വിലക്കിലൊന്നും വിറയ്‌ക്കില്ല; ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമതായി 'ലാൽസലാം കൊമ്രേഡ്'



കൊച്ചി > സോഷ്യൽ മീഡിയയിൽ ലാൽസലാം, കൊമ്രേഡ് എന്നീ വാക്കുകൾ ഉപയോഗിച്ചതിന് അസമിൽ യുഎപിഎ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നു. 'ലാൽസലാം കൊമ്രേഡ്' എന്ന ഹാഷ്‌ടാഗ് ട്വിറ്റർ ട്രെഡിന്റിംഗിൽ ഒന്നാമതായി. സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളൊക്കെയും ഹാഷ്‌ടാഗുമായി പ്രതിഷേധത്തിന്റെ ഭാഗമായി അണിചേർന്നു. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ വഴിതിരിച്ചുവിടാനും പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുമുള്ള നീക്കമാണ് ബിജെപി സർക്കാർ നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. ലെനിന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെ വിലക്കുന്നവർ ഭഗത്സിംഗിനെ രാജ്യദ്രോഹിയാക്കുമോയെന്നും സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നുണ്ട്.   #NIA chargesheet against activists in Assam arrested during #antiCAA protests lists use of words such as #LalSalaamComrade and a copy of Communist Manifesto as incriminating evidence! Relentless fight of communists against injustice haunts this authoritarian, corrupt Govt! pic.twitter.com/pUkyQWFk8k — CPI (M) (@cpimspeak) June 10, 2020   Let the red flag fly high, forever.#LalSalaamComrade — Aishe (ঐশী) (@aishe_ghosh) June 10, 2020   A fact sheet released by @cpimspeak in Oct 2017 showed that the CPIM cadres were at the receiving end of the murderous assaults mounted by RSS & its outfits. From 2000-2017 85 CPIM workers were killed in Kerala alone.#LalSalaamComrade pic.twitter.com/sOoNX555l5 — CPI(M) WEST BENGAL (@CPIM_WESTBENGAL) June 10, 2020   #NIA chargesheet against activists in Assam arrested during #antiCAA protests lists use of words such as #LalSalaamComrade and a copy of Communist Manifesto as incriminating evidence! Relentless fight of communists against injustice haunts this authoritarian, corrupt Govt! — CPI(M) Kerala (@CPIMKerala) June 10, 2020   Release protestors who were only exercising their rights. Arrest the true perpetrators of communal violence in Delhi! #LalSalaamComrade pic.twitter.com/wWk4mug8ax — DYFI DELHI (@DyfiDelhi) June 10, 2020   കർഷക സംഘടനയായ കൃഷിക് മുക്തി സഗ്രാം സമിതിയുടെ നേതാവ് അഖിൽ ഗോഗോയിയുടെ സഹായി ബിട്ടു സോനാവാലിനെതിരെ എൻഐഎ നൽകിയ കുറ്റപത്രത്തിലാണ് വിചിത്ര പരാമർശം ഉള്ളത്. മെയ് 29ന് സമർപ്പിച്ച കുറ്റപത്രത്തിൽ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതായും വലിയ പ്രശ്നമായി ആരോപിക്കുന്നു. ബിട്ടു സുഹൃത്തുക്കളെ സഖാവ് എന്ന് പരാമർശിച്ചതായും സോഷ്യൽ മീഡിയയിൽ ലാൽസലാം പോലുള്ള വാക്കുകൾ ഉപയോഗിച്ചതായും എൻഐഎ യുഎപിഎ ചുമത്താനുള്ള കാരണമായി കുറ്റപത്രത്തിൽ പറയുന്നു. ബിട്ടു അടക്കം മൂന്ന് പേരെ ഈ വർഷം ആദ്യമാണ് അറസ്റ്റ് ചെയ്തത്. പൗരത്വഭേദഗതിക്ക് എതിരെ അസമിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഗൊഗോയും അറസ്റ്റിലായിരുന്നു. Read on deshabhimani.com

Related News