അടിച്ചിറക്കപ്പെട്ടവരുടെ ക്വാറണ്ടയിന്‍ അനുഭവങ്ങള്‍



ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി കൊറോണ കാലത്ത് ക്വാറണ്ടയിനില്‍ ആകേണ്ടിവന്ന, പൊതുജനാരോഗ്യത്തില്‍ ഗവേഷക വിദ്യാര്‍ഥിയായ ശ്രീകുമാര്‍ എന്‍ സിയുടെ അനുഭവക്കുറിപ്പ് ‘ക്വാറണ്ടയിന്‍’ (quarantine) എന്നവാക്ക് അടുത്തിടെയാണ് നമ്മുടെ പദാവലിയോട് ചേരുന്നത്. ഇന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെഭാഗമായി മാറിയിരിക്കുന്നു. പക്ഷേ അതിന്റെ അനുഭവം ഉച്ചാരണത്തെപ്പോലെ അത്ര രസമുള്ള കാര്യമല്ല. നമ്മുടെ തിരഞ്ഞെടുപ്പുകളാതെ നമ്മള്‍ ജീവിച്ചിരുന്ന ചുറ്റുപാടുകളില്‍നിന്നും ഉപജീവനമാര്‍ഗ്ഗങ്ങളില്‍നിന്നും അടിച്ചിറക്കപ്പെട്ട അവസ്ഥയിലാണെങ്കില്‍ പ്രത്യേകിച്ചും. എന്താണ് ക്വാറണ്ടയിന്‍ എന്നത് അർത്ഥമാക്കുന്നത്? ഒരു പകർച്ചവ്യാധി (epidemic) പിടിപെടാന്‍ സാധ്യതയുള്ള ആളുകളെ നിരീക്ഷണത്തിനായും, നിരീക്ഷണ സമയത്ത് മറ്റുള്ളവരിലേക്ക് പടരാതിരിക്കുന്നതിനും അവരുടെ ചലനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടു, മനുഷ്യരെ മറ്റ് മനുഷ്യരിലില്‍നിന്നും മാറ്റിനിര്‍ത്തുന്ന ഒരു പ്രക്രിയയെയാണ് ക്വാറണ്ടയിന്‍ ആര്‍ത്തമാക്കുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍   രോഗം മറ്റുള്ളവരിലേക്ക് പടരുന്നത്തിനുള്ള സാധ്യത കുറയ്ക്കുന്നു. A.D 1127 ൽ ഇറ്റലിയിലെ വെനീസിലാണ് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട് ആദ്യമായി ഈ പദം ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നിപ്പ പ്രതിസന്ധിയില്‍, പ്രത്യേകിച്ചും കേരളത്തിലുള്ളവര്‍ ഈ വാക്ക് ഒരിക്കലെങ്കിലും കേട്ടിരിക്കണം.  ‘കൊറോണ വൈറസ് ഡിസീസ് – 2019’ എന്ന COVID-19  മഹാമാരിയുടെയുടെ (pandemic) സമകാലിക ലോകത്ത് ലോകജനതമുഴുവന്‍ ഈ വാക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു), സെന്റർ ഓഫ് സോഷ്യൽ മെഡിസിൻ &കമ്മ്യൂണിറ്റി ഹെൽത്തിൽ നിന്നും  അസംഘടിത മേഖലയിലെ അതിഥിതൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്ന ഒരു ഗവേഷണ വിദ്യാർത്ഥിയാണ് ഞാൻ. കഴിഞ്ഞ മാർച്ച് 22 മുതൽ ഞാൻ ക്വാറണ്ടായിനിലായിരുന്നു. പൊതുജനാരോഗ്യത്തെയും (Public health), ദേശാന്തരഗമനത്തെയും (migration) കുറിച്ചു പഠിക്കുന്ന ഒരു ഗവേഷക വിദ്യാര്‍ത്ഥിയുടെ വീക്ഷണകോണിൽനിന്ന് മാത്രമല്ല, എന്റെ ചുറ്റുപാടുകളുടെ യാഥാര്‍ഥ്യന്‍ളില്‍നിന്നുകൂടിയാണ് ഈ ഈ ക്വാറന്റീൻ അനുഭവത്തെ ഞാന്‍ നോക്കിക്കാണുന്നത്. 