ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; കണ്ണും മനസും നിറഞ്ഞ് മലയാളികള്‍



കൊച്ചി > ഇന്ത്യന്‍ ടീം കണ്ട മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു മഹേന്ദ്ര സിംഗ്‌ ധോണി. സമ്മര്‍ദമില്ലാതെ കളിച്ച് അനായാസം കളി വിജയിപ്പിക്കുന്ന ധോണിയെ ബെസ്റ്റ് ഫിനിഷര്‍ ആയാണ് ആരാധകര്‍ കാണുന്നത്. എന്നാല്‍ ഇപ്പോള്‍ ധോണിയല്ല താരം, മറിച്ച് ധോണിയുടെ മകള്‍ സിവയാണ് ഏവരുടേയും ഇഷ്ടം പിടിച്ചുപറ്റുന്നത്. പ്രത്യേകിച്ച് മലയാളികളുടെ. കാര്യം മറ്റൊന്നൊമല്ല 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്നു തുടങ്ങുന്ന മലയാളികളുടെ ഇഷ്ടഗാനം പാടിയാണ് കുഞ്ഞു സിവ ഏവരേയും കയ്യിലെടുത്തിരിക്കുന്നത്. എം എസ് ധോണി തന്നെയാണ് മകളുടെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പാടിയത് മലയാളം പാട്ടാണെങ്കിലും ഭാഷാഭേദമന്യേ വീഡിയോ പ്രചരിക്കുന്നുണ്ട്. ധോണിയുടെ മകള്‍ മലയാളം പാട്ട് ആലപിച്ചതിന്റെ ത്രില്ലിലാണ് മലയാളികള്‍. ഇതിനോടകം ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ധോണി ഇന്നേ വരെ മലയാളം സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അപ്പോള്‍ ആരാണ് സിവയെ മലയാളം പാട്ടു പഠിപ്പിച്ചതെന്ന് അന്വേഷി ക്കുകയാണ് സോഷ്യല്‍ മീഡിയ.   Read on deshabhimani.com

Related News