പീഡോഫീലിയ: ന്യായീകരണക്കാര്‍ക്ക് താക്കീതുമായി സോഷ്യല്‍ മീഡിയ



കൊച്ചി> കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങളെ ഉദാത്തവല്‍ക്കരിച്ച് രംഗത്തെത്തിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം. #LeftistsAgainstPaedophilia #AgainstPaedophilia #NoLegitimacyForPaedophilia എന്നീ ഹാഷ് ടാഗുകളുമായാണ് പ്രചാരണം. ഹാഷ് ടാഗോടെ വന്ന പ്രതികരണങ്ങളില്‍ ചിലത്: Jinesh PS ആ ചിരിയും കളിയും കാണാനാണ് ഞങ്ങള്‍ ജീവിക്കുന്നത്, അമ്മുവിന്റെ കളിയും ചിരിയും. ഞങ്ങള്‍ മാത്രമല്ല മനുഷ്യത്വമുള്ള മാതാപിതാക്കളെല്ലാം അങ്ങനെ ആയിരിക്കും മിക്ക ദിവസങ്ങളിലും പ്ലേസ്‌കൂളില്‍ ഏറ്റവും അവസാനം അച്ഛനെ കാത്ത് നില്‍ക്കുന്നതമ്മുവാകും. ജോലി സമയം കഴിഞ്ഞവളുടെ അച്ഛനവിടെ എത്തുമ്പോള്‍ നാലര കഴിഞ്ഞിട്ടുണ്ടാവും. എല്ലാ കൂട്ടുകാരും പോയതിന്റെ വിഷമം നാല് വയസുള്ള അമ്മുവിന്റെ മുഖത്തൊന്ന് നിഴലിക്കുന്നത് കാണാം. എങ്കിലും അച്ഛനെ കാണുമ്പോള്‍ ചിരിച്ചുകൊണ്ട് ചാടി ചാടി വരുന്ന അമ്മുവിന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. 'അച്ഛേ വാ, കളിക്കാം' എന്ന് പറഞ്ഞ് അമ്മു വിളിക്കുമ്പോള്‍ പലപ്പോളും ഓടിച്ചെല്ലാന്‍ എനിക്കാവാറില്ല, എന്നാലമ്മുവിന്റെ അമ്മ അവിടെ ഓടിയെത്തിയിരിക്കും. ചെല്ലാനാവാത്തതില്‍ പിന്നീടെനിക്ക് വിഷമവും തോന്നും. എന്നാലും ചെല്ലുന്ന അവസരങ്ങളിലെ അമ്മുവിന്റെ സന്തോഷം ഒന്ന് വേറെയാണ്. ആ അമ്മുവിനെ പ്രവര്‍ത്തിയിലും ചിന്താഗതിയിലും അതിര്‍വരമ്പുകള്‍ നിര്‍മ്മിച്ചോ വേലികെട്ടിയോ തളച്ചിടാനല്ല ഞങ്ങളുടെ ആഗ്രഹം. കളിച്ചും ചിരിച്ചും വായിച്ചും സ്വതന്ത്രമായ ഒരു കാഴ്ചപ്പാട് അമ്മുവിനുണ്ടാവുകയാണ് ലക്ഷ്യം. ഭയന്നല്ല അവള്‍ ജീവിക്കേണ്ടത്, ഈ സമൂഹത്തിന്റെ ഭാഗമായി, അഭിപ്രായ സ്വാതന്ത്ര്യത്തോടെയാണവള്‍ ജീവിക്കേണ്ടത്. കുട്ടികളെ ചൂഷണം ചെയ്യുന്ന മനോവൈകൃതമുള്ള സാമൂഹ്യദ്രോഹികളെ അറപ്പും വെറുപ്പുമാണ്. അത്തരക്കാരുടെ ചൂഷണത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ടത് വ്യക്തിത്വമുള്ള, മനുഷ്യത്വമുള്ള മനുഷ്യന്റെ കടമയാണ്. Anishia Jayadev ഒപ്പം കുട്ടികള്‍ക്ക് എതിരായ ആക്രമണങ്ങളെ, പെഡോഫീലിയേ അടക്കം, ന്യായികരിക്കാനും അത്തരം കുറ്റകൃത്യങ്ങളെ നിസാരവത്കരിക്കാനും ഉള്ള പലതരം ശ്രമങ്ങള്‍ മലയാളം സാമൂഹ്യമാധ്യമ ഇടങ്ങളില്‍ ഒരാഴ്ചക്കാലം ആയി പെരുകുകയാണ് .