2020 ജനുവരി അവസാന വാരത്തിൽ ലോകാരോഗ്യസംഘടന (WHO) കൊറോണ വൈറസിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. അധികം വൈകാതെത്തന്നെ വൈറസ് ലോകമെമ്പാടും അതിവേഗം പടർന്നുപിടിക്കുകയും ലോകത്തെ മുഴുവന്‍ ഒരു അനിശ്ചിതാവസ്ഥയിലേക്ക് തളിവിടുകയും ചെയ്തു. COVID-19 പടര്‍ന്നുപിടിക്കുന്നതിന്റെ യാഥാര്‍ഥ്യം മുന്നിലുള്ളപ്പോഴും, ണഒഛ പോലുള്ള സംഘടനകള്‍ ലോകരാജ്യങ്ങള്‍ക്ക് നിരന്തിരം മുന്നറിയിപ്പുകള്‍ കൊടുത്തുകൊണ്ടിരുന്നിട്ടും, അമേരിക്കയും, മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളുമടങ്ങിയ പാശ്ചാത്യലിബറൽ രാഷ്ട്രങ്ങള്‍ ഭൂരിഭാഗവും ശക്തമായ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളേണ്ടതിന് പകരം ആ മഹാമാരിയുടെ ഭീഷണിയോട് പ്രതികരിചുതുടങ്ങിയത് ഏറെ വൈകിയായിരുന്നു. ഇന്ന് ഇഛഢകഉ ഒരു മഹാദുരന്തമായി മഹാദുരന്തമായി മാറിയ ആ രാജ്യങ്ങളിലെയെല്ലാം പൗരന്മാർ ആ ചരിത്ര ദുരന്തമായിമാറിയ ആ ഉഴപ്പന്‍ പ്രതികരണത്തിന്റെ ദുരിതമനുഭവിക്കുകയാണ്. ഇന്ത്യയിലെയും സ്ഥിതി മറ്റൊന്നായിരുന്നില്ല എന്ന് നമ്മൾ കണ്ടതാണ്. രാജ്യത്ത് ആദ്യ കേസുകള്‍ ജനുവരി അവസാനത്തോട് കൂടിതന്നെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടും, സംഘപരിവാര്‍ നയിക്കുന്ന ബി‌ജെ‌പി ഗവണ്മെന്റ്  കാര്യമായ നടപടികളൊന്നുമെടുക്കാതെ രാജ്യമെമ്പാടും പടര്‍ന്നുകയറിയ ഒരു ദുരന്തമായി മാറാന്‍ ഇഛഢകഉനെ അനുവദിച്ച കാഴ്ചയാണ് നമ്മള്‍ കണ്ടത്. രാജ്യത്തെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെയും പൌരത്വ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തനും, ദശലക്ഷങ്ങളെ അണിനിരത്തി അമേരിക്കന്‍ പ്രസിഡണ്ടിനെ ആനയിക്കുന്നതിനും കൊടുത്ത ശ്രദ്ധയുടെ പത്തുശതമാനം മതിയാകുമായിരുന്നു ഇന്ന് നമ്മലനുഭവിക്കുന്ന ഇഛഢകഉ19 പ്രതിസന്ധിയെ പിടിച്ചുനിര്‍ത്താന്‍. കോവിഡ്19 സംബന്ധിച്ച് വിവിധ ഭരണവകുപ്പുകള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും, പൊതുജനങള്‍ക്കും കൃത്യമായ പൊതു ഉപദേശങ്ങൾ നൽകാൻ കേന്ദ്രസർക്കാർ തുടക്കത്തിൽ വിസമ്മതിച്ചിരുന്നു.  പ്രകടനപരതയുടെ പാട്ടയടിയും, ശംഖുവിളികളും  കൊണ്ട് കൊറോണയെ പ്രതിരോധിക്കാനിറങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ അശാസ്ത്രീയതയും തുറന്നുകാട്ടപ്പെട്ടു. അവസാനം ഒരു മുന്നൊരുക്കങ്ങളുമില്ലാടെ 2020 മാർച്ച് 24ന്, രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കുടിയേറ്റ തൊഴിലാളികൾക്കും, അസംഘടിത തൊഴിലാളികൾക്കുമൊപ്പം എന്നെപ്പോലുള്ള ഞങ്ങളുടെ സ്വന്തം നാട്ടില്‍നിന്നും മാറിനിൽക്കുന്ന വിദ്യാർത്ഥികളുമായിരുന്നു മുന്നൊരുക്കങ്ങളില്ലാത്ത ആ അടച്ചുപൂട്ടലിന്റെ ഇരകളായത് എന്നതാണു യാദാര്‍ഥ്യം ദിവസങ്ങള്‍ക്കുളില്‍ തന്നെ നമ്മള്‍ തിരിച്ചറിഞ്ഞു. പലരെയും വാടക ഭവനങ്ങളില്‍ നിന്നും ഇറക്കിവിട്ടു. തൊഴിലില്ലാതാവുകയും,  കൃത്യമായ സഹായങ്ങളൊന്നും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നു കിട്ടാതിരിക്കുകയും ചെയ്തതോടെ പലരും