'മറ്റൊരു ഗൗരി ലങ്കേഷോ അഫ്രസൂളോ ആകാനില്ല'; സംഘപരിവാര്‍ വധഭീഷണിയില്‍ 'ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ' പേജ് പൂട്ടി



ന്യൂ ഡല്‍ഹി > സംഘപരിവാറിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ഫേസ്‌‌‌‌‌‌‌‌‌‌ബുക്ക് പേജ് 'ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ' പ്രവര്‍ത്തനം അവസാനിപ്പിച്ചു. മറ്റൊരു ഗൗരിലങ്കേഷോ അഫ്രസൂളൂ ആയി മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് അഡ്‌മിന്‍ പേജ് അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചത്. തനിക്ക് നേരെയുള്ള വധഭീഷണികള്‍ താങ്ങാവുന്നതിലും അധികമായിരിക്കുന്നു. ഫോണ്‍ നമ്പര്‍ വരെ പരസ്യമായിരിക്കുന്നുവെന്നും താന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ജീവിക്കുന്നതെന്നും അഡ്‌മിന്‍ പോസ്റ്റിലൂടെ അറിയിച്ചു.  തനിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നവര്‍ ഇത് തങ്ങളുടെ വിജയമായി കരുതുമെന്നാണ് വിചാരിക്കുന്നത്. എന്തായാലും തന്നെ വെറുതെ വിടുക. ദാവീദ് ഗോലിയാത്ത് യുദ്ധത്തില്‍ നിങ്ങള്‍ വിജയിച്ചിരിക്കുന്നു. തനിക്ക് രാഷ്ട്രീയമായോ, പൊലീസ് അധികൃതരുമായോ ബന്ധമില്ല. അതുകൊണ്ടുതന്നെ ഇത് സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനമാണ്. തനിക്ക് വേണ്ടി സമയം ചെലവഴിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അഡ്‌മിന്‍ ഫേസ്‌‌‌‌‌ബുക്ക് പോസ്റ്റില്‍  വ്യക്തമാക്കി. ബ്രാന്‍ഡന്‍ സ്റ്റാന്റന്റെ 'ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്ക്' ഫേസ്‌‌‌‌‌ബുക്ക് പേജില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പേജ് ആരംഭിച്ചത്. 'ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ' പേജിന് പിന്നില്‍ ആരാണെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്.   Read on deshabhimani.com

Related News