'ഒരു സംഘ - ചൈന കഥ': ഇന്ത്യാ - ചൈന വ്യാപാര ബന്ധങ്ങളെ തുറന്നുകാട്ടി പിന്‍കോ ഹ്യൂമന്‍



ഇന്ത്യാ-ചൈനാ വ്യാപാര ബന്ധം തുറന്നുകാട്ടുന്ന കുറിപ്പുമായി 'പിന്‍കോ ഹ്യൂമന്‍'. തന്റെ ഫേസ്‌ബുക്ക് പേജിലാണ് 'പിന്‍കോ ഹ്യൂമന്‍' കുറിപ്പ് പൊസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;   ഒരു സംഘ-ചൈന കഥ ! ............................................................................. ചൈനയെ പറ്റി വളരെ വിവശരായി ആർഎസ്എസും ബിജെപിയുമൊക്കെ പൊതു ഇടത്തിൽ വല്ലാണ്ട് ആകുലപ്പെട്ടുന്നത് കാണാൻ ഇട വന്നു!! കോടിയേരി മുതലങ്ങോട്ടുള്ള സിപിഐ എം മനുഷ്യരുടെ ചൈനിസ് ബന്ധമന്വേഷിച്ച് സംഘ പ്രവർത്തകർ ഓടി നടക്കുന്നത് കണ്ടു!! അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ഞാൻ ഇല്ലാ..!! പകരം ഇത്തവണ അവർക്ക് സഹായകരമായ ചിലത് പങ്ക് വെച്ച് നൽകാമെന്ന് കരുതുകയാണ്..!! നിങ്ങളൊർക്കുന്നിലേ ആ നോട്ടു നിരോധന കാലത്തെ മോഡി മോഡലായ PayTm പരസ്യം. ശത്രുകളൊക്കെ “Pay to Modi " എന്ന് വിളിച്ചാക്ഷേപിച്ച നോട്ട് നിരോധന കാലത്ത് ഹിറ്റായി ഓടിയ PayTm എന്ന ആപ്പ് !! അതിനൊരു ചൈനിസ് കണക്ഷനുണ്ട് ??? നിങ്ങളിൽ ചിലരെ അത് അറിയാതെ ഒള്ളു ! സ്വദേശി ജാഗരൺ മഞ്ച് ഒക്കെ പണ്ടേ അന്വേഷണം തുടങ്ങിയതാണ്!! http://www.freepressjournal.in/…/rss-arm-seeks-probe…/981137 PayTm ന്റെ ചൈനിസ് കണക്ഷൻ എന്താന്നെന്ന് നോക്കിയാൽ താഴെയുള്ള ഈ ലിങ്ക് അതിനുത്തരം തരും!! പെയ്ടൈം മിന്റെ 40% ഷെയറും ആലിബാബാ എന്ന ലോകോത്തര മൾട്ടി നാഷ്ണൽ ചൈനിസ് കമ്പനിയുടെ പക്കലാണ് !! അവരാണ് ഏറ്റവും വലിയ ഷെയർ ഹോൾഡറും, ഉടമയായ വിജയ് ശർമ്മയ്ക്ക് 20% ഷെയറുണ്ട് .! Ant financial എന്ന മറ്റൊരു പാർട്ണർക്കാണ് 20% ഷെയർ ! Ant financial എന്നതും ഒരു അലിബാബാ കമ്പനിയാണ്..!! ഇപ്പോൾ തന്നെ 60% ഷെയറായി ചൈന കമ്പനിക്ക് Paytm ൽ !! 700 മില്യാൺ ഡോളർ ആണ് അലിബാബ പരസ്യത്തിനായി Paytm ൽ ചിലവൊഴിക്കണത് !! മോഡിയെ മോഡലാക്കിയ ചൈനിസ് ബുദ്ധി ഇനിയും ആവർത്തിക്കാൻ നാം അനുവദിക്കണോ??? Paytm ഒക്കെ എന്നെ ബഹിഷ്കരിക്കേണ്ടതല്ലേ , നിങ്ങൾ ആലോചിച്ച് തിരുമാനിക്കു!! 1 )https://discuss.paytm.com/…/for-all-those-who-dont-use-payt… 2)https://m.economictimes.com/…/alib…/articleshow/57428717.cms ഇനി ചുവടെ നിങ്ങൾ വായിക്കാൻ പോകുന്ന ലിങ്ക് ഒരു ചൈനിസ് പത്രത്തിന്റെതാണ്..! തിയതി കുറിച്ചാൽ 2017 ഫെബ്രുവരി 15 തിയതി ഇറങ്ങിയ People Daily Online..!! അതിൽ പറയുന്നത് പ്രകാരം 2016 ൽ മാത്രം ഇന്ത്യയിൽ ചൈന നടത്തിയ ഇൻവെസ്റ്റ്മെന്റ് തുക മാത്രം വരും 1.06 ബില്ല്യൺ ഡോളർ !! 