'യഥാര്‍ഥ ഹീറോസ് അവധി ദിനങ്ങളെ വെറുക്കും'; മഴക്കെടുതിയില്‍ അവധി ചോദിച്ച വിദ്യാര്‍ഥികള്‍ക്ക് കളക്ടറുടെ ഉപദേശം



കൊച്ചി > കനത്ത മഴമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതിനുപിന്നാലെ ' യഥാര്‍ഥ  ഹീറോസ് അവധി ദിനങ്ങളെ  വെറുക്കുന്നു' എന്ന ഫേസ്‌ബുക്ക് ചിത്രവുമായി  കൊച്ചി കളക്ടര്‍ രംഗത്ത്‌. മഴ രൂക്ഷമാകുകയും വെള്ളക്കെട്ട് നഗരത്തില്‍ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും ഇന്നുകൂടി അവധി തരണം എന്ന  അഭ്യര്‍ഥനയുമായി കളക്ടറുടെ ഫേസ്‌ബുക്ക് പേജില്‍ വിദ്യാര്‍ഥികളുടെ കമന്റുകള്‍  നിറയുകയായിരുന്നു. ഇതിനു പിന്നാലെയാണ് മിടുക്കന്‍മാര്‍ അവധിയെ വെറുക്കുന്നവരാണെന്ന പോസ്റ്റുമായി  കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള എത്തിയത്. അതേസമയം, കളക്ടര്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ  നിരവധി കമന്റുകളും പ്രതക്യക്ഷപ്പെട്ടു.   ' ഇത്രേം നാള്‍ അവധി തന്ന് ഞങ്ങളെ മടിപിടിപ്പിച്ചിട്ട്  ഇപ്പോ ഞങ്ങളെ കുറ്റം പറയുകയാണൊ'; എന്നാണ് ഒരു കമന്റ് ഇല്ലാത്ത മോഹങ്ങള്‍ ഈ പിഞ്ചു മനസ്സില്‍ കുത്തി നിറച്ചിട്ടു.. ഒടുവില്‍ വെറുക്കണമല്ലേ എന്നും കമന്റുകളുണ്ട്   Read on deshabhimani.com

Related News