കൊടിയ അനാചാരങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? ; നവോത്ഥാന ചലഞ്ചിന് തുടക്കം



കൊച്ചി > അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഏറെ നിലനിന്ന കാലത്താണ് നിങ്ങള്‍ ജീവിച്ചിരുന്നതെങ്കിലോ? എങ്ങനെ പ്രതികരിക്കുമായിരിക്കും?.  അവ തിരിച്ചെത്തിയാല്‍ എന്താകും പ്രതികരണം? ഈ ചോദ്യങ്ങളോട് നിങ്ങള്‍ക്ക് പ്രതികരിക്കാം. അതിന് തുടക്കമിടുകയാണ് നവോത്ഥാന ചലഞ്ച് എന്ന പുതിയ ക്യമ്പയിന്‍.    സ്ത്രീകള്‍ക്ക് വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഓരോരുത്തരുടെയും അഭിപ്രായം മുന്നൂറ് വാക്കില്‍ കുറയാതെ എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം. ആരെയും ആക്ഷേപിക്കാത്ത തരത്തിലാകാന്‍ ശ്രദ്ധിക്കണം. ജാതി-മത- വര്‍ണ്ണ അധിക്ഷേപമായി മാറാതെ എഴുതണം.    #OurRenaissance , #നമ്മുടെനവോത്ഥാനം എന്നീ ഹാഷ്ടാഗ് കൂടി പോസ്റ്റിനൊപ്പം ചേര്‍ക്കണം. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവ https://www.facebook.com/VanithaMathil/ എന്ന എഫ് ബി പേജിന്റെ ഇന്‍ബോക്‌സില്‍ അയക്കുക. ആ പോസ്റ്റിന്റെ ലിങ്കോടു കൂടി വേണം അയക്കാന്‍.      Read on deshabhimani.com

Related News