പട്ടിണിയിലായി. ഇതോടൊപ്പം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന തങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള വേവലാതികളും. ഇന്ത്യയില്‍ത്തന്നെ ഏറ്റവുമാദ്യം ഇഛഢകഉ19 കേസുകള്‍ റിപ്പോര്ട്ട് ചെയ്യുകയും, മറ്റ് സംസ്ഥാനങളിലേക്ക് പടര്‍ന്നുപിടിച്ച രണ്ടാം ഘട്ടത്തില്‍ ഏറ്റവുമദികം കേസുകള്‍ ഉണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു എന്റെ ജന്മനാടായ കേരളം. അതിനാൽതന്നെ യാത്ര ചെയ്തു കൂടുതൽ അപകടം വിളിച്ചു വരുത്താതെ, ഖചഡ ഹോസ്റ്റലിൽ തന്നെ താമസിച്ചു ഗവേഷണപ്രവര്‍ത്തികളില്‍  തുടരാൻ ഞാൻ തീരുമാനമെടുത്തു. എന്നെപ്പോലെ ഒരുപാടാലുകളുണ്ടായിരുന്നു അവിടെയങ്ങിനെ. പക്ഷേ, എല്ലാ വിദ്യാർത്ഥികളും 48 മണിക്കൂറിനുള്ളിൽ ഹോസ്റ്റലിൽനിന്നും താമസമൊഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള  സർവകലാശാല അധികൃതരുടെ അനതിസാധാരണമായ സർക്കുലറായിരുന്നു മാർച്ച് 20ന് ഞങ്ങല്‍ക്ക് ലഭിച്ചതു.  ഹോസ്റ്റലുകളില്‍നിന്നും കിലോമീറ്ററുകളോളം യാത്രചെയ്ത് സ്വന്തം വീട്ടിലേക്ക് പോകുക എന്നത് തന്നെ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് എന്ന യാഥാര്‍ഥ്യം ഒരുതരത്തിലും മനസ്സിലാക്കാത്ത ഒരു നടപടിയായിരുന്നു യൂണിവേര്‍സിറ്റി അധികൃതരില്‍നിന്നും ഉണ്ടായത്. ഇതിനെത്തുടര്‍ന്നുണ്ടായ  ആശയക്കുഴപ്പത്തിൽ വിദ്യാർത്ഥികൾ ഹോസ്റ്റൽ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഉത്തരവാദത്തിത്തപെട്ട ഒരു മറുപടി അവർ തന്നില്ലായിരുന്നു. ഇത് ഞാൻ അടക്കമുള്ള വിദ്യാർത്ഥി സമൂഹത്തെ കൂടുതൽ ആശങ്കയിലേക്കു തള്ളിവിട്ട നടപടിയായിയിരുന്നു. സർവകലാശാലയിലെ 40 ശതമാനത്തിൽ കൂടുതൽ വിദ്യാർത്ഥികൾ  സാമൂഹികമായും സാമ്പത്തികമായും അവശത അനുഭവിക്കുന്ന  വിഭാഗത്തിൽ പെട്ടവരും, രാജ്യത്തിലെ വിവിധ പിന്നോക്ക പ്രദേശത്തിൽനിന്നുമുള്ളവരുമാണ്. ഫെല്ലോഷിപ്പുകള്‍ സമയത്തിനു വിതരണം ചെയ്യാത്തതിനാല്‍ പ്രതിസന്ധിയനുഭവിക്കുന്ന മറ്റൊരുകൂട്ടം വിദ്യാർത്ഥികളും. അതുകൊണ്ടുതന്നെ യാത്ര എന്ന പൊതുജനാരോഗ്യ പ്രശ്നം എന്നതോടൊപ്പം സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി വൈറസ് അപകടകരമായ തോതിൽ പടരുന്ന ആ സമയത്ത് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഞാൻ പരിഭ്രാന്തനായി. വീട്ടിലെ പ്രായമുള്ള മാതാപിതാക്കളുള്ളതിനാൽ യാത്ര ചെയ്ത് ഞാനൊരു വൈറസ് കാരിയറാകുകയാണെങ്കിൽ, അത്  കൂടുതൽ അപകടരമാവുമെന്നു എനിക്ക് തോന്നി. എന്റെ ഫെല്ലോഷിപ്പ് വൈകിയതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനാവശ്യമായ  പണവും എന്റെ പക്കലില്ലായിരുന്നു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിലും, എന്റെ മിക്ക സുഹൃത്തുക്കളും മാർച്ച് 22നകം കാമ്പസ് വിടാൻ ഒരുങ്ങുന്നതായി ഞാൻ മനസ്സിലാക്കി. ഞാൻ പൂർണ്ണമായും ആശങ്കയിലായി, ഒടുവിൽ എന്റെ പ്രശ്നങ്ങൾ സുഹൃത്തുക്കളുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചു.   