2015 അപേക്ഷിച്ച് 6 ഇരട്ടിയുടെ വർധനവ്!! ഇതിലെ മറ്റൊന്ന് Direct Investment എന്നത് 2014ൽ 2.4 ബില്യാൺ ഡോളർ ആയിരുന്നേൽ 2016 ൽ അത് 4.8 ബില്ല്യാൺ ഡോളറായി വർധിച്ചു.!! ഒരു ഉദാഹരണം ചുണ്ടി കാണിച്ചാൽ ബാംഗ്ലുർ ആസ്ഥനമായി പ്രവർത്തിക്കുന്ന "Practo" എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് ചൈനയിൽ നിന്നും ഡി- ഫണ്ടായി 366 കോടി രൂപയാണ് ഫണ്ട് റൈസിംഗ് നടത്തിയത് !! വേറെയൊന്ന് പറഞ്ഞാൽ ചൈനയിലേ Shanghai Highly (Group) Co., Ltd ഇന്ത്യയിൽ ആകെ മാനം നിർമ്മിച്ചത് 718 ബില്യാൺ ഡോളറിന്റെ ഫാക്ടറികളാണ് !!ചൈനിസ് മൊബൈൽ ഫോൺ നിർമാതാകളായ Xiaomi ഇന്ത്യയിൽ നിർമ്മിച്ച് വിറ്റഴിച്ചത് 1 ബില്യാൺ ഡോളറിന്റെ ഫോണുകളാണ് !!Huawei ആണേൽ 3 മില്യാൺ സ്മാർട്ട് ഫോണുകളാണ് നിർമ്മിച്ച് വിറ്റഴിക്കാൻ തിരുമാനിച്ചിരിക്കുന്നത്!!! 1)http://en.people.cn/n3/2017/0215/c90000-9178440.html 2)https://economictimes.indiatimes.com/…/article…/56622001.cms ഇനി പറയുന്നതൊരു അന്തപ്പുര രഹസ്യമാണ്!! ഒരിക്കൽ പപ്പുമോൻ എന്ന് നിങ്ങൾ വിളിച്ചോണ്ടിരുന്ന രാഹുൽ ഗാന്ധി പറയുകയുണ്ടായി "every time you click a selfie, jobs are created in China" എന്ന് !! ഒരർത്ഥത്തിൽ സംഭവം സത്യമാണ്! ചൈനയുടെ സൗത്ത് ഇസ്റ്റേർണ് ഭാഗത്ത് Zhejiang എന്ന പ്രവിശ്യയിൽ Yiwu Jiurun Import and Export എന്നൊരു മെറ്റിരിയൽ വിതരണ കമ്പനിയുണ്ട് . ഇന്ത്യയിലേക്ക് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഉള്ള കമ്പനിയാണിത് ,മഹാരഷ്ട്രയിലേ നാവാ ഷേവാ (Nhava Sheva )പോർട്ട് വഴിയാണ് ഇന്ത്യയിലേക്ക് ഇവർ മെറ്റിരിയൽ കൊണ്ട് വരുന്നത് !! ഈ ചൈന കമ്പനി പ്രധാനമായും ഇന്ത്യയിൽ സാധനങ്ങൾ വിതരണം ചെയ്യുന്നത്, ഗുജറാത്തിലേ അഹമ്മദബാദിലേ എല്ലിസ് ബ്രിഡ്ജ് ഏരിയയിലുള്ള ഷാർപ്പ്ലൈൻ പ്രിന്റിങ്ങ് കമ്പനിക്കാണ്..!! ഇതേ ഷാർപ്പ് ലൈൻ പ്രിന്റിങ്ങ് കമ്പനിയാണ് ബി.ജെ.പിക്ക് വേണ്ടി വർഷങ്ങളായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവശ്യമായ സ്റ്റിക്കർ, തൊപ്പി, ബലൂൺ, ഫ്ളേയേർസ്, കീ- ചെയ്ന് തുടങ്ങിയ എല്ലാം വിതരണം ചെയ്യുന്നത് !! പറഞ്ഞു വരുബോൾ ഒരു BJP ക്കാരൻ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പോസ്റ്റർ ഒട്ടിക്കുബോൾ ചൈനയിൽ ബിസിനസ് പൊടിപൊടിക്കയാണ്..! ബാക്കി ഡാറ്റയും, വിവരങ്ങളും ലിങ്ക് ഉത്തരം തരും !! http://www.catchnews.com/…/gujarat-elections-is-bjp-importi… സ്റ്റാച്ചു ഓഫ് യൂണിറ്റി എന്ന സർദാർ വലഭായ് പട്ടേലിന്റെ പ്രതിമയുടെ ഉയരം എന്നത് 182 മിറ്ററാണ് !!!