"കോൺഗ്രസ്‌ സൈബർ അണികളുടെ നിലവാരം ചൂണ്ടിക്കാണിച്ചതോടെ അമ്പ് കൊള്ളാത്തവരില്ല; അവരിലൊരാൾ തൃത്താല എംഎൽഎയാവും, നാട് മുഴുവൻ ദുർഗന്ധം പരത്തും'



കോൺഗ്രസ്‌ എംഎൽഎമാരുടെ സൈബർ ആക്രമണങ്ങൾ മുഖ്യമന്ത്രി അക്കമിട്ട്‌ നിരത്തിയതോടെ വിറളി പിടിച്ചപോലെയാണ്‌ യുഡിഎഫ്‌ ക്യാമ്പ്‌. മോശം ഭാഷയിലുള്ള പ്രതികരണങ്ങളാണ്‌ എംഎൽഎമാരടക്കം നടത്തുന്നത്‌. സാഹിത്യകാരി കെ ആർ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‌ മറുപടിയായി വി ടി ബൽറാം അസഭ്യച്ചുവയുള്ള കമന്റിട്ടത്‌ ഉൾപ്പെടെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ്‌ സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാക്കളായ എംഎൽഎമാരെ ചൊടിപ്പിച്ചത്‌. വി ടി ബൽറാമിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്‌ മറുപടിയുമായി കെ യു ജനീഷ്‌ കുമാർ എംഎൽഎ: മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎമാരുടേയും സൈബർ അണികളുടേയും നിലവാരം ചൂണ്ടിക്കാണിച്ചതോടെ അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ എന്നായി. അങ്ങനെ അമ്പ് തിരുനെറ്റിയിൽ കൊണ്ട ഒരാൾ മുഖ്യമന്ത്രിയുടെ വാക്കുകൾ അക്ഷരംപ്രതി ശെരി വച്ചുകൊണ്ട് പ്രതികരിച്ചിരിക്കുന്നു. ആ നാലാം കിട പ്രതികരണം കണ്ടപ്പോ ആകെ പറയാൻ തോന്നിയത് ഇതാണ്.   മനുഷ്യർക്ക് അമൃതായി തോന്നുന്നത് ചിലർക്ക് അമേദ്ധ്യമായി തോന്നും, മനുഷ്യർക്ക് അമേദ്ധ്യമായി തോന്നുന്നത് അവർക്ക് അമൃതായി തീരും, അവരിലൊരാൾ തൃത്താല എം.എൽ.എയാവും, നാട് മുഴുവൻ ദുർഗന്ധം പരത്തും.   Read on deshabhimani.com

Related News