ഒടുവിൽ എന്റെ അടുത്ത സുഹൃത്ത് പ്രതീക്ഷയുടെ ഒരു കിരണമായി കടന്നുവന്നു. അവർ എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ പണം സംഘടിപ്പിച്ചുനല്‍കി. രണ്ടായിരത്തി അഞ്ഞൂറിലധികം കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടതിന്‍റെ എല്ലാ ഗുണദോഷഫലങ്ങളും ആലോചിച്ചതിനു  ശേഷം ട്രെയിനിൽ യാത്ര ചെയ്യുന്നതിന് പകരം വിമാനത്തിൽ പോവാം എന്ന് ഞാൻ തീരുമാനിച്ചു. വിമാനത്തിൽ ആരോഗ്യ സുരക്ഷാ പരിശോധനയും സ്കാനിംഗും ട്രെയിനിനേക്കാൾ മെച്ചപ്പെട്ടതാവും എന്ന ധാരണയിലായിരുന്നു വിമാനയാത്ര തിരഞ്ഞെടുത്തത്. അങ്ങനെ ഡെൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാര്‍ച്ച് 22ന്‍റെ ഫ്ലൈറ്റ്  ടിക്കറ്റ് ബുക്ക് ചെയ്തു. എയർപോർട്ടിൽ കനത്ത സ്ക്രീനിംഗും പരിശോധനയും നടക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള യാതൊന്നും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാണാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, യാത്രക്കാരിൽ ഭൂരിഭാഗവും സ്വന്തം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു  .പകർച്ചവ്യാധിയെക്കുറിച്ചുള്ള ഭയം എല്ലാവരുടെയും കണ്ണുകളിൽ പ്രകടമായിരുന്നു. സ്വയം നിരന്തിരം സാനിറ്റൈസർ ഉപയോഗിക്കുകയും, അനാവശ്യ സ്പർശനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. ജെ.എൻ.യു, ജാമിയ, ഡി.യു. എന്നി യൂണിവേഴ്സിറ്റി  നിന്നുള്ള വിദ്യാർത്ഥി സുഹൃത്തുക്കളും  എന്റെ ചില പരിചയക്കാരും അതേ വിമാനത്തിൽ വ്യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ സുരക്ഷിതമായി കോഴിക്കോട് വിമാനത്താവളത്തിലെത്തി. എക്സിറ്റ് ഗേറ്റിൽ കേരള സർക്കാരിന്റെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യാത്രക്കാരെ പരിശോധിക്കുകയും അവരുടെ ശരീര താപനില തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് അളക്കുകയും ചെയ്തു. കൂടാതെ യാത്രക്കാർക്ക് പേര്, വിലാസം, മുമ്പത്തെ ആരോഗ്യസ്ഥിതി, കഴിഞ്ഞ ഒരു മാസത്തെ യാത്രാ ചരിത്രം മുതലായ ചില വിശദാംശങ്ങൾ പൂരിപ്പിക്കുന്നതിന്  ഒരു ഫോം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുകയുണ്ടായി. ജനത കർഫ്യൂ ദിനത്തിൽ എത്തിയതിനാൽ  ഒരു  പൊതുഗതാഗതവും ലഭ്യമായിരുന്നില്ല. അതിനാൽതന്നെ എന്റെ മൂത്ത സഹോദരൻ എന്നെ വിമാനത്താവളത്തിൽനിന്നും കൊണ്ടുപോകാന്‍ വന്നിരുന്നു. വീട്ടിലേക്കുള്ള യാത്രയില്‍ പരിചിതമായ തിരക്കേറിയ തെരുവുകൾ പൂർണ്ണമായും വിജനമായതിനാൽ എന്റെ ജന്മനാട് എനിക്ക് വിചിത്രമായി തോന്നി. ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്കിടെ, വിരലിലെണ്ണാവുന്ന ആളുകളെ മാത്രം പുറത്തുകണ്ടുള്ളൂ. വീട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് എന്റെ എല്ലാ വസ്തുക്കളും അണുവിമുക്തമാക്കളായിരുന്നു. കൂടാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം 14 ദിവസത്തേക്ക് ഞാൻ സ്വയം ഐസൊലേഷനിൽ  കഴിയുമെന്ന് കുടുംബത്തെ അറിയിച്ചു. എന്റെ സന്ദേഹങ്ങളെ ബലപ്പെടുത്തി മാർച്ച് 23ന്, അർദ്ധരാത്രിയിൽ ഞാന്‍ യാത്ര ചെയ്ത ഫ്ലൈറ്റിലെ ഒരു സഹയാത്രികന് COVID-19 പോസിറ്റീവ്  ആയെന്നുള്ള ഒരു സന്ദേശം ലഭിച്ചു. ഈ വാർത്ത എന്നെയും എന്റെ കുടുംബത്തെയും ഒന്നു നടുക്കി. എന്നിരുന്നാലും ഞാൻ കുടുംബാംഗങ്ങളെ കാര്യങ്ങൾ വിശദികരിച്ചു ആശ്വസിപ്പിച്ചു. വിമാനത്തിലെ എല്ലാ യാത്രക്കാരെയും ഉടൻ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യവകുപ്പ് നോട്ടീസ്  നൽകിയിരുന്നു. അതിനാൽ  അടുത്ത ദിവസം അതിരാവിലെ  തന്നെ ഞാൻ എന്റെ ജില്ലയിലെ കൊറോണ കൺട്രോൾ സെല്ലിൽവിളിച്ച് റിപ്പോർട്ട് ചെയ്തു. അതേ ദിവസം തന്നെ എനിക്ക് അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു കോൾ വന്നു. കൂടാതെ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ധരിച്ച ആശ വർക്കറും മറ്റ് ആരോഗ്യ പ്രവർത്തകരും എന്നെ സന്ദർശിച്ച് എല്ലാ അടിസ്ഥാന വിവരങ്ങളും ശേഖരിച്ചു. 28 ദിവസത്തേക്ക് കർശനമായ ഐസൊലേഷനിൽ ഇരിക്കാനും ശാരീരിക അകലം പാലിക്കാനും  അവർ എന്നോട് ആവശ്യപ്പെടുകയും, ഞാൻ നിയമങ്ങൾ ലംഘിച്ചാൽ എനിക്കെതിരെ നിയമനടപടികൾ  പൊതുജനാരോഗ്യ നിയമം വഴി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളെക്കുറിച്ചും അവർ എന്നെയും എന്റെ കുടുംബത്തെയും ക്ഷമയോടെ വിശദീകരിച്ചു.   പൊതുജനആരോഗ്യത്തേയും പകർച്ചവ്യാധികളെയും കുറിച്ച് നിരവധി വായിക്കുകയും നിരീക്ഷിക്കുകയും പ്രവർത്തനങ്ങളിൽ ഏർപെടുകയുയും ചെയ്തിട്ടുണ്ടെണ്ടങ്കിലും ഒരു പകർച്ചവ്യാധിയുടെ സംശയാസ്പദമായ കേസായി (suspected case) മാറുന്നത് എനിക്ക് ആദ്യമായാണ് അനുഭവപ്പെടുന്നത്. ഈ പ്രത്യേക സംഭവം എനിക്ക് രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ നൽകുന്നു: ഒന്ന് ഇഛഢകഉ രോഗവാഹനാകാനുള്ള സാധ്യതഉള്ളയാൾ എന്നനിലയിലും, മറ്റൊന്ന്  പൊതുജനാരോഗ്യ ഗവേഷകൻ എന്നനിലയിലും. സ്വാതന്ത്ര്യത്തിൽ വിഹരിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം  മുറിയുടെ നാല് ചുവരുകളിൽ കുടുങ്ങി ഒരു മാസത്തോളം ഒറ്റയ്ക്ക് ഇരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു.  