വടക്കഞ്ചേരി പീഡനം: വ്യാജപ്രചരണത്തിനെതിരെ പരാതി നല്‍കിയതായി എം ബി രാജേഷ്



കൊച്ചി> വടക്കഞ്ചേരി പീഡന കേസില്‍ ആരോപണ വിധേയനെ താന്‍ ന്യായീകരിക്കുന്നതായി നടക്കുന്ന പ്രചരണം തെറ്റെന്നു എം ബി രാജേഷ് എം പി വ്യക്തമാക്കി. ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാജ‌ ഫേസ്‌ബുക്ക് പോസ്ടിനെതിര പരാതി  നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഫേസ്‌ബുക്കിലാണ് എം ബി രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത് ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇവിടെ: വടക്കഞ്ചേരി കേസില്‍ നഗരസഭ കൌണ്‍സിലര്‍ ആയ ആരോപണ വിധേയനെ ഞാന്‍ ന്യായീകരിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഫേസ് ബുക്ക്‌ പോസ്റ്റ്‌ എന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച്‌ അയാളോടൊപ്പമുള്ള ഫോട്ടോ സഹിതം ഞാനിട്ട പോസ്റ്റെന്ന മട്ടില്‍ പ്രചരിക്കുന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി.ആരോപണ വിധേയനെ എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ല. കേസില്‍ കര്‍ശനവും ശക്തവുമായ അന്വേഷണം നടത്തുമെന്ന് സര്ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്റെ പേരില്‍ വ്യാജമായി എഫ്.ബി. പോസ്റ്റ്‌ നിര്‍മ്മിച്ച്‌ അപവാദ പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യക്തിഹത്യയാണ്. സ്ത്രീ പീഡനക്കാരുടെ മനോഭാവത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഈ അപവാദ പ്രചരണം നടത്തുന്നവരുടെ മനോഭാവവും. വ്യാജമായി നിര്‍മ്മിച്ച ഫേസ് ബുക്ക്‌ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം പാലക്കാട് ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. വ്യക്തിഹത്യ നടത്തുന്നവരെ നിയമത്തിനു മുന്നില്‍ അടിയന്തിരമായി കൊണ്ടുവരണമെന്ന് ജില്ല പോലീസ് മേധാവിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ സിവിലും ക്രിമിനലുമായ മറ്റു നടപടികളും സ്വീകരിക്കും. Read on deshabhimani.com

Related News