ജലീൽ ചെയ്‌ത കുറ്റങ്ങൾ എന്തൊക്കെ?; പ്രതിപക്ഷത്തിന്റെ രാജി ആവശ്യത്തിന്‌ പിന്നിൽ



ഏത് രാജ്യമാണോ ആ രാജ്യത്തിന്റെ എമ്പസി/കോണ്സുലേറ്റു ഉദ്യോഗസ്ഥർ നേരിട്ട് സംസ്ഥാന സർക്കാരുമായി ബന്ധപ്പെടാൻ കഴിയില്ല എന്നും, കേന്ദ്രത്തെ അറിയിക്കണം എന്നാണ് ആ പ്രോട്ടോകോൾ ഹാൻഡ്‌ബുക്കിൽ പറയുന്നത്. ടിറ്റോ ആന്റണിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: ജലീലിന്റെ രാജി ആവശ്യപ്പെടാൻ മാത്രം എന്തു കുറ്റമാണ് ജലീൽ ചെയ്തത്.. ❓ 3 കാരണങ്ങൾ ആണ് മനസ്സിലാക്കുന്നത്.. ‼️ ===================================== 1. ആദ്യമായി മലപ്പുറം കുറ്റിപ്പുറത്ത് 9,000 ത്തോളം വോട്ടുകൾക്ക് ലീഗിന്റെ അതികായനായ സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ അവരുടെ കോട്ടയിൽ എട്ടു നിലയിൽ പൊട്ടിച്ചു.. ഈ കുരുവിന് മരുന്നില്ല.. സോറി.. ഇതാണ് പ്രധാന കാരണം എന്നറിയാം.. അത് അങ്ങു പൊട്ടിച്ചു തീർക്കുകയെ രക്ഷയുള്ളൂ.. ===================================== 2. രണ്ടാമതായി ജലീൽ ചെയ്ത കുറ്റം എന്നു പറയുന്നത് റമദാൻ മാസത്തിൽ ഉള്ള സക്കാത്ത് കിറ്റ് പാവങ്ങൾക്ക് നൽകിയത് ആണ്.. ഈ കാരുണ്യ പ്രവർത്തിക്കു എതിരെ മോദിക്ക് കത്തയച്ചത് #CongRSS MP ബെന്നി ബഹനാൻ.. ഈ കാരുണ്യ പ്രവർത്തി ചെയ്തതിന് ജലീലിന്റെ രാജിക്ക് വേണ്ടി സമരം ചെയ്യുന്നത് മുസ്ലിം ലീഗ്.. സക്കാത് കൊടുക്കുന്നതൊക്കെ #CongRSS നും #MuslimLeague നും ഇപ്പൊ ഹറാമായോ.. ===================================== 3. പ്രോട്ടോകോൾ ലംഘനം.. സത്യം പറഞ്ഞാൽ ഒരു പ്രോട്ടോകോൾ ലംഘനവും കെ.ടി.ജലീൽ നടത്തിയിട്ടുമില്ല നടന്നിട്ടുമില്ല.. ഏത് രാജ്യമാണോ ആ രാജ്യത്തിന്റെ എമ്പസി/കോണ്സുലേറ്റു ഉദ്യോഗസ്ഥർ നേരിട്ട് സംസ്ഥാന സർക്കാരുമായി ബന്ധപ്പെടാൻ കഴിയില്ല എന്നും, കേന്ദ്രത്തെ അറിയിക്കണം എന്നാണ് ആ പ്രോട്ടോകോൾ ഹാൻഡ്‌ബുക്കിൽ പറയുന്നത്. ആ പ്രോട്ടോകോൾ ഹാൻഡ്‌ബുക് പ്രകാരം ശ്രദ്ധിക്കേണ്ടത് ഫോറിൻ എംബസി ഉദ്യോഗസ്ഥർ ആണ് അതായത് പ്രസ്തുത രാജ്യത്തിന്റെ കോണ്സുലേറ്റോ എംബസിയോ.. അല്ലാതെ ഇവിടുത്തെ സംസ്ഥാന സർക്കാരല്ല...