മോഡിയുടെ വാട്സാപ്‌ ആർമിയെ കൊണ്ട്‌ പൊറുതിമുട്ടി വിദേശമാധ്യമങ്ങൾ; പ്രചരിക്കുന്നത്‌ വ്യാജമെന്ന്‌ ന്യൂയോർക്ക് ടൈംസും



പ്രധാനമന്ത്രി മോഡിയുടെ  ഭക്‌തരും  അവരുടെ  വാട്‌സാപ്‌ അർമിയും പ്രചരിപ്പിക്കുന്ന  വ്യാജവാർത്തകളെ കൊണ്ട്‌ വിദേശ പത്രമാധ്യമങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന്‌ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ സഹദേവൻ . അവസാനമായി ന്യൂയോർക്‌  ടൈസാണ്‌ വ്യാജപ്രചരണം തുറന്നുകാട്ടി ട്വീറ്റ്‌ ചെയ്‌തിരിക്കുന്നതെന്നും  വ്യാജ വാർത്ത കണ്ടെത്താൻ പ്രത്യേക സെൽ രൂപീകരിക്കേണ്ട അവസ്‌ഥയിലാണ്‌ വിദേശമാധ്യമങ്ങളെന്നും സഹദേവൻ പോസ്‌റ്റിൽ പറയുന്നു. Last , best hope of Earth (ഭൂമിയുടെ അവസാനത്തെ നല്ല പ്രതീക്ഷ )എന്ന്‌ മോഡിയെ പത്രം വിശേഷിച്ചതായാണ് വാട്‌സാപ്പ്‌ആർമി വ്യാജമായി  പ്രചരിപ്പിച്ചത്‌. ‘ഇത് തികച്ചും കെട്ടിച്ചമച്ച ചിത്രമാണ്, പ്രധാനമന്ത്രി മോദിയെ കുറിച്ച്‌  പ്രചാരത്തിലുള്ള നിരവധി ചിത്രങ്ങളിൽ ഒന്ന്മാത്രം.  നരേന്ദ്രമോദിയെക്കുറിച്ചുള്ള ഞങ്ങളുടെ എല്ലാ വസ്തുതാപരമായ റിപ്പോർട്ടിംഗും ഇവിടെ കാണാം: nytimes.com/topic/peraon/ (this is completly fabricate image , one of many in circulation featuring Prime Minister Modi. All of our factual reporting on NarendraModi can be found at:nytimes.com/topic/peraon/) എന്നാണ്‌ പത്രത്തിന്‌ ടീറ്റ്‌ ചെയ്യേണ്ടിവന്നത്‌. മോഡിയുടെ ചിത്രമടക്കമുള്ള വ്യാജപ്രചരണത്തിന്റെ സ്ക്രീൻഷോട്ടും ഉൾപ്പെടുത്തിയാണ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.  ഭൂമിയുടെ അവസാനത്തെ മികച്ച പ്രതീക്ഷ എന്ന തലക്കെട്ടിനൊപ്പം മോദിയുടെ വലിയ ചിത്രവും ‘ലോകത്തിലെ എറ്റവും സ്‌നേഹിക്കപ്പെടുന്നതും ശക്തരുമായ നേതാക്കൾ ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെയുണ്ട്‌ ’എന്ന വാചകത്തിനൊപ്പം ന്യൂയോർക്ക്‌  ടൈംസ്‌ ദിനപത്രം ഒന്നാം പേജിൽ നൽകിയിരിക്കുന്നതായാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച  ചിത്രം. പ്രധാന  മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അമേരിക്കയിലെ ഏറ്റവും വലിയ പത്രം ഒന്നാം പേജിൽ നൽകിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്‌  മോദിയുടെ വാട്‌സാപ്പ്‌ ആർമി  ചിത്രം പ്രചരിച്ചത്‌. പോസ്‌റ്റ്‌ ചുവടെ വിദേശ പത്രമാധ്യമങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ വാ‌ട്‌സാപ് ആർമിയെയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് തങ്ങളുടെ പത്രങ്ങളുടെയും ചാനലുകളുടെയും പേര് ഉപയോ​ഗിച്ച് ഇവന്മാർ നടത്തിവരുന്ന FAKE NEWS കണ്ടെത്താൻ മാത്രം പ്രത്യേക സെൽ രൂപീകരിക്കേണ്ട അവസ്ഥയാണ് അവർക്ക്. ഇതാ ന്യൂയോർക്ക് ടൈസ് പത്രത്തിൽ വന്നതെന്ന് അവകാശപ്പെട്ട് മോദി ഭക്തന്മാർ പടച്ചുവിട്ട മറ്റൊരു കള്ള വാർത്തയും  ഇത് പൂർണ്ണമായും വ്യാജമാണെന്ന് അറിയിച്ചുകൊണ്ടുള്ള ന്യൂയോർക്ക് ടൈംസിന്റെ ട്വീറ്റും ആണ് താഴെ... k Sahadevan   Read on deshabhimani.com

Related News