കൂടാതെ നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവരിൽ നിന്നും നിങ്ങൾ അകലം പാലിക്കണം. സ്വാതന്ത്ര്യവും സമധാനവും  നഷ്ടപ്പെടുന്നത് കൂടുതൽ വിരസതയും ആഘാതകരമായ മാനസിക ഫലങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. നെഗറ്റീവ് ചിന്തകൾ എന്നെ നിരന്തരം ബാധിച്ചു  ആ ഇഛഢകഉ19 രോഗിയുമായി എനിക്ക് നേരിട്ട് ബന്ധമുണ്ടെങ്കിൽ? എന്റെ വീട്ടിലേക്കും കുടുംബത്തിലേക്കും വൈറസ് ബാധിക്കാൻ  ഞാൻ കാരണമായിട്ടുണ്ടെങ്കില്‍? ഞാന്‍ പഠിക്കുന്ന സർവ്വകലാശാല അധികൃതര്‍ കാര്യങ്ങള്‍ മുന്‍കൂട്ടിക്കാണാതെയുള്ള അടിയന്തിര സർക്കുലർ അയച്ചിരുന്നില്ലെങ്കിൽ എനിക്ക് ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമായിരുന്നു എന്ന വസ്തുത ഓർമിക്കുമ്പോൾ ഞാൻ കൂടുതൽ നിരാശനായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ജെ‌എന്‍‌യുവിനെ കൃത്യമായി അറിയാവുന്ന ഒരാളെന്ന നിലയില്‍ അത് ആശ്ചര്യമുണ്ടാക്കേണ്ട കാര്യമൊന്നുമായിരുന്നില്ല. സര്‍വ്വകലാശാല ഭരണനേതൃത്വം നിരന്തരം വിദ്യാര്‍തിവിരുദ്ധ നിലപാടുകളെടുത്ത് വിദ്യാർത്ഥികളെ ബുദ്ദിമുട്ടിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. എന്നിരുന്നാലും, ആ സാഹചര്യത്തെ ചെറുക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തു. നിരാശയുടെ ആ ‘ക്വാറണ്ടയിന്‍’ അന്തരീക്ഷത്തിൽ, ഏകാന്തതയെ അതിജീവിക്കാൻ എന്റെ സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിർത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞാൻ നടത്തുന്നുണ്ടായിയിരുന്നു. പലതവണ എനിക്ക് സമ്മർദ്ദവും പ്രകോപനവും തോന്നിയിരുന്നെങ്കിലും, എന്റെ ഉറ്റ സുഹൃത്തുക്കളുടെ  സഹായത്തോടെ എനിക്ക് എഴുത്ത്, വായന  പോലുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ചർച്ചചെയ്യാനും സാധിച്ചു. എന്റെ കുടുംബാംഗങ്ങളുടെ നിതാന്തമായ പരിചരണത്തിനും പിന്തുണയ്ക്കും പ്രത്യേക പരാമർശവുമാവശ്യമാണ്. ഇവയ്‌ക്കെല്ലാം പുറമെ കേരളത്തിലെ ആരോഗ്യ പ്രവർത്തകരും അധികാരികളും എന്നോട് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഈ ഒരുമാസ കാലയളവിൽ ഒരു ദിവസം പോലും എന്റെ ആരോഗ്യവിവരം തിരിക്കിയുള്ള കൊറോണ കൺട്രോൾ റൂമിൽ നിന്നുള്ള കോളുകള്‍ എനിക്ക് നഷ്‌ടമായിട്ടില്ല. അവർ പതിവായി എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും ആവശ്യമെങ്കിൽ പലചരക്ക് സാധനങ്ങൾ, മരുന്നുകൾ എന്നിവ നാല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കേരള ഗവണ്‍മെന്‍റിന്റെ  ആരോഗ്യ വകുപ്പിന് കീഴിലുള്ള  സൈക്കോളജിക്കൽ കൗൺസിലർമാരും നിരന്തിരം എന്റെ ക്ഷേമം തിരക്കി വിളിക്കാറുണ്ടായിരുന്നു. അതിനെല്ലാം പുറമെ നമ്മളെല്ലാവരും കാത്തിരുന്ന് കാണുന്ന മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനം കുറച്ചൊന്നുമല്ലാത്ത ഊര്‍ജമായിരുന്നു ക്വാറണ്ടയിന്‍സമയത്ത് എനിക്കു നല്‍കിയിരുന്നത്. അങ്ങനെ സർക്കാരിന്റെയും സുഹൃത്തുക്കളുടെയും കുടുംബത്തിന്റ്റെയും ഉറച്ച പിന്തുണയോടുകൂടി എന്റെ ഒരു മാസത്തെ ക്വാറണ്ടയിന്‍ ഞാൻ  വിജയകരമായി പൂർത്തിയാക്കി. ഒരു പബ്ലിക്ക് ഹെല്‍ത്ത് ഗവേഷകനെന്ന നിലയിൽ, നമ്മുടെ ചെറിയ സംസ്ഥാനം ഈ മഹാമാരി സാഹചര്യം കൈകാര്യം ചെയ്ത രീതികളിൽ നിന്ന് രാജ്യത്തിനും ലോകത്തിനും വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ഞാൻ കരുതുന്നു. കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ സംസ്ഥാന സർക്കാർ വിപുലവും ക്രിയത്മകവുമായ പ്രവര്‍ത്തനങ്ങളായിരുന്നു കാഴ്ചവച്ചത്. രോഗവാഹകരെ കണ്ടെത്തി അവര്‍ സഞ്ചരിച്ച റൂട്ട് മാപ് തയ്യാറാക്കിയും, സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചു (കോണ്ടാക്ട് ട്രേസിംഗ്)അവരെ കര്‍ശനമായാ നീരക്ഷണത്തില്‍ എര്‍പ്പെടുത്തി. ജില്ലാ കൺട്രോൾ റൂമുകൾസ്ഥാപിച്ച്  നിരന്തരമായി അവരുടെ ആരോഗ്യനില കൃത്യമായി വിലയിരുത്തിയും പൊതുജനങ്ങളുടെ കോവിഡ് സംബന്ധമായ  സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു. അടിയന്തരഘട്ടത്തില്‍ ആശുപത്രി കിടക്കകൾ ഉറപ്പു വരുത്തിയും, കൂടുതൽ  ആരോഗ്യ പ്രവർത്തകരെ യുദ്ധടിസ്ഥാനത്തിൽ നിയമിച്ചും, രോഗം ബാധിച്ചവര്ക്കു ലോകനിലവാരത്തിലയൂള്ള നല്ലചികില്‍സയും ഉറപ്പു വരുത്തി. ഈ മഹാമാരി നേരിടാനുള്ള ആരോഗ്യ നിര്‍ദേശങ്ങളും തയാറെടുപ്പും കേരള ഗവണ്‍മെന്‍റ് ജനുവരിയിലെ തുടങ്ങിയിരുന്നു. ഇഛഢകഉ19 മഹാമാരി കൂടുതല്‍ വ്യാപിക്കാതെ നിരീക്ഷിക്കുന്നതിലും നിയന്ത്രണ വിദേയ്മാക്കുന്നതിലും വളരെ കാര്യക്ഷമതയോടു കൂടി പ്രവര്‍ത്തിച്ച് നമ്മുടെ ആരോഗ്യ വകുപ്പും സര്‍കാരും ലോകത്തിനുമുന്നില്‍ഇന്ന് മാതൃകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റ്റെയും ആരോഗ്യമന്ത്രി ഷൈലജ ടീച്ചരുടെയും ശക്തമായ നേതൃത്വത്തിലുള്ള കേരളസമൂഹം പരിമിതികൾക്കും പരിമിതമായ സാമ്പത്തിക സാഹര്യത്തിലും എങ്ങനെ ഒരു പാൻഡെമിക് ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. മാർച്ച് അവസാനം വരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഇന്ന് രോഗവ്യാപനത്തോതു കുറച്ചുവിജയഗാഥ കൂട്ടിച്ചേർക്കുന്നു. നേരത്തെയുള്ള കണ്ടെത്തൽ, കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ്, 28 ദിവസത്തെ കർശനമായ നിരീക്ഷണം  , ശക്തമായ പൊതുജനാരോഗ്യ സംവിധാനം തുടങ്ങിയ വിപുലമായ നടപടികളാണ് ഇത് സാധ്യമാക്കുന്നത്. വ്യക്തികളുടെയും മുഴുവൻ സമൂഹത്തിന്റെയും ആരോഗ്യം പരസ്പരമുള്ള പല ഇടപെടലുകളുടെയും ഫലമാണെന്ന പ്രസിദ്ധമായ ഒരു തത്ത്വചിന്തയുണ്ട്. അത്തരമൊരു പൊതുജനാരോഗ്യ സംവിധാനം സമൂഹത്തിന്റെ വികസനത്തിന്റെ അവിഭാജ്യ ഘടകവുമാണ്. വ്യക്തിയുംസമൂഹംവും തമ്മിലും, പ്രാദേശികദേശീയഅന്തർദേശീയ സമൂഹവും തമ്മിലുള്ള സഹകരണവും  ഐക്യദാർഢ്യവും ഉൾപ്പെടുന്ന ഒരു പ്രധാന സാമൂഹിക നിക്ഷേപമാണ് ആരോഗ്യ പരിപാലനം.  