'ആദ്യം ദിലീപ് ചതിച്ചെന്ന് കുമ്മനം, രണ്ടാം ദിനം ബംഗാളികളും'; ട്രോളര്‍മാര്‍ക്ക് ചാകരയായി ജനരക്ഷ യാത്ര



ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്രയെ പരിഹാസത്തില്‍ മുക്കി ട്രോളര്‍മാര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കാതിരുന്നതും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിലെ ആശുപത്രികളെ കുറിച്ചുള്ള പരാമര്‍ശങ്ങളെയുമൊക്കെ വിമര്‍ശിച്ചാണ് ട്രോളുകളുടെ പെരുമഴ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.   യാത്രയില്‍ ജയ് ജയ് സിപിഐ എം വിളികള്‍ മുഴങ്ങിയതിനേയും വിവിധ ട്രോളര്‍മാര്‍ കണക്കിന് കളിയാക്കുന്നുണ്ട്. റാലിയില്‍ ആളില്ലാത്തതും ദിലീപിന് ജാമ്യം ലഭിച്ചത് യാത്രയെ ബാധിച്ചതുമെല്ലാം ട്രോളുകളില്‍ നിറയുകയാണ്‌       Read on deshabhimani.com

Related News