'ജിഷ്ണുവിന്റെ മരണത്തില്‍ ഞങ്ങളുടെ മൌനത്തിനും പങ്കുണ്ട്'; നേരിട്ട പീഡനങ്ങളെക്കുറിച്ച് നെഹ്റു കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി



കൊച്ചി > എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് പാമ്പാടി നെഹ്റു കോളേജില്‍ നടന്നുവരുന്ന വിദ്യാര്‍ഥി പീഡനങ്ങള്‍ നിരവധിപേരാണ് വെളിപ്പെടുത്തിയത്. ജിഷ്ണു എന്ന അനുജന്റെ മരണത്തില്‍ ഇതുവരെ കൊണ്ട് നടന്ന ഞങ്ങളുടെ മൌനത്തിനും പങ്കുണ്ടെന്ന് നെഹ്റു കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി പറയുന്നു. പഠന കാലയളവില്‍ കോളേജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ വിവരിച്ചുകൊണ്ട് ജിതന്‍ വി സൌഭാഗം തന്റെ ഫേസ്ബുക്കിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റും വീഡിയോയും ചുവടെ: ഞാന്‍ പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു (2009-2013),അതില്‍ അന്നും ഇന്നും ഞാന്‍ അതിയായി ദുഖിക്കുന്നു. ഒരു ബിടെക് ഡിഗ്രിയും ,നല്ല കുറെ സുഹൃത്തുക്കളും മാത്രമാണ് എനിക്ക് അവിടെ നിന്നുള്ള സമ്പാദ്യം. 4 കൊല്ലം അവിടെ കണ്ടറിഞ്ഞ - കേട്ടറിഞ്ഞ കാര്യങ്ങള്‍ പറയാന്‍ ആണേല്‍ കുറെയുണ്ട്,അതില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പറയുന്നു. പഠിച്ച നാല് കൊല്ലവും, പിന്നീടുള്ള കഴിഞ്ഞ മൂന്നു കൊല്ലവും ഇതൊന്നും എവിടെയും തുറന്നു പറയാന്‍ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല, ഇപ്പോഴേലും മനസ്സില്‍ കിടക്കുന്നത് എല്ലാരോടും പറഞ്ഞില്ലേല്‍ ഒരു മനഃസമാധാനം കിട്ടില്ല. ജിഷ്ണു എന്ന അനുജന്റെ മരണത്തില്‍ ഇതുവരെ കൊണ്ട് നടന്ന ഞങ്ങളുടെ മൗനത്തിനും പങ്കുണ്ട് !! ഇത് നെഹ്‌റു കോളേജ് എന്ന ഒരൊറ്റ സ്ഥലത്തെ പ്രശ്‌നം മാത്രമല്ല , കേരളത്തിലെ ഒട്ടേറെ സ്വകാര്യ കോളേജുകളില്‍ ഇതേപോലെയുള്ള പീഡനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനൊരു അവസാനം കണ്ടേ മതിയാകൂ...കേരളത്തിലെ ഒരു കോളേജിലും ഇനി മറ്റൊരു ജിഷ്ണു ഉണ്ടായിക്കൂടാ.. !! Read on deshabhimani.com

Related News