ഓഖി ചുഴലിക്കാറ്റ് മാധ്യമങ്ങള്‍ നുണ പറയുന്നുവോ? നുണ പറയുന്നത് ആരൊക്കെ, ആര്‍ക്ക് വേണ്ടി ; തെളിവുകള്‍ നിരത്തി സോഷ്യല്‍ മീഡിയ



ഓഖി ചുഴലിക്കൊടുങ്കാറ്റിനെ സംബന്ധിച്ച് സര്‍ക്കാരിന് നവംബര്‍ 29ന് തന്നെ മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.  മാധ്യമപ്രവര്‍ത്തകര്‍ ഇക്കഴിഞ്ഞ ദിവസം കൂടി ഇത് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ എന്താണ് വാസ്തവം? ഇത് സംബന്ധിച്ച് ഓണ്‍ലൈന്‍ പബ്ളിഷിങ് വെബ്സൈറ്റായ 'മീഡിയം'ത്തില്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. പ്രതീഷ് റാണി പ്രകാശ് എന്നയാളുടെ തെളിവ് സഹിതമുള്ള കുറിപ്പാണ് മാധ്യമങ്ങള്‍ കള്ളം പറഞ്ഞുവെന്ന് സൂചിപ്പിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ ഓഖി ചുഴലിക്കൊടുങ്കാറ്റിനെ സംബന്ധിച്ച് സര്‍ക്കാരിന് നവംബര്‍ 29ന് തന്നെ മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. മീഡിയ വണ്ണിലെ മാധ്യമപ്രവര്‍ത്തകനായ എസ്.ഏ. അജിംസ് സാമൂഹികമാധ്യമങ്ങളില്‍ക്കൂടി ഇക്കഴിഞ്ഞ ദിവസം കൂടി ഇത് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ എന്താണ് വാസ്തവം? ഞാനായിട്ട് ഒരു നിഗമനം മുന്നോട്ട് വയ്ക്കുന്നില്ല. തെളിവുകള്‍ സംസാരിക്കട്ടെ. ഹോം അഫയേഴ്സ് കേരളം, തമിഴ്നാട്, ലക്ഷദ്വീപ് ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച് ഫാക്സ് സന്ദേശങ്ങളാണ് ചുവടെ. ആദ്യത്തെ ഫാക്സ് വരുന്നത് 29 നവംബര്‍ 2017 ഉച്ചയ്ക്ക് 12:00 മണിക്കാണ്. കന്യാകുമാരിയില്‍ നിന്നും 500 കിമീ ദൂരെ, ശ്രീലങ്കന്‍ തീരത്തിന്റെ തെക്ക്പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം (Depression) രൂപപ്പെട്ടിട്ടുന്നുെം അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതൊരു അതിതീവ്രന്യൂനമര്‍ദമായി (Deep Depression) മാറുവാന്‍ സാധ്യതയുന്നുെമാണ് ഈ അഡ്വസറിയില്‍ പറയുന്നത്. രണ്ടാമത്തെ ഫാക്സ് വരുന്നത് 29 നവംബര്‍ 2017 ഉച്ചയ്ക്ക് 14:20 മണിക്കാണ്. കന്യാകുമാരിയില്‍ നിന്നും 360 കിമീ ദൂരെ, ശ്രീലങ്കന്‍ തീരത്തിന്റെ വടക്ക്പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുന്നുെം അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതൊരു അതിതീവ്രന്യൂനമര്‍ദമായി മാറുവാന്‍ സാധ്യതയുണ്ടെന്നുമാണ് ഈ അഡ്വസറിയില്‍ പറയുന്നത്. മൂന്നാമത്തെ ഫാക്സ് വരുന്നത് 29 നവംബര്‍ 2017 രാത്രി 20:00 മണിക്കാണ്. കന്യാകുമാരിയില്‍ നിന്നും 340 കിമീ ദൂരെ, ശ്രീലങ്കന്‍ തീരത്തിന്റെ വടക്ക്പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുന്നുെം അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതൊരു അതിതീവ്രന്യൂനമര്‍ദമായി മാറുവാന്‍ സാധ്യതയുന്നുെമാണ് ഈ അഡ്വസറിയില്‍ പറയുന്നത്. നാലാമത്തെ ഫാക്സ് വരുന്നത് 30 നവംബര്‍ 2017 അതിരാവിലെ 01:45 മണിക്കാണ്. കന്യാകുമാരിയില്‍ നിന്നും 270 കിമീ ദൂരെ, ശ്രീലങ്കന്‍ തീരത്തിന്റെ വടക്ക്പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുന്നുെം അടുത്ത പന്ത്ര് മണിക്കൂറിനുള്ളില്‍ അതൊരു അതിതീവ്രന്യൂനമര്‍ദമായി മാറുവാന്‍ സാധ്യതയുന്നുെമാണ് ഈ അഡ്വസറിയില്‍ പറയുന്നത്. ശ്രദ്ധിക്കേണ്ടത് ഇതുവരെയും ന്യൂനമര്‍ദം മാത്രമായിരുന്നുവിത്. അതിതീവ്രന്യൂനമര്‍ദം (Deep Depression) പോലുമായിട്ടില്ല. അഞ്ചാമത്തെ ഫാക്സ് വരുന്നത് 30 നവംബര്‍ 2017 അതിരാവിലെ 06:20 മണിക്കാണ്. കന്യാകുമാരിയില്‍ നിന്നും 210 കിമീ ദൂരെ, ശ്രീലങ്കന്‍ തീരത്തിന്റെ 185 കിമീ അകലെ വടക്ക്പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു അതിതീവ്രന്യൂനമര്‍ദം (Deep Depression)രൂപപ്പെട്ടിട്ടുന്നുെം അടുത്ത പന്ത്ര് മണിക്കൂറിനുള്ളില്‍ അതൊരു ചുഴലിക്കൊടുങ്കാറ്റായി മാറുവാന്‍ സാധ്യതയുന്നുെമാണ് ഈ അഡ്വസറിയില്‍ പറയുന്നത്. ആറാമത്തെ ഫാക്സ് വരുന്നത് 30 നവംബര്‍ 2017 രാവിലെ 09:10 മണിക്കാണ്. കന്യാകുമാരിയില്‍ നിന്നും തെക്ക്കിഴക്ക് ദിശയില്‍ 170 കിമീ ദൂരെ, ശ്രീലങ്കന്‍ തീരത്തിന്റെ 240 കിമീ അകലെ വടക്ക്പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു അതിതീവ്രന്യൂനമര്‍ദം  (Deep Depression) രൂപപ്പെട്ടിട്ടുന്നുെം അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ അതൊരു ചുഴലിക്കൊടുങ്കാറ്റായി മാറുവാന്‍ സാധ്യതയുന്നുെമാണ് ഈ അഡ്വസറിയില്‍ പറയുന്നത്. ശ്രദ്ധിക്കേണ്ടത് ഇതുവരെയും അതിതീവ്രന്യൂനമര്‍ദം മാത്രമായിരുന്നുവിത്. ചുഴലിക്കൊടുങ്കാറ്റാണെന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. ഏഴാമത്തെ ഫാക്സ് (ഓറഞ്ച് അലെര്‍ട്) വരുന്നത് 30 നവംബര്‍ 2017 ഉച്ചയ്ക്ക് 12:30 മണിക്കാണ്. തിരുവനന്തപുരത്ത് നിന്നും തെക്ക്പടിഞ്ഞാറ് ദിശയില്‍ 120 കിമീ ദൂരെ ഒരു ചുഴലിക്കൊടുങ്കാറ്റ് (Cyclonic Storm) രൂപപ്പെട്ടിട്ടുന്നുെം അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതൊരു ഗുരുതരചുഴലിക്കൊടുങ്കാറ്റായി മാറുവാന്‍ സാധ്യതയുന്നുെമാണ് ഈ അഡ്വസറിയില്‍ പറയുന്നത്. മാധ്യമങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പറഞ്ഞു കാിെരുന്ന, ഇപ്പോഴും തുടരുന്ന നുണ സംസ്ഥാനസര്‍ക്കാരിന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചുവെന്നാണ്. എന്നാല്‍ അതിതീവ്രമര്‍ദം രൂപപ്പെടുന്നത് പോലും സംസ്ഥാനത്തെ അറിയിക്കുന്നത് നവംബര്‍ 30ന് രാവിലെ 6:20 മണിക്ക് മാത്രമാണ്. അത് ചുഴലിക്കാറ്റായി മാറിയെന്നുള്ള ഔദ്യാഗിക അറിയിപ്പ് വരുന്നത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12:30 മണിക്കും. ഇനി നിങ്ങള്‍ തന്നെ പറയൂ. ആരാണ് നുണ പറയുന്നത്? അതിനുത്തരം കിട്ടിയെങ്കില്‍ അടുത്ത ചോദ്യം, ആര്‍ക്ക് വേണ്ടിയാണ് അവര്‍ നുണ പറയുന്നത്? Hint:: ഈ നുണ പറയുന്നതും ആവര്‍ത്തിക്കുന്നതും ആരൊക്കെ എന്ന് ശ്രദ്ധിച്ചാല്‍ ആര്‍ക്ക് വേണ്ടിയെന്നത് മനസ്സിലാകും.   Read on deshabhimani.com

Related News