പത്മ പുരസ്‌ക്കാരം ബിജെപി ഭക്തര്‍ക്കോ? – ചോദ്യമുയര്‍ത്തി സോഷ്യല്‍മീഡിയ



പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവരില്‍നിന്നും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ബിജെപി ഭക്തര്‍ക്കും രാജ്യം അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയവര്‍ക്കും പുരസ്ക്കാരങ്ങള്‍ നല്‍കിയതിനെ കടുത്ത ഭാഷയിലാണ് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മ വിഭൂഷന് അര്‍ഹരായിരിക്കുന്നവരില്‍ റിലയന്‍സ് സ്ഥാപകന്‍ ധീരുബായി അംബാനിയും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും ഉണ്ട്. മോഡിക്ക് ക്ളീന്‍ചിറ്റ് നല്‍കി ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയ പ്രസ്താവനകള്‍ മുന്‍പ് തന്നെ ചര്‍ച്ചയായതാണ്. '2002ല്‍ നടന്ന ചില കാര്യങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത് നല്ല കാര്യമാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ല, ആ സമയത്ത് അദ്ദേഹം ( മോഡി) അധികാരത്തില്‍ പരിചയമില്ലാത്ത ഒരു വ്യക്തിയായിരുന്നു.' ഗുജറാത്ത് വംശഹത്യയെ ഉദ്ദേശിച്ച് പനാജിയില്‍വച്ച് നടന്ന ഒരു ചടങ്ങിലാണ് ശ്രീ ശ്രീ രവിശങ്കര്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത്. മാത്രമല്ല മോഡി അധികരാരത്തിലെത്തുന്നതോടെ ഡോളറിന്റെ വിലയിടിയുമെന്ന പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു. പ്രവചനം ദയനീയമായി പരാജയപ്പെട്ടെങ്കിലും മോഡിക്ക് പിന്തുണ അറിയിക്കുന്നതില്‍ ശ്രീ ശ്രീ രവിശങ്കര്‍ വിജയിച്ചിരുന്നു. ഏറെ ചര്‍ച്ചയ്ക്കു വിവാദങ്ങള്‍ക്കും വഴിവെച്ച ബ്രയിന്‍മാപ്പിങ് തട്ടിപ്പിന്റെ ഉപാസകന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹം നടത്തുന്ന പ്രവചനങ്ങള്‍ തെറ്റുമ്പോഴും കുട്ടികളെ ബ്രയിന്‍മാപ്പിങിന് വിധേയരാക്കി പ്രവചനം നടത്തുന്നതില്‍ അദ്ദേഹം മുന്നിലാണ്. (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.3"; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));ഒരു നാടിന്റെ നിലവാരം അവിടെ ആദരിയ്ക്കപ്പെടുന്ന ആളുകളിൽ പ്രകടമാകും... ശ്വാസമെടുക്കാൻ കോഴ്സ് നടത്തി കാശുണ്ടാക്കുന്ന സാമി(അയ...Posted by Vaisakhan Thampi on Monday, January 25, 2016 പത്മഭൂഷന്‍, പത്മശ്രീ പട്ടികയില്‍ ഇടംപിടിച്ചവരുടെ പേരും കൌതുകമുണര്‍ത്തുന്നതാണ്. അസഹിഷ്ണുത പ്രതിഷേധങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ നടന്‍ അനുപം ഖേര്‍, മധൂര്‍ ബന്ധാക്കര്‍, ഗായിക മാലിനി അശ്വതി എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി. ഇതിനൊപ്പം ' നിലവിലെ സംവിധാനത്തില്‍ രാജ്യം നല്‍കുന്ന പുരസ്ക്കാരങ്ങള്‍ പരിഹാസ്യമാണെന്ന അനുപം ഖേറിന്റെ പഴയ ട്വിറ്റര്‍ പ്രതികരണവും, പത്മഭൂഷണ് അര്‍ഹനായതോടെ താന്‍ ആദരിക്കപെപട്ടിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം എന്ന പുതിയ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. #padmaAwards4Bhaktha എന്ന ഹാഷ് ടാഗില്‍ പ്രതിഷേധക്കുറിപ്പുകള്‍ പ്രചരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും രംഗത്ത് വന്നുകഴിഞ്ഞു. എന്നാല്‍ ഇതിനൊപ്പം രാജ്യത്ത് അറുതിയില്ലാതെ തുടരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് ചിലര്‍ പുരസ്ക്കാരങ്ങള്‍ നിഷേധിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ജയമോഹനും മാധ്യമപ്രവര്‍ത്തകന്‍ വീരേന്ദ്ര കപൂറും, സാമൂഹിക പ്രവര്‍ത്തകന്‍ ശരത് ജോഷിയുമാണ് പുരസ്ക്കാരം നിഷേധിച്ചത്. Read on deshabhimani.com

Related News