"ശാസ്ത്രം പൊതുനന്‍മക്ക് "-ശാസ്ത്ര പ്രവര്‍ത്തകരുടെ സയന്‍സ് മാര്‍ച്ചിന് അഭിവാദ്യം



കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ നിഗമനങ്ങള്‍ക്ക് വിരുദ്ധമായി സാമാജ്രത്വ ശക്തികള്‍ നിലപാടെടുക്കുമ്പോള്‍ അതിനെതിരെ സയര്‍സ് മാര്‍ച്ചുമായി രംഗത്തിറങ്ങുകയാണ് ശാസ്ത്രജ്ഞരും ശാസ്ത്ര പ്രവര്‍ത്തകരും. ശാസ്ത്രം പൊതു നന്‍മക്കാണെന്ന മുദ്രാവാക്യവുമായി എത്തുന്ന സയര്‍സ് മര്‍ച്ചിനെ അഭിവാദ്യം ചെയ്ത് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ്  ഫേസ്ബുക്കില്‍ പോസറ്റിട്ടിട്ടുള്ളത്. പ്രസിഡണ്ടായി അധികാരമേറ്റതിനു ശേഷം അങ്ങേയറ്റംശാസ്ത്രവിരുദ്ധമായ നയപരിപാടികളുമായാണ് ട്രപ്ഭരണകൂടം മുന്നോട്ട് പോകുന്നതെന്നും  നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി പദാരോഹണത്തിനുശേഷം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സടക്കം അങ്ങേയറ്റം ശാസ്ത്ര വിരുദ്ധ പ്രചാരണത്തിന് വേദിയായിയെന്നും റിയാസ് ചൂണ്ടികാട്ടുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം ശാസ്ത്രലോകം സമരത്തിനിറങ്ങുമ്പോള്‍ ലോക ഭൌമ ദിനമായ ഇന്ന് അമേരിക്കയിലെ വാഷിംഗ്ട്ടണ്‍ ഡി.സി യിലും ലോകത്തിലെ വിവിധരാജ്യങ്ങളിലായി അഞ്ഞൂറോളം നഗരങ്ങളിലും ശാസ്ത്രരംഗത്തെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സയന്‍സ് മാര്‍ച്ചുനടക്കുകയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍തുടങ്ങിയ ട്രംപ് വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായാണ്പ്രമുഖ ശാസ്ത്രജഞന്‍ന്മാരും പരിസ്ഥിതി പ്രവര്‍ത്തകരുംഇന്ന് തെരുവിലേക്കിറങ്ങുന്നത്.ഏകാധിപത്യപ്രവണതയുള്ള ഭരണാധികാരികള്‍ എന്നും യുക്തിചിന്തയുടെയും ശാസ്ത്രാവബോധ പ്രചാരകരുടെയും എതിര്‍ ചേരിയിലായിരിക്കും. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദാരോഹണത്തിനുശേഷം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സടക്കം അങ്ങേയറ്റം ശാസ്ത്ര വിരുദ്ധ പ്രചാരണത്തിന് വേദിയായതും അതിനെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നതും നാംകണ്ടതാണ്. ഇത് മോദിയുടെയോ ട്രമ്പിന്റെയോ മാത്രം പ്രശ്നമായി ചുരിക്കിക്കാണുന്നത് ശരിയല്ല, മറിച്ച് അവര്‍ പിന്തുടരുന്ന കോര്‍പ്പറേറ്റ് അനുകൂലസമീപനങ്ങള്‍ക്ക് അനിവാര്യമായ നിലപാടായി വേണം ഇതിനെ മനസ്സിലാക്കാന്‍. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍തന്നെ വംശീയവും സ്ത്രീവിരുദ്ധവുമായ പിന്തിരിപ്പന്‍ നിലപാടുകള്‍ കൊണ്ട് ട്രംപ് വാര്‍ത്തകളില്‍നിറഞ്ഞിരുന്നു. ആ അവസരത്തില്‍ തന്നെ കാലാവസ്ഥാവ്യതിയാനമുണ്ടെന്ന വാദം ശുദ്ധ അസംബന്ധമാണെന്ന് ട്രംപ് ഒരിക്കല്‍ പറയുകയുണ്ടായി. ഇത് അമേരിക്കയിലെ ശാസ്ത്രജഞന്‍ന്മാരെയും പരിസ്ഥിതി വാദികളെയും വലിയരീതിയില്‍ പ്രകോപിപ്പിച്ചു. ഇതിനെതുടര്‍ന്ന് ട്രംപിനെതിരായ പ്രതിഷേധ പരിപാടികളില്‍ അവരും അണിനിരന്നിരുന്നു. പ്രസിഡണ്ടായി അധികാരമേറ്റതിനു ശേഷം അങ്ങേയറ്റംശാസ്ത്രവിരുദ്ധമായ നയപരിപാടികളുമായാണ് ട്രപ്ഭരണകൂടം മുന്നോട്ട് പോകുന്നത്. പരിസ്ഥിതിപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒബാമസര്‍ക്കാര്‍ നിര്‍ത്തിവച്ച കീസ്റ്റോണ്‍ പൈപ്പ്ലൈനിന്റെ നാലാം ഘട്ട പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതിനല്‍കി. ഊര്‍ജ്ജ സംരക്ഷണം, വായുമലിനീകരണനിയന്ത്രണം, ജലസംരക്ഷണം തുടങ്ങി കാലാവസ്ഥാവ്യതിയാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നലക്ഷ്യത്തോടെ നടപ്പിലാക്കിയ പലനിയമങ്ങളുംഎടുത്തുകളയാന്‍ ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ആഗോള താപനത്തിനുകാരണമാകുന്ന ഹരിതവാതകങ്ങളുടെ പുറംതള്ളല്‍ പരിമിതിതപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍സ്ഥാപനമായ എനര്‍ജി പ്രൊട്ടക്ഷന്‍ ഏജന്‍സി ഏര്‍പ്പെടുത്തിയ നിയമങ്ങള്‍പുനഃപരിശോധിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അമേരിക്കയിലെ ശാത്ര സമൂഹത്തിലും പ്രകൃതിസ്നേഹികളിലും കടുത്ത ട്രംപ് വിരോധംഅലയടിക്കുന്നതിനു കാരണമായി. ഇതിനൊക്കെപുറമെ ശാസ്ത്ര ഗവേഷണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍അനുവദിച്ചിരുന്ന ഫണ്ട് ഭീമമായ രീതിയില്‍വെട്ടിക്കുറക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ നിഗമനങ്ങള്‍ക്ക് വിരുദ്ധമായി ട്രമ്പ്കൈക്കൊള്ളുന്ന നിലപാടുകള്‍ യാദൃശ്ചികമായ ഒന്നല്ല. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വികസിത മുതലാളിത്തരാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെ നിരാകരിക്കുന്ന പ്രബലമായ വിഭാഗം ശാസ്ത്ര ലോകത്ത്തന്നെയുണ്ട്.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നത് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ ക്രമാതീതമായ വര്‍ധനവ് ഭൌമ ഉപരിതല ഊഷ്മാവ് വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നാണ്. ഈ പ്രതിഭാസത്തെയാണ് ആഗോളതാപനംഎന്ന് വിളിക്കുന്നത്.യാതൊരു നിയന്ത്രണവുമില്ലാതെ നിലവിലെസ്ഥിതി തുടരാന്‍ അനുവദിച്ചാല്‍ അന്തരീക്ഷത്തിലെ ഊഷ്മാവ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇത് ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പിനെ തന്നെ ബാധിച്ചേക്കാം.അതുകൊണ്ടാണ് ആഗോള താപനത്തിന് കാരണമാകുന്ന ഹരിതവാതകങ്ങളുടെ പ്രസാരണത്തിന്നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അന്താരാഷ്ട്ര തലത്തില്‍ ഇടപെടലുകള്‍നടക്കുന്നത്.