എസ്എഫ്ഐക്ക് കൊലക്കയര്‍ ഒരുക്കുന്നവര്‍ക്ക് മറുപടിയുമായി എം സ്വരാജ്



ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ചെന്ന സംഭവത്തില്‍ എസ്എഫ്ഐക്ക് കൊലക്കയര്‍ ഒരുക്കുന്നവര്‍ക്ക് മറുപടിയുമായി എം സ്വരാജിന്റെ ഫേസ്ബുക്ക്പോസ്റ്റ്. സംഭവത്തെ തള്ളിപ്പറഞ്ഞ് നടപടിയും സ്വീകരിച്ചുകഴിഞ്ഞിട്ടും ചില മാന്യദേഹങ്ങളും, ചില മാധ്യമങ്ങളും ഇറങ്ങിത്തിരിച്ചിരിക്കുന്നത് സദുദ്ദേശത്തോടെയല്ലെന്ന് വ്യക്തം. യഥാര്‍ത്ഥത്തില്‍ അക്രമത്തോടല്ല മറിച്ച് എസ്എഫ്ഐയോടാണ് ഇക്കൂട്ടര്‍ക്ക് എതിര്‍പ്പ്. ജനകീയ വിദ്യാഭ്യാസത്തിന് ചരമക്കുറിപ്പെഴുതുന്ന കച്ചവട സംഗമത്തിനെതിരെ തലേദിവസം സന്ധ്യയോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരമാരംഭിച്ചത്. സമരത്തിന് അണിനിരന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാത്രി മുഴുവന്‍ അവിടെ റോഡരുകില്‍ കിടന്നാണ് ഉറങ്ങിയത്. വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് മാര്‍ഗതടസമുണ്ടാക്കാതെ മാതൃകാപരമായാണവര്‍ സമരം നടത്തിയത്. ഇന്നലെ പ്രഭാത‘ഭക്ഷണം സമരവേദിയില്‍ വിതരണം ചെയ്യുമ്പോള്‍ കുട്ടികള്‍ ഉപ്പുമാവ് കഴിക്കുന്ന പാത്രമടക്കം തട്ടിത്തെറിപ്പിച്ചുക്ൊണ്ട പോലീസ് യജമാന്മാരോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ മറന്നില്ല. ഇത്തരം പ്രകോപനങ്ങളുണ്ടായിട്ടും വിദ്യാര്‍ത്ഥി നേതാക്കള്‍ വളരെ പണിപ്പെട്ട് സമരം സമാധാനപരമായി മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. പ്രതിഷേധം ശക്തമാണെന്നു കണ്ട് മുഖ്യമന്ത്രിയും, വിദ്യാഭ്യാസമന്ത്രിയും പരിപാടിയില്‍ നിന്ന് പിന്മാറി. എന്നാല്‍ ടി പി ശ്രീനിവാസന്‍ അങ്ങേയറ്റം പ്രകോപനകരമായി സമരക്കാര്‍ക്കിടയിലൂടെ ഇടിച്ചുകയറുകയായിരുന്നു. ജനകീയ സമരങ്ങളോട് അദ്ദേഹത്തിനുള്ള പുഛം വളരെ പ്രകടമായിരുന്നു. ഒരു രാത്രി മുഴുവന്‍ തെരുവി?ല്‍ കിടന്നുറങ്ങി സമരം ചെയ്യുന്ന കുട്ടികള്‍ സ്വാഭാവികമായും പ്രകോപിതരായി. പക്ഷെ അപ്പോഴും നേതാക്കന്മാള്‍ സമയോചിതമായി ഇടപെട്ട് അദ്ദേഹത്തെ ഒരുവിധത്തില്‍ വലയം തീര്‍ത്ത് സംരക്ഷിക്കുകയായിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തില്‍ നിന്ന് മോശമായ ഒരു കമന്റ് ഉണ്ടായത്. തുടര്‍ന്ന് ഒരു പ്രവര്‍ത്തകന്‍അദ്ദേഹത്തെ മര്‍ദ്ദിച്ചു. ഇതാണ് സാഹചര്യം. ഞാനിത് വിശദീകരിച്ചത് സംഭവത്തെ ന്യായീകരിക്കാനല്ല. എന്നാല്‍ ആസ്ഥാന വിമര്‍ശകന്മാരോട് ഒരു കാര്യം ചോദിക്കട്ടെ. മറ്റേതെങ്കിലും സംഘടന നടത്തുന്ന ഇത്തരമൊരു സമരത്തിലേക്ക് ഉപരോധിക്കപ്പെടുന്ന ആള്‍ പുഛത്തോടെ ഇടിച്ചുകയറിയാല്‍ എന്തായിരിക്കും സംഭവിക്കുക? ഒരുപാട് അനുഭവങ്ങള്‍നമ്മുടെ മുന്നിലുല്ലോ. കുറച്ചു മുമ്പ് തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ഒരു ഹര്‍ത്താലിനിടെ ‘ആരു ഹര്‍ത്താല്‍ നടത്തിയാലും നാടിന് ദോഷം’എന്നെഴുതിയ പ്ളക്കാര്‍ഡ് പിടിച്ച് ഏകനായി നടന്ന പ്രമുഖ ഗാന്ധിയനും വയോധികനുമായ കെ ഇ മാമന് അന്നെന്തു സംഭവിച്ചുവെന്ന് മറന്നുപോകരുത്. സമരവേദിയില്‍ ഇടിച്ചുകയറാനൊന്നും പോയ ആളായിരുന്നില്ലല്ലോ അധ്യാപകനായ  ജെയിംസ് അഗസ്റ്റ്യന്‍. എന്നിട്ടും സമരത്തിന്റെ പേരില്‍ ഈ ഭൂമിയില്‍ നിന്ന് നിര്‍ബന്ധിത യാത്രയയപ്പ് നല്‍കിയ സമരസേനാനികള്‍ എസ്എഫ്ഐ അല്ലാത്തതുകൊണ്ടാവാം ചില മാന്യന്മാര്‍ അന്നും മൌനം പാലിച്ചത്. മലപ്പുറം കളക്ട്രേറ്റിലേക്ക് മുന്‍പ് ഒരു കൂട്ടം സമാധാനവാദികള്‍ മാര്‍ച്ചു നടത്തുന്നതിനിടയില്‍ കണ്ണന്‍ എന്ന പോലീസുകാരനെ കല്ലെറിഞ്ഞ് കൊന്നതും അപലപിക്കെപ്പടേതായിരുന്നുവെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. കാരണം പ്രതികള്‍ എസ്എഫ്ഐ അല്ലല്ലോ. തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ രാജേഷ് ജീവിതത്തിലൊരിക്കലും ഒരു സമരമുഖത്തും വെല്ലുവിളിയോടെ ഇടിച്ചുകയറാന്‍ പോയിട്ടില്ല. സ്വന്തം ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് റോഡിലൂടെ വന്ന പരമ സമാധാനവാദികളുടെ പ്രകടനം പെട്ടെന്ന് കെഎസ്ആര്‍ടി ഡിപ്പോയ്ക്കകത്ത് ഇരച്ചുകയറി രാജേഷിനെ വെട്ടിക്കൊന്നത്. പക്ഷെ അവിടെയും മുഖ്യധാരാ മാധ്യമ തമ്പുരാക്കന്മാരെയും പ്രതികരണ യജ്ഞക്കാരെയും കണ്ടില്ല. പ്രതികള്‍ എസ്എഫ്ഐ ആണെങ്കില്‍ അല്ലേ പ്രതികരിക്കാന്‍ ഒരു ഉത്സാഹം വരൂ. ഇപ്പോള്‍ സമാധാനപ്രബന്ധം രചിക്കുന്നവര്‍ക്ക് എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലറായിരുന്ന സിറിയക് തോമസിനെ ഓര്‍മ്മ കാണില്ല. മുമ്പ് അദ്ദേഹത്തിന്റെ ചേംബറില്‍ കയറി മൂക്കിന്റെ പാലം അടിച്ചു തകര്‍ത്ത ശുദ്ധ ഗാന്ധിയന്മാരുടെ ഇപ്പോഴത്തെ സമാധാന പ്രസംഗം ആരുടെയോ ചാരിത്യ്രപ്രസംഗത്തില്‍ കവിഞ്ഞ ഒന്നുമല്ല. അഹിംസാവാദികള്‍ കേശവേന്ദ്രകുമാറിനെ കരിഓയിലില്‍ കുളിപ്പിച്ചത് സമീപകാലത്താണ്. ആയിരങ്ങ? അണിനിരക്കുന്ന സമരവേദിയുടെ ഏഴയലത്തുപോലും പോകാതെ സ്വന്തം ഓഫീസില്‍ കൃത്യനിർവഹണത്തില്‍ മുഴുകിയിട്ടുപോലും മൂക്കു തകര്‍ക്കപ്പെട്ട വൈസ് ചാന്‍സിലറും, കരി ഓയിലില്‍ സ്നാനം ചെയ്ത കേശവേന്ദ്രകുമാറും, ജീവന്‍ നഷ്ടമായ രാജേഷും, കണ്ണനും, ജെയിംസ് അഗസ്റ്റിനുമൊന്നും വിദ്യാഭ്യാസ വിചക്ഷണന്മാരല്ലാത്തതിനാല്‍ നമുക്കു മറക്കാം. നമുക്ക് എസ്എഫ്ഐയെ തൂക്കാന്‍ വിധിക്കാം. ഇതൊന്നും പറയുന്നത് ചില മാന്യന്മാര്‍ക്ക് ഇഷ്ടമല്ല. പഴയകാര്യങ്ങള്‍ നിരത്തുന്നു, രക്തസാക്ഷികളുടെ കണക്ക് അവതരിപ്പിക്കുന്നു എന്നൊക്കെ അത്തരക്കാര്‍ പരിഭവിക്കും. അത്തരക്കാരോട് പറയട്ടെ ഞങ്ങള്‍ക്ക് ചരിത്രം മറക്കാനുള്ളതല്ല. ഭൂതകാല വീഥികളില്‍ ഞങ്ങളുടെ രക്തം പുരിട്ടുണ്ട്. മരിക്കുവോളം ഒന്നും ഞങ്ങള്‍ മറക്കുകയുമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു മാത്രം പറയാന്‍ ഞങ്ങളാരും നിങ്ങളുടെ കൂലിപ്പണിക്കാരല്ല. ഇന്നലത്തെ നിര്‍ഭാഗ്യകരമായ സംഭവമുണ്ടായ ഉടനേ അവിടെയെത്തിയ മുതിര്‍ന്ന നേതാവ് ആദ്യം ചെയ്തത് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. തെറ്റ്ചെയ്ത വിദ്യാര്‍ത്ഥിയുടെ പേരില്‍ ഇതിനോടകം എസ്എഫ്ഐ നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇനി പ്രതികരണക്കാര്‍ക്ക് വിശ്രമിക്കാമെന്ന് പറഞ്ഞാണ് സ്വരാജ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.   (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.3"; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk')); പ്രതികരണങ്ങള്‍ നല്ലതാണ് പക്ഷെ....എം.സ്വരാജ് ഇന്നലെ ഡി.വൈ.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് തുടങ്ങുന്നതിന് അല്‍പം മുമ്പാ... Posted by M Swaraj on Saturday, January 30, 2016 Read on deshabhimani.com

Related News