ഇന്ത്യന്‍ ആര്‍മി സംഘപരിവാറില്‍ ഉള്‍പെടുത്തുമോ?ആര്‍മി ചീഫ് നിയമനത്തില്‍ ആശങ്ക



കൊച്ചി> ഇന്ത്യന്‍ ആര്‍മി ഭാവിയില്‍ സംഘപരിപാരില്‍ ഉള്‍പെടുത്തുവാന്‍ സാധ്യതയേറെയാണെന്ന സൂചനകളാണ് പുതിയ ആര്‍മി ചീഫ് നിയമനമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്. ആര്‍മിയില്‍ സീനീയര്‍ ഉദ്യോഗസ്ഥരെ മറികടന്നുള്ള നേതൃത്വനിയമനവും rss തലവന്റെ ജന്‍മദിനത്തില്‍ പട്ടാളക്കാര്‍ക്ക് യോഗാഭ്യാസം നിര്‍ബന്ധമാക്കിയതും അടക്കം സമീപകാല നടപടികള്‍ അത്തരം സൂചനകളാണ് നല്‍കുന്നതെന്നും മുഹമ്മദ് റിയാസ് ഫേസ്‌ബുക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ ഭാവിയില്‍ ഇന്ത്യന്‍ ആര്‍മി സംഘപരിവാറില്‍ ഉള്‍പെടുത്തുമോ?.. ലെഫ്‌റ്റനന്‍.ജനറല്‍ .ബിപിന്‍ റാവത്തിനെ ഇന്ത്യന്‍ ആര്‍മി ചീഫ് ആയി നിശ്ചയിച്ചതിലെ ലംഘിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഗൌരവമേറിയ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്....      Lt.G ബിപിന്‍ റാവത്തിന്റെ അനുഭവത്തിലും,കഴിവിലും ലവലേശം ആര്‍ക്കും സംശയമില്ല, പക്ഷെ അദ്ദ്ദേഹത്തിന്റെ 2 സീനിയര്‍ ഉദ്യോഗസ്തരായ - ലെഫ്: ജനറല്‍- പര്‍വീണ്‍ ബക്ഷി, ലെഫ്: ജനറല്‍- ജങ.ഹാരിസ്, എന്നിവരെ മറികടന്നതിന്റെ കാരണങ്ങളുടെ അന്വേഷണമെത്തുന്നത് ഇന്തൃന്‍ ആര്‍മിയുടെ സംഘപരിവാര്‍ രാഷ്ട്രീയവല്‍ക്കരണമാണന്ന തിരിച്ചറിവില്‍ ആണ്.   Lt.Gപി.എം.ഹാരിസിനെ ദക്ഷിണ ആര്‍മ്മി കമ്മാന്‍റ്റര്‍ ആയി നിശ്ചയിച്ച ഘട്ടത്തില്‍ കോഴിക്കോട് സ്വദേശി കൂടിയായ അദ്ദേഹത്തിന്റെ യോഗ്യതകളെ മീഡിയ വാഴ്‌ത്തിയതു ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ അദ്ദേഹത്തിന്റെ സേവനത്തിന്റെ ഭാഗമായി ലഭിച്ച വിശിഷ്ട സേവന മെഡല്‍, അതി വിശിഷ്ട സേവന മെഡല്‍, സീനിയോററ്റി എന്നിവ തന്നെയാണ് ഘ ഏ പര്‍വീണ്‍ ബക്ഷിയോടെപ്പം ഹാരിസിനും ഉള്ള മാനദണ്ഡം..സംഘപരിവറിന്റെ കപട ദേശീയ ആശയങ്ങളോടും, ഹിന്ദുത്വ നീക്കങ്ങളോടും, സന്ധി ചെയുന്നതും,വിധേയനാകുന്നതും,ആര്‍മി തലപ്പത്ത് ഇരിക്കുന്നതിന്റെ മാനദണ്ഡം ആകുകയാണോ?.. rss തലവന്റെ ജന്‍മദിനത്തില്‍ പട്ടാളക്കാര്‍ക്ക് യോഗാഭ്യാസം നിര്‍ബന്ധമാക്കിയതും, മോദിയുടെ സ്വന്തമായ ബാബരാംദേവിന്റെ ഹരിദ്വാറിലെ പത്ഞ്ജലി യോഗവേദിയില്‍ 250-ആര്‍മി ഭടന്‍മാരെ ട്രയിനിങ്ങിനു വിട്ടതും, JNU വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ രാജ്യവിരുദ്ധമാണെന്ന് ചാനലിലൂടെ പര്യസമായി പ്രതികരിച്ച പട്ടാളക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാഞ്ഞതും ഇന്ത്യന്‍ ആര്‍മിയില്‍ സംഘപരിവാര്‍ രാഷ്ട്രീയം പിടി മുറുക്കുന്നതിന്റെ മോദി സര്‍ക്കാര്‍ കാലത്തെ ചില ഉദഹാരണങ്ങള്‍ മാത്രമാണ്. യുദ്ധത്തെയും, ആര്‍മി നിക്കങ്ങളെയും സംഘപരിവാര്‍ കപട ദേശീയതയാക്കി മാറ്റുകയും, ഇതിനെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധരാക്കി മുദ്ര കുത്തുകയും ചെയുന്ന ഈ കാലത്ത് സീനിയോറിറ്റി മറികടന്നുള്ള ആര്‍മി ചീഫ് നിയമനം ജനാധിപത്യ ഇന്ത്യക്ക് അപമാനമാണ്.   Read on deshabhimani.com

Related News