എടിഎം കാർഡല്ല വിഷയം, വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവരെ ഗൂഢാലോചനക്കാരായി ചിത്രീകരിക്കുന്നതാണ‌് ചർച്ച ചെയ്യേണ്ടത്, പി ജയരാജൻ എഴുതുന്നു...



എടിഎം കാർഡ് ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം. വലതുപക്ഷ രാഷ്ട്രീയത്തിനെതിരായി ഉറച്ച നിലപാട് സ്വീകരിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കി അവരെ ഗൂ--ഢാലോചനക്കാരായി ചിത്രീകരിക്കുന്ന വലതുപക്ഷ രാഷ്ട്രീയമാണ് തുറന്ന ചർച്ചയ്ക്ക് വിധേയമാക്കേണ്ടത്. അത് നല്ല തോതിൽ നടക്കുന്നുണ്ട് എന്നത് സന്തോഷകരമാണ്. പി ജയരാജൻ ഫേസ‌്ബുക്കിൽ കുറിക്കുന്നു... ഫേസ‌്ബുക്ക‌് കുറിപ്പിന്റെ പൂർണരൂപം... എടിഎം കാർഡിന്റെ പേരിൽ നവമാധ്യമങ്ങളിലൂടെ എന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രചാരണം നടക്കുന്നതായി മനസിലാക്കുന്നു. എനിക്ക് എടിഎം കാർഡ് ഇല്ല. അതിനാൽ തന്നെ എടിഎം കാർഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബാങ്കുദ്യോഗസ്ഥനെ ഫോണിൽ വിളിക്കേണ്ട ആവശ്യവുമില്ല. അതേ സമയം എടിഎം കാർഡുള്ളത് മോശമാണെന്ന് ഞാൻ കരുതുന്നുമില്ല. കമ്മ്യുണിസ്റ്റുകാർക്കെതിരായി ഏത് നെറികെട്ട നുണയും പ്രചരിപ്പിക്കാനുള്ള ചില കുബുദ്ധികളാണ് ഈ പ്രചാരണത്തിന്റെ  പിന്നിൽ. എടിഎം കാർഡ് ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം.വലതുപക്ഷ രാഷ്ട്രീയത്തിനെതിരായി ഉറച്ച നിലപാട് സ്വീകരിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കി അവരെ ഗൂഡാലോചനക്കാരായി ചിത്രീകരിക്കുന്ന വലതുപക്ഷ രാഷ്ട്രീയമാണ് തുറന്ന ചർച്ചയ്ക്ക് വിധേയമാക്കേണ്ടത്. അത് നല്ല തോതിൽ നടക്കുന്നുണ്ട് എന്നത് സന്തോഷകരമാണ്....   Read on deshabhimani.com

Related News