"മനോരമ എഡിറ്റർ... സ്വന്തം മാതാപിതാക്കൾക്കോ, കുടുംബാംഗങ്ങൾക്കോ കോവിഡ് വന്നാലും ഇതുപോലെ ഫോട്ടോ ഇട്ട് ആഘോഷിക്കണം': പൊലീസ്‌ ഉദ്യോഗസ്ഥന്റെ കുറിപ്പ്‌



കോവിഡ്‌ ബാധിച്ച പൊലീസുകാരെ അപമാനിച്ച്‌ കാർട്ടൂൺ പ്രസിദ്ധീകരിച്ച മനോരമക്കെതിരെ പ്രതിഷേധവുമായി പട്ടാമ്പി എസ്‌എച്ച്‌ഒ സിദ്ദീഖ്‌. മലപ്പുറം തിരൂരങ്ങാടി സ്‌റ്റേഷനിലെ 42 പൊലീസുകാർക്ക്‌ കോവിഡ്‌ ബാധിച്ച വാർത്തയ്‌ക്കാണ്‌ പൊലീസ്‌ യൂണിഫോമിട്ട വികൃതരൂപം കാർട്ടൂണാക്കി നൽകിയത്‌. ഭൂരിഭാഗം പൊലീസുകാരും കോവിഡ്‌ നെഗറ്റീവായി സ്‌റ്റേഷനിൽ തിരിച്ചെത്തി. അങ്ങനെയുള്ള വാർത്തയിലാണ്‌ മോശം രൂപം നൽകി പൊലീസുകാരെ അപമാനിച്ചിരിക്കുന്നതെന്ന്‌ പട്ടാമ്പി എസ്‌എച്ച്‌ഒ സിദ്ദിഖ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: മറക്കരുത് സാർ. പൊലീസും മനുഷ്യരാണ്. ഞങ്ങൾക്കും കുടുംബമുണ്ട്. ബഹു. മനോരമ മലപ്പുറം ചീഫ് എഡിറ്റർ... രാപകൽ ജനങ്ങളുടെ ഇടയിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് കോവിഡ് ബാധിച്ചതിനെ ഒരു മൃഗം uniform ഇട്ട് നിൽക്കുന്ന രീതിയിൽ വർണിച്ച താങ്കളുടെ ചാതുര്യത്തിന് അഭിനന്ദനങ്ങൾ. അങ്ങയുടെ മാതാവിനോ പിതാവിനോ കുടുംബാംഗങ്ങൾക്കോ മക്കൾക്കോ കോവിഡ് വന്നാലും ഇത് പോലെ മൃഗങ്ങളുടെ ഫോട്ടോ ഇട്ട് ആഘോഷിക്കണം. മൃഗം ഏതാണെന്ന് താങ്കൾക്ക് തീരുമാനിക്കാം. പരിഹസിക്കാം, അതിന്റേതായ സമയത്ത്.അപ്പോൾ ആരും പ്രതികരിക്കില്ല. ഒരല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കിൽ നാളത്തെ പാത്രത്തിൽ ഒരു ഖേദ പ്രകടനം പ്രതീക്ഷിക്കുന്നു സാർ. 1961 മുതൽ എന്റെ വീട്ടിൽ മനോരമ പത്രമാണ് ഇടുന്നത്. അച്ഛൻ പറഞ്ഞ അറിവാണ്.   Read on deshabhimani.com

Related News