'ഇത് നല്ല സിനിമയുടെയും പ്രേക്ഷകരുടെയും വിജയം'– നന്ദി പറഞ്ഞ് ഒഴിവുദിവസത്തെ കളിയുടെ സംവിധായകന്‍



ഇന്ന് പ്രദര്‍ശനത്തിനെത്തിയ 2015ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്കാരംനേടിയ 'ഒഴിവുദിവസത്തെ കളി'ക്ക് മികച്ച പ്രതികരണം ലഭിച്ചതില്‍ നന്ദിരേഖപ്പെടുത്തി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പ്രശസ്ത ചെറുകഥാകൃത്തും ചലച്ചിത്രരചയിതാവുമായ ഉണ്ണി ആറിന്റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയ സനല്‍കുമാര്‍ ശശിധരന്‍ ചിത്രം ആഷിക് അബു ആണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.  സനല്‍കുമാറിന്റെ ആദ്യ ചിത്രമായ ‘'ഒരാള്‍ പൊക്കം'’ സിനിമാവണ്ടി എന്ന പേരില്‍ പ്രദര്‍ശന സൌകര്യമടങ്ങിയ ഒരുവണ്ടിയില്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് പ്രദര്‍ശിപ്പിക്കേണ്ടി വന്നു. എന്നാല്‍, 'ഒഴിവുദിവസത്തെകളി' പ്രേക്ഷകരിലെത്തിക്കാന്‍ ആഷിക് അബു മുന്നോട്ടുവരികയായിരുന്നു. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തുന്ന ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ മികച്ച പിന്തുണയും പ്രതികരണവുമാണ് കിട്ടുന്നത്. Read on deshabhimani.com

Related News