ഊരാക്കുടുക്കിലായി ഉടുമ്പ്; ഒടുവില്‍ തലയൂരി



കണ്ണൂര്‍ > പ്ലാസ്റ്റിക് ബോട്ടില്‍ തലയിട്ട ഉടുമ്പ് ഊരാക്കുടുക്കിലായി. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഉടുമ്പിനെ രക്ഷപെടുത്തി. കണ്ണൂര്‍ നടാല്‍ ബീവി ഹൗസില്‍ കുറ്റിക്കകം റഫീക്കിന്റെ വീട്ടുപറമ്പിലെ പ്ലാസ്റ്റിക് ബോട്ടിലാണ് ഉടുമ്പ് തലയിട്ടത്. സംഭവം വീട്ടുകാര്‍ കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.   തുടര്‍ന്ന് റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങളായ റിയാസ് മാങ്ങാട്, അനില്‍ തൃച്ചംബരം എന്നിവരെത്തി ഉടുമ്പിനെ പ്ലാസ്റ്റിക് ബോട്ടില്‍ നിന്നും ഊരിയെടുത്തി. പിന്നീട് ഉടുമ്പിനെ കാട്ടിലേക്ക് വിട്ടു.   Read on deshabhimani.com

Related News