ജെഎന്‍യുവില്‍ രാജിവെച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട്: ജോയ് മാത്യു



രാജ്യദ്രോഹകുറ്റം ചുമത്തി കനയ്യകുമാറിനെ ജയിലിലടയ്ക്കാന്‍ ചുക്കാന്‍പിടിച്ച എബിവിപിയില്‍നിന്ന് രാജിവെച്ച് സംഘടന ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാട്ടിയ ജെഎന്‍യുവിലെ മുന്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നടന്‍ ജോയ് മാത്യുവിന്റെ സല്യൂട്ട്. രാജ്യസ്നേഹം രാജ്യദ്രോഹം തുടങ്ങിയ വാക്കുകള്‍വെച്ചു ‘ഗോ ‘സാമി മാര്‍ മാധ്യമ ക്കസര്‍ത്തു നടത്തി മനുഷ്യരെ ഭിന്നിപ്പിക്കുമ്പോള്‍ നമുക്ക് പ്രത്യാശതരുന്ന ചില കാര്യങ്ങള്‍കൂടി ഈ രാജ്യത്ത് നടക്കുന്നു എന്നത് നമുക്ക് പുതു തലമുറയില്‍ പ്രതീക്ഷ നല്‍കുന്നുവെന്നും ജോയ് മാത്യൂ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ' ബലപ്രയോഗത്തിലൂടെ, അംഗബലത്തിലൂടെ, ഭരണകൂട ഒത്താശയോടെ, ആള്‍ക്കൂട്ടത്തിന്റെ തെരുവ് ശക്തികളിലൂടെ മനുഷ്യര് കാണ്ടാമൃഗങ്ങളായി മാറുമ്പോള്‍ അതിന് എതിരെ നിന്ന് സ്വന്തം സംഘടനയോട് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല ,നിങ്ങളോടൊപ്പം ഞങ്ങളില്ല എന്ന് സധൈര്യം പറഞ്ഞു സംഘടനയില്‍ നിന്നും രാജിവെച്ചു പുറത്ത് വരാന്‍ ആര്‍ജ്ജവം കാണിച്ച ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകര്‍ക്ക് എന്റെ സല്യൂട്ട്. രാഷ്ട്രീയ വിശ്വാസങ്ങള്‍ പലതാകാം അത് തെരുവില്‍ നേരിടുകയെന്നത് കാടന്‍ രീതിയാണെന്നും ആശയത്തെ ആശയതലത്തില്‍ നേരിടുകയെന്നത് ജാനാധിപത്യ രീതിയാണെന്നും അത് ഇനിയും അസ്തമിച്ചിട്ടില്ലെന്നു എബിവിപി പ്രവര്‍ത്തകരുടെ ഈ നിലപാട് തെളിയിക്കുന്നു. ' Read on deshabhimani.com

Related News