‼️ താഴെ ഉള്ള പ്രോട്ടോകോൾ ഹൻഡ്ബുക്കിൽ 69 ആമത്തെ പേജിൽ ഇത് കൃത്യമായി എഴുതിയിട്ടുണ്ട്.. (സ്ക്രീൻഷോട്ട് താഴെ ഉണ്ട്) https://bit.ly/2YNswtS മറ്റൊരു കാര്യം കൂടെ ഉണ്ട്. നേരിട്ട് ഫോറിൻ എംബസി ഉദ്യോഗസ്ഥർ സംസ്ഥാനത്തോട് സംസാരിക്കാൻ പാടില്ല എന്ന വിഷയങ്ങൾ "ഫോറിൻ ട്രേഡ്, എക്സ്റെർനൽ എയ്ഡ്, പ്രൊജക്റ്റ്‌ കോളാബോറേഷൻ" എന്ന വിഷയങ്ങളിൽ ആണ്. ഇതായാലും അവർ അതായത് എമ്പസി/കോണ്സുലേറ്റു സൂക്ഷിക്കേണ്ട കാര്യമാണ്, അല്ലാതെ സംസ്ഥാന സർക്കാരല്ല ഇതെല്ലാം സൂക്ഷിക്കേണ്ടത്.. അത് മുരളീധരന് നന്നായി അറിയാം.. ‼️ അത് കൊണ്ടാണ് ശിക്ഷിക്കാൻ വകുപ്പില്ല എന്ന്‌ ഒരു മാസം മുൻപ് തന്നെ പറഞ്ഞു അണ്ണൻ തടി തപ്പിയത്. അതേ കമന്റിൽ ഉള്ള വീഡിയോ കണ്ടാൽ മനസിലാവും.. കേന്ദ്രമന്ത്രി മുരളീധരൻ തന്നെ സമ്മതിക്കുന്ന കാര്യമാണ്.. മന്ത്രിക്കെതിരെ നടപടി എടുക്കാൻ വകുപ്പില്ലത്രേ.. അതിന് ലംഘനം ഉണ്ടായിട്ടു വേണ്ടേ. ലുൾസ്.. പക്ഷെ അത് പറഞ്ഞാൽ ഒരു ത്രിൽ ഇല്ല.. സാധാരണ ജനങ്ങൾക്ക് ഇതിന്റെ സാങ്കേതികത ഒന്നും അറിയില്ലല്ലോ.. ===================================== അപ്പൊ ഇപ്പോഴും ജലീലിന് കുരുക്ക് മുറുകുകയാണ് സുഹൃത്തക്കളെ കുരുക്ക് മുറുകുകയാണ്.. ലീഗെ നിങ്ങൾ കേന്ദ്രത്തിൽ ഉള്ള നിങ്ങളുടെ സർവ്വ സ്വാധീനവും ഉപയോഗിച്ചു, താത്ക്കാലിക ലാഭത്തിന് വേണ്ടി ഏതു കേന്ദ്ര ഏജൻസിയെ കൊണ്ടും ചോദ്യം ചെയ്യിപ്പിക്ക്..ലാവ്ലിൻ കേസിൽ ചെയ്ത പോലെ.. പക്ഷെ സത്യം ജയിക്കുക തന്നെ ചെയ്യും.. പക്ഷെ ഒരു കാര്യം പറയാം.. ലീഗിന്റെയും മറ്റ് മുസ്ലിം സംഘടനകളുടേയും വിദേശ സഹായം തടയാനുള്ള സംഘ പരിവാർ അജണ്ടയിൽ #UDF ഉം #MuslimLeague ഉം കൊത്തി എന്നു വേണം മനസ്സിലാക്കാൻ.. ഭാവിയിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ തന്നെ സൃഷ്ടിക്കും പ്രത്യേകിച്ചു ലീഗിന്..‼️ പോയ വിവരം തിരിച്ചു വരില്ലല്ലോ.. Read on deshabhimani.com

Related News