളത്തിനു തുടർച്ചയായ ദുരന്തങ്ങൾ നൽകുമ്പോൾ രണ്ടു വർഷം മുമ്പ് പരിസ്ഥിതി ദിനത്തിൽ പെരിയാറിനൊരുക്കിയ ഇല്ലിത്തണൽ പദ്ധതി വീണ്ടും ഓർമിപ്പിച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം  പി രാജീവ്‌. ഉരുൾപ്പൊട്ടലുകൾ നിത്യസംഭവങ്ങളായിരുന്ന ചില രാജ്യങ്ങൾ മുളകൾ നട്ടുപിടിപ്പിച്ച് അതിനെ മറികടന്ന ചരിത്രം ചില വീഡിയോകൾ പ്രചാരത്തിലുണ്ട്. പാരിസ്ഥിക പ്രശ്നങ്ങൾ മുഖ്യ പ്രശ്നമായി മാറുന്ന കാലത്ത് പാരിസ്ഥിതിക രാഷട്രീയം വർഗ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ് ‐ പി രാജീവ്‌ പറഞ്ഞു. പി രാജീവിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌: പ്രളയവും ഉരുൾപ്പൊട്ടലും കേരളത്തിനു തുടർച്ചയായ ദുരന്തങ്ങൾ നൽകുമ്പോൾ രണ്ടു വർഷം മുമ്പ് പരിസ്ഥിതി ദിനത്തിൽ പെരിയാറിനൊരുക്കിയ ഇല്ലിത്തണൽ പദ്ധതി വീണ്ടും പ്രസക്തമാകുന്നു. എറണാകുളം ജില്ലയിൽ നേര്യമംഗലം മുതൽ അഴിമുഖം വരെ 110 കിലോമീറ്ററിൽ 20000 ഇല്ലിത്തൈ നടാനാണ് ശ്രമിച്ചത്. 2017 ജൂൺ 5 നു നട്ട തൈകൾ വളർന്നു വരുമ്പോഴേക്കും പ്രളയം ജില്ലയെ ബാധിച്ചു. പെരിയാർ കരകവിഞ്ഞ് പരിസരത്തെയാക്കെ വിഴുങ്ങി. പിന്നീട് അന്വേഷിച്ചപ്പോൾ പ്രളയത്തെ അതിജീവിച്ച് പലയിടങ്ങളിലും ഇല്ലികൾ തലയുയർത്തി നിന്നു. വൻമരങ്ങൾ പലതും കടപുഴകിയിടത്തും ഇല്ലിപ്പിടിച്ചു നിന്നു . എന്നാൽ, വളർന്നു തുടങ്ങുന്നതേയുള്ളുവെന്നതു കൊണ്ട് ഇല്ലി തണലായി സൃഷ്ടിക്കാൻ കഴിഞ്ഞില്ല. പക്ഷേ, വേരുകൾ പടർന്നിറങ്ങിയിടങ്ങളിൽ പ്രതിരോധമായി പിടിച്ചു നിന്നു. ഉരുൾപ്പൊട്ടലുകൾ നിത്യസംഭവങ്ങളായിരുന്ന ചില രാജ്യങ്ങൾ മുളകൾ നട്ടുപിടിപ്പിച്ച് അതിനെ മറികടന്ന ചരിത്രം ചില വീഡിയോകൾ പ്രചാരത്തിലുണ്ട്. ശാസ്ത്രീയമായ എല്ലാ വശങ്ങളും പരിശോധിക്കുകയും ജനകീയമായ കാമ്പയിനുകൾ പ്രകൃതിയെ സംരക്ഷിക്കാൻ ഇനിയും ഇനിയും ഉയരേണ്ടിയിരിക്കുന്നു. പാരിസ്ഥിക പ്രശ്നങ്ങൾ മുഖ്യ പ്രശ്നമായി മാറുന്ന കാലത്ത് പാരിസ്ഥിതിക രാഷട്രീയം വർഗ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ്.   Read on deshabhimani.com

Related News