'നോട്ടുനിരോധനചരിതം അടിയനെ ആവേശ ഭരിതനാക്കുന്നില്ല'; മാധ്യമ പ്രവര്‍ത്തകന്റെ 8 ചോദ്യങ്ങള്‍ ചര്‍ച്ചയാകുന്നു



500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതം അന്തമില്ലാതെ തുടരുകയാണ്. എന്നാല്‍ മോഡി സര്‍ക്കാരിന്റെ നേട്ടമായി നോട്ടു നിരോധനം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ ലാഭത്തിനുള്ള ശ്രമങ്ങളും ജയ് വിളികളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ തകര്‍ക്കുന്നു. ഇതിനിടെ നോട്ടു നിരോധനകൊണ്ട് പ്രഖ്യാപിത നേട്ടം എത്രമാത്രം കൈവരിക്കാനാവുമെന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. നോട്ടു നിരോധനത്തിലെ പൊള്ളത്തരം തുറന്നുകാട്ടി മാതൃഭൂമി ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ ഉന്നയിച്ച എട്ട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. ' മുന്‍ കാല നോട്ടുനിരോധനചരിതം വായിച്ചതുകൊണ്ട് ഈ പ്രഖ്യാപനം അടിയനെ ആവേശ‘ഭരിതനാക്കുന്നില്ല. എന്നാല്‍ നടപടിയിലെ ജനാധിപത്യമില്ലായ്മയെ ഭരണകൂടത്തിന്റെ കരുത്തായി വിലയിരുത്തുന്നവരെ കാണുമ്പോള്‍ ആശങ്കയുണ്ട് '– എന്ന് വ്യക്തമാക്കിയാണ് ഹര്‍ഷന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഹര്‍ഷന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍: 1,പേരൊന്നുക്ക് പതിനഞ്ചുലക്ഷം വീതം വിതരണം ചെയ്യാനുള്ളത്ര കള്ളപ്പണം വിദേശത്തുണ്ടെന്നും അത് ‘അണാ ..പൈ’ ചോരാതെ തിരിച്ചെത്തിയ്ക്കുമെന്നുമുള്ള പ്രഖ്യാപനത്തില്‍ സര്‍ക്കാരിന് എത്ര മുന്നേറാനായി..? 2,വിദേശത്തുള്ള കള്ളപ്പണം തിരിച്ചെത്തിയ്ക്കുന്നതിനേക്കാള്‍ വലിയ നേട്ടം നോട്ടുനിരോധനമാണോ..? 3,കള്ളപ്പണം കടലാസുപണമായി സൂക്ഷിയ്ക്കുന്നവരാണോ അതോ മണ്ണും പൊന്നും ബിനാമിയും സ്വിസ് ബാങ്കുമായി സൂക്ഷിയ്ക്കുന്നവരാണോ ഇന്ത്യയില്‍ കൂടുതലുള്ളത്..? 4,’ടമാര്‍ പടാര്‍’ മട്ടില്‍ നോട്ട് നിരോധനം നടപ്പാക്കുന്നതിന് പകരം ഒരുമാസത്തെ....വേണ്ട.. ഒരാഴ്ചത്തെ സമയപരിധി വച്ചാള്‍ എന്താണ് കുഴപ്പം..? 5,ഈ നടപടിയിലൂടെ മരവിപ്പിയ്ക്കാന്‍ കഴിയുന്ന തുക മൊത്തം കള്ളപ്പണത്തിന്റെ എത്ര ശതമാനം വരും ..? 6, തല്‍ക്കാലം കള്ളനോട്ടുകാരുടെ കച്ചോടം പൂട്ടും എന്ന് ഉറപ്പിയ്ക്കാം, അതിന് ‘ഇരുട്ടിവെളുത്താല്‍ ഇന്ത്യ മാറും എന്ന മട്ടില്‍ പ്രഖ്യാപനം വേണാരുന്നോ..? പെരുക്കപ്പട്ടിക ഇപ്പഴും തെറ്റിയ്ക്കുന്ന ഒരു പാങ്ങില്ലാത്തവന്റെ പോഴത്തംപറച്ചിലാന്ന് കരുതിയ്ക്കോ. എന്നാലും, ഒരു സംശയം കൂടി... 7,കള്ളപ്പണം ആയിരത്തിന്റേം അഞ്ഞൂറിന്റേം നോട്ടാക്കി ഇരുമ്പറയ്ക്കുള്ളില്‍ കെട്ടിയടുക്കിവച്ച് ചൊമല ലൈറ്റിന്‍െര്‍ കീഴേ കറങ്ങുന്ന കസേരയില്‍ പൈപ്പും കടിച്ചിരിയ്ക്കുന്നവരാണ് ഇന്ത്യയിലെ കള്ളപ്പണക്കാരെന്ന് ഏത് ജോസ് പ്രകാശ് സിനിമ കണ്ടാണ് തീര്‍ച്ചപ്പെടുത്തിയത്..? ഒന്നൂടെ... 8,ഇന്ന് രാത്രി പെട്രോളിന്റെ വെല കൂട്ടുവോന്ന് ചോദിച്ചാരുന്നോ..? Read on deshabhimani.com

Related News