'ഞാൻ ബസ് എടുക്കാം, പക്ഷെ കേറുന്ന പിള്ളാര് എന്നെ നോക്കി ചിരിക്കാൻ പാടില്ല';സ്വകാര്യ ബസ് സമരം പിൻവലിച്ച സമരക്കാരെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ



കൊച്ചി > പവനായി ശവമായി എന്ന സിനിമ ഡയലോഗ് പോലെയാണിപ്പോൾ കേരളത്തിലെ സ്വകാര്യ ബസുടമകളുടെ അവസ്ഥ . മിനിമം ചാർജ് 10 രൂപയാക്കണമെന്നും വിദ്യാർഥികളുടെ എസ് ടി നിരക്ക് 5 രൂപയാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു ഉടമകൾ തുടങ്ങിയ ബസ് സമരം പൊളിഞ്ഞു പാളീസായതോടെ സമരക്കാരെ പഞ്ഞിക്കിടുന്ന തിരക്കിലാണിപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോളൻമാർ . ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ് തങ്ങൾ സമരം പിൻവലിക്കുന്നതെന്നാണ് ഉടമകൾ പറഞ്ഞത് . ഏതായാലും കൃത്യ സമയത്ത് ജനങ്ങളുടെ രക്ഷക്കെത്തിയ കെഎസ്ആർടിസിയെയും സമരക്കാരെ മുട്ടുകുത്തിച്ച മുഖ്യമന്ത്രിയെയും അഭിനന്ദിക്കാനും  ട്രോളന്മാർ മറന്നില്ല . Read on deshabhimani.com

Related News