ഒരു വിവാദം സൃഷ്ടിച് വിഷയം പൊതുമണ്ഡലത്തില്‍ സജീവമാക്കാനും, അത്തരം പ്രവര്‍ത്തികള്‍ക്ക് സാധുത കണ്ടത്താനും ഉള്ള ശ്രമമായി കൂടി ഇതിനെ കാണണം. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. നമ്മള്‍ നമ്മളുടെ വിശ്വാസങ്ങളിലും ചിന്താഗതികളിലും വ്യത്യസ്‌തര്‍ ആകട്ടെ, ക്യാപിറ്റലിസ്റ്റോ , ലിബറലോ ,ഹ്യൂമനിസ്റ്റോ , മതവിശ്വാസിയോ, കമ്മ്യൂണിസ്‌റ്റോ , ഘഏആഠഝ+ , നിരീശ്വരവാദിയോ, ആരും ആകട്ടെ, കുട്ടികള്‍ക്ക് എതിരായിയുള്ള ഈ അക്രമണങ്ങളെ നമ്മള്‍ ഒന്നിച്ചു എതിര്‍ക്കണം. Sandeep BalaSudha ചെന്നായയുടെ ഒടിഞ്ഞുപോയ കാലല്ല, മുയലിന്റെ അടഞ്ഞുപോയ മാളമാണു എന്റെ കണ്‍സേണ്‍   Shafeeque Salman K അമാനവബുജി അനാക്രി ബുജി എന്നൊക്കെ ചിലര്‍ പ്രയോഗിക്കുന്നത് കാണാറുണ്ട്. അതൊരു തെറ്റായ പ്രയോഗമാണ്. കാരണം അവര്‍ ചിന്തിക്കുന്നതായി അഭിനയിക്കുന്നവര്‍ മാത്രമാണ്.അവരുടെ എഴുത്തുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും അവരുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരുപകരണം ലൈംഗികാവയം മാത്രമാണ്. അനങ്ങുന്നതും അനങ്ങാത്തതുമായ എന്തിനേയും അവനവനു കയറി ഭോഗിക്കാന്‍ പറ്റാത്തതു മാത്രമാണ് അവന്റെ/അവളുടെ കണ്ണില്‍ ഈ ലോകത്തെ ഒരേയൊരു പ്രശ്നം. ഇവന്മാരെപ്പോലെയുള്ള അതിനൊക്കെ താത്വികം കൂടെ ചമയ്ക്കുന്ന പീഡോഫൈലുകളേയും റേപിസ്റ്റുകളേയും കയ്യില്‍ കിട്ടിയാല്‍ ചതച്ചു വിടും. നോ ഡൗട്ട്. വയലന്‍സ് ആണെന്നല്ലെ. എന്താ സംശയം! Saeed Aby പീഡോഫീലിയ അവകാശവാദം ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയ വിരല്ലില്ലെണ്ണാവുന്ന ആളുകളില്‍ നിന്ന് വികസിച്ച് വികസിച്ച് വല്ലാത്തൊരു ദുരന്താവസ്ഥയിലേക്ക് എത്തിയിരിക്കുന്ന പലരും ലൈക്കടിച്ചത് കണട് അല്‍ത്ഭുതപ്പെട്ടുപോയി.