ഒരു എംഎൽഎയുടെ വിവരക്കേട്‌ അധികമാളുകൾ കാണണ്ട; ബലരാമൻ വെറും 'ബാലരാമൻ' ആവരുത്‌'



കെഎസ്‌ഇബിയുടെ സാലറി ചലഞ്ചിനെപ്പറ്റി ഫെയ്‌സ്‌ബുക്കിൽ വ്യാജ പോസ്‌റ്റ്‌ ചെയ്‌ത കോൺഗ്രസ്‌ എംഎൽഎയ്‌ക്ക്‌ മറുപടിയുമായി മന്ത്രി എം എം മണി. മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയി എന്നായിരുന്നു എംഎൽഎയുടെ ചോദ്യം. ചെക്ക്‌ ക്രെഡിറ്റയ രേഖകൾ സഹിതമാണ്‌ മന്ത്രിയുടെ പോസ്‌റ്റ്‌. പോസ്‌റ്റ്‌ വായിക്കാം: "ചാടിക്കളിക്കെടാ കൊച്ചുരാമാ" ........ നേതാക്കൾ ബലരാമനോട്. പാവം ബലരാമൻ........ കേട്ടപാതി കേൾക്കാത്തപാതി കാര്യമറിയാതെ ചാടി. ഒരു MLA യുടെ വിവരക്കേട് അധികമാളുകൾ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ. CMDRF - ലേക്ക് ഓഗസ്റ്റ് 20 നു കൊടുത്ത ചെക്ക് ഓഗസ്റ്റ് 22 നു തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. KSEB യുടെ സാലറിയും പെൻഷനും എസ്‌ബിഐ മുഖേനയാണ്. ബലരാമൻ ഇട്ട പോസ്റ്റിലെ സ്ക്രീൻഷോട്ട് തന്നെ ഒന്ന് മനസ്സിരുത്തി വായിച്ചേ ബലരാമാ. അത് ട്രഷറി മുഖേന വന്ന തുകയുടെ കണക്കാണെന്ന് മനസ്സിലാവുന്നുണ്ടോ? ബലരാമൻ വെറും 'ബാലരാമൻ' ആവരുത്‌.  Read on deshabhimani.com

Related News