'ഇത് ക്രൂരതയാണ്, വിദ്വേഷത്തിനും അക്രമത്തിനുമെതിരെ ഒന്നിക്കണം'; ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നിവിന്‍ പോളി



കൊച്ചി > ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘപരിവാര്‍ ക്രിമിനല്‍ സംഘം നടത്തിയ അക്രമത്തില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ജെഎന്‍യുവില്‍ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്ന്‌ നിവിന്‍ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും നിവിന്‍ പോളി പറഞ്ഞു. ഞായറാഴ്‌‌ച്ച രാത്രിയായിരുന്നു ജെഎന്‍യുവില്‍ പുറത്തുനിന്നെത്തിയ സംഘപരിവാര്‍ ക്രിമിനല്‍ സംഘം അക്രമം നടത്തിയത്. അക്രമത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയംഗവുമായ ഐഷി ഘോഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മറ്റ് നിരവധി വിദ്യാര്‍ഥികള്‍ക്കും സാരമായി പരിക്കേറ്റു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. Read on deshabhimani.com

Related News