ഏറ്റവും രസകരമായ വസ്തുത ഈവാതകങ്ങള്‍ പുറം തള്ളുന്നതില്‍ മുന്‍പന്തിയില്‍നില്‍ക്കുന്നത് മെച്ചപെട്ട ജീവിത സൌെകര്യങ്ങല്‍നിലനിക്കുന്ന അമേരിക്കയടക്കമുള്ള മുതലാളിത്തരാജ്യങ്ങളാണ്. പക്ഷേ നിയന്ത്രണത്തിന്റെ ഭാരംമുഴുവനും ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളുടെ മേല്‍കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പെട്രോള്‍, ഡീസല്‍, കല്‍ക്കരി തുടങ്ങിയ ജൈവഇന്ധനങ്ങളുടെ ജ്വലനം വഴി പുറത്തു വിടുന്ന കാര്‍ബണ്‍ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്എന്നിവയും റെഫ്രിജറേറ്റര്‍, എയര്‍ കണ്ടിഷനര്‍ എന്നിവ പുറത്തുവിടുന്ന മീതൈന്‍ തുടങ്ങിയവയാണ ്പ്രധാന ഹരിതഗൃഹ വാതകങ്ങള്‍. വാഹനങ്ങളുംതാപനിലയങ്ങളുമാണ് ഈ വാതകങ്ങളുടെ പ്രധാന പ്രഭവകേന്ദ്രം. നിലവിലെ കണക്കുകള്‍ അനുസരിച്ചു അമേരിക്കയില്‍ ആയിരം പേരില്‍ എഴുനൂറ്റി തൊണ്ണൂറ്റി ഏഴുപേര്‍ക്ക് സ്വന്തമായി കാറുകളുണ്ട്. ഇന്ത്യയിലിത് മുപ്പത്തി രണ്ടാണ് എന്നോര്‍ക്കണം. ഈ അമേരിക്കതന്നെയാണ് ലോകത്തെ എണ്ണയുടെ ഏറ്റവും വലിയഉപഭോക്താവും. അതുകൊണ്ട് കാലാവസ്ഥാവ്യതിയാനത്തിന്റെ പേരില്‍ കൊണ്ടുവരുന്ന ഏതുനിയന്ത്രണങ്ങളും അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളിലെ ആര്‍ഭാട ജീവിതത്തെ കാര്യമായിബാധിക്കും. ഈ വസ്തുതകള്‍ മനസ്സിലാക്കുമ്പോഴാണ്എണ്ണയുടെയും അനുബന്ധഉത്പന്നങ്ങലുടെയും ഉത്പാദകരായ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കാലാവസ്ഥാ വ്യതിയാനം വെറുംഅസംബധമാണെന്ന് സ്ഥാപിച്ചെടുക്കെണ്ടതിന്റെആവശ്യകത നമുക്ക് ബോധ്യപ്പെടുക. ആഗോള താപനത്തെയും അതുവഴിവയ്ക്കുന്ന കാലാവസ്ഥാ മാറ്റങ്ങളെയുംനിരാകരിക്കുന്ന മറ്റൊരു ശാസ്ത്ര ലോകത്തെ നിര്‍മ്മിച്ചെടുക്കുന്നത് വന്‍ എണ്ണ കമ്പനികളുടെപണമൊഴുക്കിലൂടെയാണ്. എണ്ണ ഉത്പാദന രംഗത്തെ അതികായന്മാരായ എക്സോണ്‍ മോബില്‍, കോച്ച്ഇന്‍ഡസ്ട്രീസ് എന്നിവര്‍ കാലാവസ്ഥാ വ്യതിയാന വിരുദ്ധപ്രചാരണത്തിന് വിവിധ സ്ഥപനങ്ങള്‍ക്കുംശാസ്ത്രജ്ഞന്മാര്‍ക്കുംഫണ്ട് നല്‍കിയത് വലിയവിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.എക്സോണ്‍ മോബിലിന്റെമുന്‍ സി.ഇ.ഒ റെക്സ് ടില്ലേഴ്സനെ തന്റെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് ആയി ട്രമ്പ് തിരഞ്ഞെടുത്തത് ഇതിനോടൊപ്പംചേര്‍ത്തു വായിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ശാസ്ത്രവിരുദ്ധ പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലെ അജണ്ടവ്യക്തമാവുക. അമേരിക്കയുടെയും മറ്റു മുന്‍ നിര മുതലാളിത്തരാഷ്ട്രങ്ങളിലെയും മൂലധനശക്തികള്‍ പ്രകൃതിക്കും മാനവരാശിക്കും വരുത്തിവെക്കുന്ന ദുരന്തങ്ങള്‍ കേവലം ഡൊണാള്‍ഡ് ട്രമ്പിന്‍റെ തീവ്ര വലതുപക്ഷനയങ്ങളുടെ ദുഷ്പരിണാമം എന്ന മട്ടില്‍ചുരുക്കിക്കാണാന്‍ കഴിയുകയില്ല. പാരീസില്‍ നടന്നഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാലാവസ്ഥവ്യതിയാന സമ്മേളനത്തില്‍ (United Nations Framework Convention on Climate Change  ) അനീതിപൂര്‍ണ്ണവുംആത്മഹത്യാപരവുമായ ഉടമ്പടിയിലേക്കു