മോദിയുടെ സ്വപ്നമാണി പ്രോജക്ട്റ്റ്...!! പക്ഷേ കൗതുകകരമായ ഒരേ ഒരു കാര്യമെന്നത് അഹമ്മദാബാദിൽ നിന്നും 6132 കിലോമീറ്റർ സഞ്ചരിച്ചാൽ ഈസ്റ്റേൺ ചൈനയിലേ നൻചാങ്ങ് പ്രവിശയിലെത്താം !അവിടെയാണ് ലോകത്തിലേ എറ്റവും വലിയ "Foundry " സ്ഥിതി ചെയ്യുന്നത് ..Jiangxi Tongqing Metal Handicrafts Company, എന്ന 51,000 സ്ക്വയർ മീറ്റർ വർക്ക് ഷോപ്പ്.മുന്നേ പറഞ്ഞ കൗതുകമെന്നത് ഈ വർക്ക് ഷോപ്പിലാണ് ലോകത്തിലേ എറ്റവും ഉയരം കൂടിയ പ്രതിമമായ Statue of Unity യുടെ കാര്യമായ പണികൾ പുരോഗമിക്കുന്നത്.!! എൽ ആൻ റ്റി കമ്പനിയാണ് പ്രതിമയുടെ കോൺട്രക്റ്റ് എറ്റെടുത്തിരിക്കുന്നത് !! L&T കമ്പനി പ്രതിമ നിർമ്മാണത്തിലേ ചൈനിസ് പാർട്ട് വാർത്തകൾ പുറത്ത് വന്നതിനെ തുടർന്ന് ഒരു ഉരുണ്ട് പിടഞ്ഞ് ഒരു വിശദികരണമായി മുന്നോട്ട് വന്നു..! മൊത്തം പ്രോജക്ട് കോസ്റ്റ് വാല്യുവിന്റെ 9% മാത്രം വരുന്ന Brown Plates മാത്രമാണ് ചൈനയിൽ നിന്നും വാങ്ങുന്നതെന്ന് ! എത്രയാണ് മൊത്തം പ്രോജക്ട് കോസ്റ്റ്, അത് 2979 കോടി രൂപ !! അതായത് 450 മെട്രാ കോച്ചുകളോ, 3 IIT യോ പണിത്തെടുക്കാവുന്ന തുകയുടെ 9% ആണ് ചൈനയ്ക്ക് പ്രോജക്ടിന്റെ ഭാഗമായി നൽകുന്നതെന്ന് !! ഇത് അവർ പറഞ്ഞ് കഴിഞ്ഞില്ലാ ,ഔട്ട് ലൂക്ക് മാഗസിൻ അന്വേഷണമായി പോയി...! L& T വെള്ളം കുടിച്ചു !! പ്രോജ്കട് സംബന്ധമായ കുടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയില്ലാന്നും, അത്തരമൊരു കോൺട്രക്റ്റ് പ്രോജക്ടിന്റെ clint യും ആയി ഉണ്ടെന്ന് പറഞ്ഞു L& T ഒഴിഞ്ഞു.. ആരാണ് പ്രോജക്ടിന്റെ client ,അത് ഗുജറാത്ത് സർക്കാർ ആണ് ..! Outlook റിപ്പോർട്ട് ചുവടെ..! https://www.outlookindia.com/…/nationalism-made-in-c…/295605 വാൽകഷണം : കേരള മുഖ്യമന്ത്രിയും ,ഇന്ത്യയിലേ ചൈനിസ് അംബാസിഡറും ,പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും തിരവനന്തപുരത്ത് വെച്ച് കൂടികാഴ്ച്ച നടത്തിയ വിവരമാണ് ചുവടെ.! ഇതൊന്ന് വെച്ച് ബാലൻസ് ചെയ്യാൻ നോക്കാവുന്നതാണ് !! http://www.newindianexpress.com/…/china-offers-help-to-deve… അപ്പോൾ ശരി !! Read on deshabhimani.com

Related News