കേരളം അത് ഫലപ്രദമായി കാണിച്ചുകൊണ്ടേയിരിക്കുന്നു. ആ തത്ത്വചിന്ത പ്രതിഫലിക്കുന്നനമ്മുടെ മുഖ്യമന്ത്രിയുടെ വാക്കുകൾ ഞാൻ ഓർക്കുന്നു “ശാരീരിക അകലവും സാമൂഹിക ഐക്യവും നിലനിർത്തുക, നമ്മള്‍ക്ക് COVID-19 നെ സംയുക്തമായി പരാജയപ്പെടുത്താൻ കഴിയും”. COVID-19 പോസറ്റീവ് രോഗിയുടെ കൂടെ ഒരേ വിമാനത്തില്‍ യാത്ര ചെയ്ത, COVID-19 ബാധിക്കാന്‍ എല്ലാ സാധ്യതയുമുണ്ടായിരുന്ന, അങ്ങനെ ഒരുമാസത്തോളം കര്‍ശനമായ ക്വാറണ്ടയിന്‍ പൂര്‍ത്തിയാക്കിയ ഒരു വ്യക്തി എന്ന സ്വന്തം അനുഭവത്തിലും, ഒരു പബ്ലിക് ഹെല്‍ത്ത് ഗവേഷകന്‍ എന്ന അനുഭവത്തിലും രണ്ടു വ്യവസ്ഥകള്‍ തമ്മിലുള്ള അന്തരം തന്നെയാണ് പറഞ്ഞുവയ്ക്കാനുള്ളത്. ഒരുവശത്ത് കൊറോണക്കുമുന്നില്‍ സ്വന്തം വിദ്യാര്‍ത്തികളെ തെരുവിലിറക്കിവിട്ട ജെ‌എന്‍‌യുവിന്റെ സംഘ്പരിവാര്‍ വിധേയത്വമുള്ള ഭരണ നേതൃത്വം. മറുവശത്ത് സമൂഹത്തിലെ ഓരോ ആളുകളെയും പരിഗണനയിലെടുത്ത കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്‍റ്. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ ഓരോ ദിവസത്തെയും അന്വേഷണങ്ങളിലും ആ കരുതല്‍ പ്രകടവുമായിരുന്നു. അതുതന്നെയാണ് പ്രതിസന്ധി മറികടക്കാന്‍ നമുക്കെവര്‍ക്കും ഊര്‍ജ്ജമാവുന്നതും. മറുവശത്തോ... ജനങ്ങള്‍ പട്ടിണിയിലേക്ക് വഴുതിവീഴുകയാണ്. ഞാന്‍ പഠിക്കുന്ന സര്‍വ്വകലാശാലയിരിക്കുന്ന കേന്ദ്രസര്‍ക്കാരിന് മൂക്കിന്‍താഴെയുള്ള ഡെല്‍ഹിയിലും  കാര്യങ്ങള്‍ പരിതാപകരമാണ്. പരിമിതമായ സാഹചര്യങ്ങള്‍ വച്ചുകൊണ്ടും ഡെല്‍ഹിയിലെ തൊഴിലാളികള്‍ക്കിടയില്‍ സഹായമെത്തിച്ചുകൊണ്ടിരിക്കുന്ന സി‌ഐ‌ടി‌യു  സര്‍വെ അനുസരിച്ചു എണ്പതു ശതമാനത്തോളം ആളുകള്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഇതുവരെ ലഭിക്കാത്തവരാണെന്നുള്ളതാണ്.  ഇന്ത്യയിലെ തൊഴിലായികളിലെ ബഹുഭൂരിപക്ഷവും വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തൊഴില്‍ നഷ്ട്ടപ്പെട്ടും, വിശപ്പടക്കാന്‍ ആവശ്യസാധനങ്ങളില്ലാതെയും കഷ്ട്ടപ്പെടുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി അതിഥിതൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങാനാവാതെ വിഷാദത്തിലേക്ക് വീണുപോവുകയാണ്.  ഇവിടെയാണ് കേരളം മാതൃകയാവുന്നത്, മാതൃകായാക്കേണ്ടതും. (ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു), സെന്റർ ഓഫ് സോഷ്യൽ മെഡിസിൻ &കമ്മ്യൂണിറ്റി ഹെൽത്തിൽ നിന്നും  അസംഘടിത മേഖലയിലെ അതിഥിതൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് പഠിക്കുന്ന ഒരു ഗവേഷണ വിദ്യാർത്ഥിയാണ് ലേഖകന്‍) ലേഖനം ഇംഗ്ലീഷില്‍ ഇവിടെ വായിക്കാം. https://www.facebook.com/notes/centre-for-socio-economic-environmental-studies-kochi/my-quarantine-life/2539050553021491/ Read on deshabhimani.com

Related News