ലജ്ജാകരമായ ചട്ടമ്പിത്തരത്തിലൂടെ വഴിയൊരുക്കിയത് ഒബാമ സര്‍ക്കാര്‍ആയിരുന്നു എന്ന കാര്യം മറക്കാന്‍ സമയമായിട്ടില്ല. ഒബാമയും ട്രംപും എല്ലാം അവരവരുടേതായ രീതികളില്‍ഉറപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതു സാമ്രാജ്യത്വമൂലധനത്തിന്റെ സമഗ്രാധിപത്യം തന്നെയാണ്. അതില്‍നിന്ന് മനുഷ്യരാശിയെ വിമോചിപ്പിക്കാനുള്ള പോരാട്ടങ്ങളില്‍ നിന്ന് വേര്‍പെടുത്താവുന്ന ഒന്നല്ലഭൂഗോളത്തിന്റെ ജീവാംശം സംരക്ഷിക്കാനുള്ള സമരങ്ങള്‍. 2017 ജനുവരി ഇരുപത്തൊന്നിനു നടന്ന വുമന്‍സ് മാര്‍ച്ചുമായി ബന്ധപ്പെട്ടു അമേരിക്കന്‍ സാമൂഹ്യവാര്‍ത്താ വെബ്സൈറ്റായ റെഡിറ്റില്‍ (REDDIT) നടന്ന ചര്‍ച്ചകളുമായി ബന്ധപെട്ടാണ് മാര്‍ച്ച് ഫോര്‍ സയന്‍സ്എന്ന ആശയം ഉടലെടുത്തത്. ഏതാനും പേര് ചേര്‍ന്ന്ഇതിന്റെ പ്രചരനാര്‍ത്ഥം തയ്യാറാക്കിയ ഫേസ്ബുക്ക്പേജില് ഒരാഴ്ചയ്ക്കകകം മൂന്ന് ലക്ഷം പേര്‍ അംഗങ്ങളായതോടെ ഈ ക്യാമ്പയിന്ശ്രദ്ധിക്കപ്പെടുകയായിരുന്നു. സാമൂഹ്യ നന്മയ്ക്കായി ശാത്രം, മെച്ചപെട്ട ശാസ്ത്രീയവിദ്യാഭ്യാസം,ശാസ്ത്രീയമായ തെളിവുകളെഅടിസ്ഥാനമാക്കിയുള്ള നയരൂപീകരണം, ശാസ്ത്രഗവേഷണത്തിനും അതിന്റെ പ്രയോഗത്തിനുമായി ഫണ്ട്അനുവദിക്കുക തുടങ്ങിയവയാണ് സയന്സ് ഫോര് മാര്ച്ച്മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങള്.ഈ മാര്ച്ചിലൂടെ പൊതുസമൂഹത്തില് നിന്നും അകലത്തില് നില്ക്കുന്നശാസ്ത്രത്തെ അവരോടു അടുപ്പിക്കുന്നത്തിനും ശാസ്ത്രവിരുദ്ധമായ ഭരണകൂട നയങ്ങള്ക്കെതിരെ അവരെഅണിനിരത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ്സംഘാടകര്.ഇന്ത്യയിലും കോയാമ്പത്തൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ സയന്‍സ് മാര്‍ച്ചിന്റെഭാഗമായിപരിപാടികള്‍ നടക്കുന്നുണ്ട്. നേരിട്ട്ഇവിടങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇന്റര്‍നെറ്റ് വഴി വെര്‍ച്യുല്‍ മാര്‍ച്ചില്‍ ഇഷ്ടമുള്ളകേന്ദ്രത്തില് പങ്കെടുക്കാവുന്നതാണ്. ഏതൊരു ജനാധിപത്യ സമൂഹത്തിന്റെയും പ്രാഥമികമായകടമകളിലോന്നു തങ്ങളുടെ പൌെരന്മാരെ ശാസ്ത്രാവബോധമുള്ളവരാക്കി വളര്ത്തുക എന്നതാണ്. എന്നാല്‍ നിലവിലെ ഉത്പാദന-മൂലധന ശക്തികള് തങ്ങള്‍ക്ക് ചൂഷണത്തിനുള്ള വഴിയോരുക്കുന്നതിനുള്ള ഉപകരണം മാത്രമായാണ് ശാസ്ത്രത്തെക്കാണുന്നത്. അങ്ങനെയൊരു കാലത്താണ് ശാസ്ത്രത്തെ പൊതു നന്മയ്ക്കായി ഉപയോഗിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ശാസ്ത്രജ്ഞമാര് തന്നെ സമരത്തിനിറങ്ങുന്നത്. ലാബുകളിലും ഗവേഷണകേന്ദ്രങ്ങളിലും മാത്രമിരുന്നു ശീലിച്ച വര്‍പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുമ്പോള്‍ ജീവിതത്തിന്റെ നാനാതുറകളിലുമുള്ള മനുഷ്യന് ഒരുമിച്ചു സമരംചെയ്യേണ്ട കാലമാണിതെന്നൊരു വലിയ സന്ദ്ദേശംനല്കുന്നുണ്ടത്.   Read on deshabhimani.com

Related News