കമല്‍ഹാസന് വധഭീഷണി: സംഘപരിവാറിനെതിരെ ശരത്ചന്ദ്രവര്‍മ



ചേര്‍ത്തല > കമല്‍ഹാസനെതിരെ വധഭീഷണിമുഴക്കിയ സംഘപരിവാറിനെതിരെ അതിശക്തമായ പ്രതികരണവുമായി ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ. എതിരായി ശബ്ദിച്ചതിന് വയറുപിളര്‍ന്ന ചരിത്രം ഓര്‍ക്കണം. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ ഭരണാധികാരം അവര്‍ക്ക് തുണയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം: 'കമല്‍ഹാസന് കമലം ദേശീയ പുഷ്പമായ നാട്ടില്‍ വധഭീഷണി. വിശുദ്ധിയുള്ള നാടിനെ അശുദ്ധമാക്കിയെന്നതാണ് കുറ്റം. സുയോധനനെ ദുര്യോധനനാക്കിയ, പഞ്ചതന്ത്രത്തില്‍ മുയലിനോട് ചെന്നായ അരുളിയ അതേ ന്യായം. വാ കീറിയ ദൈവം വക തരുമെന്ന് പറയുന്ന നാട്ടില്‍ വാ തുറന്നതിനു വയറ് പിളര്‍ന്ന ചരിത്രവുമുണ്ടല്ലോ. നടപ്പാക്കുവാനിന്ന് ഭൂരിപക്ഷവുമുണ്ട്. വിഷ്ണുവിന്റെ പൊക്കിള്‍പ്പൂവിന്റെ തണ്ട് മുറിഞ്ഞാല്‍ സൃഷ്ടിനാഥന്‍ നിലംപതിക്കും. ദേശീയപുഷ്പ വിശുദ്ധിയില്‍ രാഷ്ട്രീയപുഷ്പാശുദ്ധി കളങ്കമാവാതിരിക്കട്ടെ. ഓം ശാന്തി ശാന്തി ശാന്തി.' Read on deshabhimani.com

Related News