വിശാല കൂട്ടായ്മയുടെ ഉൽപ്പന്നം ഈ ലീനാക് മെഷീന്‍: സന്തോഷ നിമിഷം എന്ന് പി രാജീവ്



കൊച്ചി> എട്ട് എംപിമാരുടെ കൂട്ടായ്മ ഒരുക്കിയും സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണ സ്വരൂപിച്ചും പി രാജീവിന്റെ മുന്‍കയ്യിലാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം ലീനിയർ ആക‌്സിലറേറ്റർ മെഷീന്‍ സ്ഥാപിച്ചത്. എറണാകുളത്ത് സര്‍ക്കാര്‍ മേഖലയില്‍ ഈ സൗകര്യം ലഭ്യമാകുന്ന ഏക ആശുപത്രിയായി ജനറല്‍ ആശുപത്രി മാറി. ആകെ 12.7 കോടി രൂപയാണ് പദ്ധതിയ്ക്ക്  ചെലവുവന്നത്. ഈ പരിശ്രമം വിജയമാക്കിയവര്‍ക്ക് നന്ദി പ്രകടിപ്പിച്ചും അസാധ്യമെന്നു കരുതപ്പെട്ട ഈഈ ലക്‌ഷ്യം സാധ്യമാക്കിയതിനെപ്പറ്റി പി രാജീവ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്: "റേഡിയേഷനായി ഒന്നര മണിക്കൂറോളം കിടക്കേണ്ടി വരുന്ന കാൻസർ രോഗി. കാൻസർ ബാധിച്ച കോശത്തെ മാത്രമല്ല ആരോഗ്യമുള്ള കോശത്തെ വരെ കൊന്നൊടുക്കുന്ന റേഡിയേഷൻ ... പണമില്ലാത്തതിന്റെ പേരിൽ പാവപ്പെട്ട രോഗികൾ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ കണ്ടറിഞ്ഞ വേദനയിൽ നിന്നാണ് ലീനിയർ ആക്സിലേറ്ററിന്റെ ചർച്ചകൾ തുടങ്ങുന്നത്. മിനിറ്റുകൾ മാത്രമെടുത്ത് കാൻസർ കോശത്തെ മാത്രം കടക്കുന്ന പദ്ധതിക്ക് 13.7 കോടി രൂപ ചെലവ് വരും. . അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യം . പക്ഷേ, ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എട്ടു എം പിമാർ കൈകോർത്തു , രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി . എന്നിട്ടും പണം തികഞ്ഞില്ല ഷിപ്പ്യാർഡും റിഫൈനറിയും സിന്തൈറ്റും സഹായിച്ചു. അപ്പോഴാണ് സ്റ്റിമുലസ് സി ടി വേണമെന്ന ആവശ്യം കൂടി വരുന്നത്. റോട്ടറി ക്ലബ്ബ് പിന്തുണയുമായി വന്നു. വിശാല കൂട്ടായ്മയുടെ ഉൽപ്പന്നമായി എറണാകുളം ജനറൽ ആശുപത്രിയിൽ ലീനാക് യാഥാർത്ഥ്യമായി. ഇന്നലെ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. പൊതു ജീവിതത്തിൽ സന്തോഷം തോന്നുന്ന നിമിഷം'' Read on deshabhimani.com

Related News