‘‘ഇനിമുതൽ നീ പന്തളം ശശി’’ ‐ ദളിത്‌ സമരത്തെ അധിക്ഷേപിച്ച ശ്രീജിത്ത്‌ പന്തളത്തിന്‌ പൊങ്കാലയിട്ട് സോഷ്യൽമീഡിയ



ദളിത്‌ സംഘടനകൾ ഇന്നലെ സംസ്ഥാനത്ത്‌ നടത്തിയ ഹർത്താലിനെ വെല്ലുവിളിച്ച്‌ കടതുറന്ന്‌ ഒടുവിൽ പ്രതിഷേധത്തെ തുടർന്ന്‌ കടയടക്കേണ്ടി വന്ന ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീജിത്ത്‌ പന്തളത്തിന്‌ ട്രോൾ പൊങ്കാല. ഒരു ഹിന്ദുവിന്റെയും കടയടപ്പിക്കാൻ ദളിത്‌ സംഘടനകൾക്കാവില്ലെന്നും ഹിന്ദുവിനെതിരെ എന്തെങ്കിലും ചെയ്‌താൽ അവരുടെ മുട്ടുകാല്‌ തല്ലിയൊടിക്കുമെന്നുമായിരുന്നു ഫേസ്‌ബുക്കിലൂടെയുള്ള ശ്രീജിത്തിന്റെ വെല്ലുവിളി. എന്നാൽ പ്രതിഷേധത്തെ തുടർന്ന്‌ സ്റ്റുഡിയോ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ലെന്ന്‌ മാത്രമല്ല പൊലീസ്‌ ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. ഇതോടെ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസ പാത്രമായി മാറിയിരിക്കുകയാണ്‌ ശ്രീജിത്ത്‌ പന്തളം എന്ന ആർഎസ്‌എസ്‌ സൈബർ പ്രചാരകൻ. ശ്രീജിത്ത്‌ പന്തളത്തിന്‌ പരിഹാസവുമായി ഫേസ്‌ബുക്കിൽ വന്ന ചില ട്രോളുകൾ:     Read on deshabhimani.com

Related News