"ആകാശം ഇടിഞ്ഞു വീണില്ല; ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ ഉണ്ടെങ്കിൽ പറയണം'



ആരോപണങ്ങൾക്ക്‌ മേൽ ആരോപണങ്ങളുമായി വന്നിട്ടും മന്ത്രി കെ ടി ജലീലിനെതിരെ ഒരു തെളിവുപോലും ലഭിക്കാത്ത അവസ്ഥയാണ്‌ പ്രതിപക്ഷത്തിന്. ഇപ്പോൾ കുടുങ്ങും, ഉടൻ കുരുങ്ങും എന്ന മാധ്യമ വാർത്തകളും ഇല്ലാതായി. വലിയ ചർച്ചയാക്കിയ ഗൺമാന്റെ ഫോണും തിരികെ ലഭിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ "അഭ്യുദയകാംക്ഷികളെ"യും സന്തോഷപൂർവ്വം അറിയിക്കുന്നുവെന്ന്‌ മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല. ----------------------------------------- സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുൾപ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വർണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ "അഭ്യുദയകാംക്ഷികളെ"യും സന്തോഷപൂർവ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു. സത്യമേവ ജയതെ. Read on deshabhimani.com

Related News