ഹിറ്റ്‌ലറല്ല കുമ്മനം; ഞങ്ങളുടെ മാതൃക ചെഗുവേര തന്നെ: മുഹമ്മദ് റിയാസ്



കൊച്ചി>  ചെഗുവേരയെ മാതൃകയാക്കുന്നതാണ് സിപിഎമ്മിന്റെ കുഴപ്പമെന്ന് വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ ചുട്ടമറുപടി. പൊരുതുന്ന ജനലക്ഷങ്ങക്കുവേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച ചെഗുവേരതന്നെയാണ് തങ്ങളുടെ മാതൃകയെന്ന് മുഹമ്മദ് റിയാസ് മറുപടി നല്‍കി.വംശീയഹത്യനടത്തി നിരപരാധികളെ കൊന്നൊടുക്കി അധികാരം പിടിക്കുന്ന  ഹിറ്റ്‌ലറെ നിങ്ങള്‍ മാതൃകയാക്കുമ്പോള്‍  ഞങ്ങള്‍ക്ക് മാതൃക അധികാരവും സ്ഥാനമാനങ്ങളും ത്യജിച്ച, യഥാര്‍ത്ഥ പോരാളിയായ ചെഗുവേര തന്നെയാണെന്നും റിയാസ് പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റ് ചുവടെ നിങ്ങള്‍ പറഞ്ഞത് ശരിയാണ് ശ്രീ കുമ്മനം, അധികാരവും സ്ഥാനമാനങ്ങളും ത്യജിച്ച് ജനങ്ങള്‍ക്കു വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച ചെഗുവേരമാരെ ഞങ്ങള്‍ മാതൃകയാക്കുന്നു. വംശീയഹത്യ നടത്തി നിരപരാധികളെ കൊന്നൊടുക്കി അധികാര കസേരയില്‍ കയറിപ്പറ്റുന്ന ഹിറ്റ്‌ലര്‍മാരെ നിങ്ങള്‍ മാതൃകയാക്കുന്നു   Read on deshabhimani.com

Related News