'മോഡി പ്രസംഗിക്കുമ്പോള്‍ ചിരിക്കാതെ പിന്നില്‍ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം'; പരിഹാസവുമായി ബെന്യാമിന്‍



കൊച്ചി > ചരിത്രത്തെ വളച്ചൊടിക്കുകയും അബദ്ധങ്ങള്‍ നിരന്തരം പ്രചരിപ്പിക്കുകയും  ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ കളിയാക്കി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. മോഡി പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്നില്‍ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറുടെ അവസ്ഥയെ കുറിച്ചാണ് ബെന്യാമിന്‍ ഫേസ്‌ബുക്ക്‌ പോസ്‌‌റ്റില്‍ കുറിച്ചത്. ''മോഡി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു''; ബെന്യാമിന്‍ തന്റെ പോസ്‌റ്റില്‍ കുറിച്ചു. പോസ്‌റ്റിനെ നിരവധി പേര്‍ പിന്തുണയ്ക്കുകയും ചെയ്തു. 'ശോഭ സുരേന്ദ്രനെ പോലെ ഉള്ള ആരോ ആണ്..... ഹിന്ദി അത്ര പിടി കാണില്ല'. 'ചിരിച്ചാല്‍ തല പോവില്ലേ'.   'ബെന്നിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ ഇന്നു മുതല്‍..സംഘികള്‍ സമ്മാനിക്കും'; തുടങ്ങിയ കമന്റുകളും പോസ്‌റ്റിനോടുള്ള പ്രതികരണത്തിലുണ്ടായിരുന്നു   Read on deshabhimani.com

Related News