സംഗതി ലളിതമാണ്; സുതാര്യമായ അന്വേഷണമൊന്നുമല്ല ലക്ഷ്യം...അഡ്വ. സി പി പ്രമോദ് എഴുതുന്നു.

ഫോട്ടോ: ജി പ്രമോദ്


കൊച്ചി> ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍  നടത്തിയ റെയ്ഡില്‍ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് എഴുതുന്നു. ഫേസ്‌ബുക്ക് പോസ്റ്റില്‍ നിന്ന്: റെയ്ഡ് നടത്തിയ ശേഷം ഒപ്പിടാതെ വന്ന കാരണത്തിന് 24 മണിക്കൂറിലധികം രണ്ട് സ്ത്രീകളെയും മൂന്ന് വയസ്സായ പിഞ്ചു കുഞ്ഞിനെയും ED തടഞ്ഞു വെച്ചത് എങ്ങിനെയൊക്കെയാണ് നിയമ വിരുദ്ധമാവുന്നത്? പുറത്തുവന്ന വിവരങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്നലെ രാത്രി 10 മണിയോടെ റെയ്ഡ് പൂർത്തിയായിരിക്കുന്നു. അപ്പോൾ മുതൽ കണ്ടെടുത്ത രേഖകൾ രേഖപ്പെടുത്തുന്ന മഹസ്സറിൽ ഒപ്പിടാൻ അവരെ നിർബന്ധിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. അവരെ കൊണ്ട് ഒപ്പിടുവിച്ചേ അടങ്ങു എന്ന് എന്തിനാണ് വാശി പിടിക്കുന്നത് ? രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ അവരുടെ ഒപ്പ് ഇല്ലാതെ മറ്റ് പോംവഴികൾ ഇല്ലെന്നാണോ ? * മഹസ്സറിൽ സ്വതന്ത്ര സാക്ഷികളായി അയൽക്കാരെ കണ്ടെത്താമായിരുന്നില്ലേ ? ചുറ്റിലും വീടുകളുള്ള ഒരു ജന നിബിഡമായ പ്രദേശത്ത് ഒരാളെ കണ്ടെത്താൻ എന്താണ് പ്രയാസം ? * തയ്യാറാക്കുന്ന മഹസ്സറുകൾ ഇലക്ട്രോണിക് സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതിനും മുൻപത്തെ ഒരു ഉപാധിയാണ്. വീഡിയോ ഗ്രാഫിംഗ് സാർവ്വത്രികമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത് റെയ്‌ഡും രേഖകൾ കണ്ടെടുക്കലും വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കി തെളിയിച്ചു കൂടെ ? * അവിടെ ഇല്ലാത്ത ചില വസ്തുക്കൾ കൊണ്ടു വന്ന് ഇട്ട് ലിസ്റ്റിൽ ചേർത്തി ഒപ്പിടുവിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉണ്ടാകുമോ ? *എന്തുകൊണ്ടാവും റെയ്ഡ് തൽസമയ വീഡിയോ റിക്കാർഡിംഗില്ലാതെ നടത്തിയത് ? * റെയ്ഡിനിടെയും , അത് കഴിഞ്ഞും ആ വീട്ടിലുണ്ടായിരുന്ന ആൾക്കാർ എന്ന ഒറ്റക്കാരണത്താൽ പ്രതികളല്ലാത്ത അവരെ ചോദ്യം ചെയ്യാൻ ഏജൻസിക്ക് എന്താണ് അധികാരം? * രാത്രി 10 മണിയോടെ പൂർത്തിയായ റെയ്ഡിനു ശേഷം 12 മണിക്കൂറിലധികം അവിടെ തുടരാനും , വീടിനെ ഒരു തടവറയാക്കി മാറ്റി കസ്റ്റഡിയിൽ വെക്കാനും , പുറത്തുള്ള ആരുമായും ഇടപെടാൻ അനുവദിക്കാതെയും , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനും ആരാണ് ഇവർക്ക് അധികാരം നൽകിയത് ? സംഗതി ലളിതമാണ്; സുതാര്യമായ അന്വേഷണമൊന്നുമല്ല ലക്ഷ്യം. Read on deshabhimani.com

Related News