ഒടുവില്‍ സേവാഭാരതിയും സമ്മതിക്കുന്നു; പ്രളയരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഡിവൈഎഫ്‌ഐ തന്നെ



കൊച്ചി >  സംഘപരിവാര്‍ സംഘടന സേവാഭാരതിക്ക് വരെ അംഗീകരിക്കേണ്ടി വന്നു നമ്മുടെ നാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഡിവൈഎഫ്‌ഐ തന്നെയാണെന്ന്. അതിനുവേണ്ടി ചിത്രം സഹിതമുള്ള പോസ്റ്റര്‍ ആണ് സേവാഭാരതി അടിച്ചിറക്കിയത്. ഫോട്ടോഷോപ്പ് മാത്രം ചെയ്ത് പരിചയമുള്ള സേവാഭാരതി തയ്യാറാക്കിയ പോസ്റ്ററിലാണ് ഡിവൈഎഫ് ഐയുടെ പ്രവര്‍ത്തന മാതൃക തുറന്നു സമ്മതിക്കുന്നത്. അതിന്റെ തെളിവു സഹിതമുള്ള ചിത്രങ്ങളാണ് പുറത്ത് വരുന്നത്. സംഭവം ഇങ്ങനെയാണ്; സേവാഭാരതി കണ്ണൂര്‍ സംഘടിപ്പിക്കുന്ന 'സേവാസംഗമവും അനുസ്മരണ സമ്മേളനവും' എന്ന പരിപാടിക്ക് വേണ്ടി ഒരു പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു. ആ പോസ്റ്ററില്‍ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. സേവാഭാരതി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു എന്ന തരത്തിലുള്ള ഒരു ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ യാഥാര്‍ഥത്തിലത് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി വി വിനീതും ഡിവൈഎഫ്ഐ മെഡിക്കല്‍ കോളേജ് യൂണിറ്റിലെ പ്രവര്‍ത്തകരും പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രമായിരുന്നു.  പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സേവാഭാരതിയുടെ കള്ളി വെളിച്ചത്താവുകയായിരുന്നു. സേവാഭാരതിയുടെ പോസ്റ്റ്; www.facebook.com/permalink.php വിവിധ സംഘപരിവാര്‍ സംഘടനകള്‍  പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെട്ടത് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരാണെന്ന തരത്തലുള്ള ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രളയമേഖലകളിലെ നിറസാന്നിദ്ധ്യമായ യുവജന സംഘടന ഡിവൈഎഫ്‌ഐയുടെ ചിത്രം തന്നെ സേവാഭാരതി പങ്കുവെച്ചത്.   Read on deshabhimani.com

Related News