ചിലപ്പോള്‍ അവര്‍ വായിച്ച് നോക്കാതെ ചെയ്തതാക്കുമെന്ന് കരുതി കാര്യം തിരക്കി. അല്ല അവര്‍ അറിഞ്ഞ് തന്നെയാണ് പീഡോഫീലിയക്കാരെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്! ഇത്രമാത്രം പീഡോഫീലിയ മൈന്‍റ് സെറ്റുള്ള മനുഷ്യര്‍ നമ്മുക്ക് ചുറ്റുമുണടെന്ന അറിവ് ഒരര്‍ത്ഥത്തില്‍ ഗുണകരമാണ്. എന്‍റെ ഭാര്യയല്ലേ മരിച്ചത് അത് കൊണട് എനിക്കിപ്പോഴും ലൈംഗികത അനുഭവിച്ചുകൂടെ, നിങ്ങളുടെ ഭാര്യയല്ലല്ലോ മരിച്ചത് എന്‍റേതല്ലേ എന്ന അവകാശവാദങ്ങളിലേക്ക് കൂടി പരക്കും വിധം കാര്യങ്ങള്‍ കൈവിട്ട് പോകുന്നുണട്. ചില കാര്യങ്ങളില്‍ നമ്മുക്ക് നടുക്കം അനുഭവപ്പെടും പക്ഷെ അത് വെറുമൊരു നടുക്കമായി തന്നെ നിലനില്‍ക്കുകയും പിന്നീട് അത് നടുക്കമാവാതെ സര്‍വ്വസാധാരണമാവുകയും ചെയ്യും പക്ഷെ പീഡോഫീലിയക്കാര്‍ ഉണടാക്കിയ നടുക്കം പിന്നീട് സര്‍വ്വസാധാരണമായി മാറുമെങ്കില്‍ ആ നടുക്കത്തില്‍ തന്നെ നമ്മളങ്ങ് അവസാനിച്ച് പോകുന്നതാണ് നല്ലത്. Deepa Praveen 1.കുട്ടികള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കണം. 2. കുട്ടികള്‍ക്ക് എതിരെയുള്ള അക്രമണങ്ങളെ ന്യായീകരിക്കുന്നവരെ എതിര്‍ക്കണം. 3. എന്ത് പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ആയാലും ആക്രമണങ്ങളെ എതിര്‍ക്കണം. 4. എന്ത് വിശ്വാസസംഹിത പറഞ്ഞാലും, മതപുരോഹിതന്‍ പറഞ്ഞാലും അക്രമണങ്ങളെ എതിര്‍ക്കണം. (അക്രമി സ്വന്തം സുഹൃത്തോ ബന്ധുവോ പരിചിതനോ ആയാല്‍ പോലും) എല്ലാ ദിവസവും നമ്മള്‍ നമ്മെ കൊണ്ട് ഇങ്ങനെ തീരുമാനം എടുപ്പിച്ചു അതില്‍ ഉറച്ചു നിന്നാല്‍ മതി അക്രമങ്ങളുടെ അളവ് കുറയാന്‍. കാരണം മാറ്റാന്‍ വരുത്താന്‍ നമുക്കെ കഴിയൂ...നമ്മുടെ 'എതിര്‍പ്പുകള്‍' കൊണ്ട് മാത്രമേ ഈ ഹീനമായ അക്രമം ഇല്ലാണ്ടാവൂ. ഷെമീര്‍ യാസീന്‍ പീഡോഫീലിയ പോസ്റ്റിട്ട ഫര്‍ഹദിനും അയാളെ പിന്തുണച്ചു വന്നവര്‍ക്കുമെതിരെ കേസ് . ഇനി ഫേസ് ബുക്കില്‍ അങ്കം ആയിരിക്കുമല്ലോ. അവനൊപ്പമുള്ള സെല്‍ഫി. പോലീസ് സ്റ്റേഷനില്‍ നിന്നും ലൈവ്. സംഗതി പൊളിക്കും.... എല്ലാ വൈകൃതങ്ങളെയും ഞ്യായീകരിക്കാനും,സ്വയം ബോധ്യത്തില്‍ ആക്റ്റിവിസ്റ്റുകളെന്ന് പേരെടുക്കാനും ചില ഊളകള്‍. Azharali Poonoth അവനെ മാത്രമേ നിങ്ങള്‍ക്കറിയൂ, ബീജാവസ്ഥയില്‍ തന്നെ വധിക്കപ്പെട്ടവളെ, അണപ്പല്ല് മുളക്കും മുന്‍പ്‌ പീഢിപ്പിക്കപ്പെട്ടവളെ, കാലുറച്ച്‌ നടക്കും മുന്‍പ്‌ പങ്കുവെക്കപ്പെട്ടവളെ, സ്കൂളിലെത്തും മുന്‍പ്‌ തട്ടിക്കൊണ്ടുപോകപ്പെട്ടവളെ, വീട്ടില്‍ വെച്ച്‌ ചൂഷണം ചെയ്യപ്പെട്ടവളെ, ആശ്രിതരാല്‍ ഗതികെട്ടവളെ, പ്രണയ വലകളില്‍ ചതിക്കപ്പെട്ടവളെ, കഴുത്തിലെ കുരുക്കിലേക്ക്‌ പോലും സ്വന്തമിഷ്ടത്തിന്‌ കഴുത്ത്‌ നീട്ടാന്‍ കഴിയാത്തവളെ, അങ്ങനെ അങ്ങനെ അവളായിരുന്ന അവളുമാരെയൊന്നും നിങ്ങള്‍ക്ക്‌ അറിയില്ല... നിങ്ങളറിയുന്ന അവന്റെ കൂടെ നില്‍ക്കാന്‍ നിങ്ങള്‍ക്കുള്ള കാരണങ്ങളേക്കാള്‍ ആയിരം മടങ്ങ്‌ കാരണങ്ങള്‍ അവളോടൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കുണ്ട്‌. അത്‌കൊണ്ട്‌ പിന്മാറുന്ന വരെ ഞങ്ങള്‍ പിന്തുടര്‍ന്ന് വേട്ടയാടും. Hakkeem Chundayil സെക്ഷ്വല്‍ ഓറിയന്റേഷനും സെക്ഷ്വല്‍ പെര്‍വെര്‍ഷനും തികച്ചും വ്യത്യസ്ഥമാണ്... ഒരു വ്യക്തിക്ക് ജീവശാസ്ത്രപരമായി ഉണ്ടാകുന്ന ലൈംഗീകതയാണ് സെക്ഷ്വല്‍ ഓറിയന്റേഷന്‍.. ഒരു ക്രിമിനല്‍ മൈന്റില്‍ നിന്നുണ്ടാകുന്ന ലൈംഗീക വൈകൃതങ്ങളാണ് സെക്ഷ്വല്‍ പെര്‍വെര്‍ഷന്‍... എട്ടും പത്തും വയസ്സായ കുട്ടികളോട് തോന്നുന്ന ലൈംഗീക ആകര്‍ഷണം ഒരു രതിവൈകൃതം മാത്രമാണ്... ഒരു ഇടതുപക്ഷ വിശ്വാസി എന്ന നിലയിലും സര്‍വോപരി ഒരു മനുഷ്യന്‍ എന്ന നിലയിലും അതിനെതിരാണ് ഞാന്‍... Velayudhan PV കുട്ടികള്‍ക്ക് എതിരായ ആക്രമണങ്ങളെ, പെഡോഫീലിയേ അടക്കം, ന്യായികരിക്കാനും അത്തരം കുറ്റകൃത്യങ്ങളെ നിസാരവത്കരിക്കാനും ഉള്ള പലതരം ശ്രമങ്ങള്‍ മലയാളം സാമൂഹ്യമാധ്യമ ഇടങ്ങളില്‍ ഒരാഴ്ചക്കാലം ആയി പെരുകുകയാണ് .ഒരു വിവാദം സൃഷ്ടിച് വിഷയം പൊതുമണ്ഡലത്തില്‍ സജീവമാക്കാനും, അത്തരം പ്രവര്‍ത്തികള്‍ക്ക് സാധുത കണ്ടത്താനും ഉള്ള ശ്രമമായി കൂടി ഇതിനെ കാണണം. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. നമ്മള്‍ നമ്മളുടെ വിശ്വാസങ്ങളിലും ചിന്താഗതികളിലും വ്യത്യസ്‌തര്‍ ആകട്ടെ, ക്യാപിറ്റലിസ്റ്റോ , ലിബറലോ ,ഹ്യൂമനിസ്റ്റോ , മതവിശ്വാസിയോ, കമ്മ്യൂണിസ്‌റ്റോ , LGBTQ+ , നിരീശ്വരവാദിയോ, ആരും ആകട്ടെ, കുട്ടികള്‍ക്ക് എതിരായിയുള്ള ഈ അക്രമണങ്ങളെ നമ്മള്‍ ഒന്നിച്ചു എതിര്‍ക്കണം.   Read on deshabhimani.com

Related News