"മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഒട്ടിച്ചാണ് റിലീഫ് മെറ്റീരിയൽ കൊടുക്കുന്നത്; കർണാടകയിൽ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയവരെ പൊലീസ്‌ തല്ലിയോടിക്കുന്നു'



കേരളത്തിനൊപ്പം മളക്കെടുതി നേരിടുന്ന സംസ്ഥാനങ്ങളാണ്‌ കർണാടകയും മഹാരാഷ്‌ട്രയും. കേരളം ദുരിതത്തിൽനിന്ന്‌ കരകയറുന്നത്‌ മുടക്കാൻ നടക്കുന്ന ബിജെപിയാണ്‌ കർണാടകയിലും മഹാരാഷ്‌ട്രയിലും ഭരണത്തിലുള്ളത്‌. ദുരിതാശ്വാസ സാധനങ്ങൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ചിത്രം പതിപ്പിച്ച ശേഷം മാത്രമാണ്‌ ദുരന്തബാധിതർക്ക്‌ എത്തിക്കുന്നത്‌. കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പയോട്‌ ദുരിതം ബോധിപ്പിക്കാനെത്തിയ നാട്ടുകാരെ ലാത്തിച്ചാർജ്ജ്‌ നടത്തിയാണ്‌ ഓടിച്ചത്‌. സുഭാഷ്‌ നാരായണന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌: മൂന്ന് സംസ്ഥാനങ്ങൾ: 1. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫോട്ടോ ഒട്ടിച്ചാണ് റിലീഫ് മെറ്റീരിയൽ ജനങ്ങൾക്ക് കൊടുക്കുന്നത്. രണ്ടു ദിവസം വെള്ളത്തിൽ കഴിഞ്ഞവർക്ക് മാത്രം ദുരിതാശ്വാസം കൊടുത്താൽ മതിയെന്ന് തീരുമാനിക്കുന്നു. അതായത് രണ്ടു ദിവസം വെള്ളത്തിന്റെ അടിയിൽ കിടന്നു ജീവൻ ബാക്കിയുണ്ടെങ്കിൽ എന്തെങ്കിലും തരാമെന്നാണ് അവിടുത്തെ സർക്കാരിന്റെ നിലപാട്. 2.കർണാടക ഇവിടുത്തെതിനു സമാനമായ പ്രളയം നേരിട്ട് എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ എന്തെങ്കിലും ആശ്വാസം ചോദിച്ചു മുഖ്യമന്ത്രിക്ക് മുന്നിലെത്തിയപ്പോൾ പോലീസിന്റെ വക പൊതിരെ തല്ല്. ഇതു കണ്ടു മുഖ്യൻ കാറിൽ തന്നെ ഇരുന്നു കണ്ടാസ്വദിക്കുന്നു. 3.കേരളം ഒരു ജനതയുടെ പിന്തുണയിൽ എല്ലാവർക്കും മാതൃകയായ ദുരിതാശ്വാസ പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനം, അവിടുത്തെ മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ഒന്നും കൊടുത്തു പോകരുതെന്ന് ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നു. അവർ അതിനുവേണ്ടി രഹസ്യമായി പണിപ്പെടുന്നു. തുറന്ന താരതമ്യമാണ്. ഇപ്പോൾ തന്നെ പറഞ്ഞുപോകണം അല്ലെങ്കിൽ ഇനി പറയാൻ പറ്റിയെന്ന് വരില്ല.   Read on deshabhimani.com

Related News