ഒന്നാം പേജില്‍ ഫോട്ടോ വരുത്തുന്ന ഉമ്മന്‍ചാണ്ടി മോഡലല്ല; ഓപ്പറേഷന്‍ ഹെഡിന്റെ ജോലി മുഖ്യമന്ത്രി ചെയ്യുന്നുണ്ട്: ഹരീഷ് വാസുദേവന്‍



കൊച്ചി > ഓഖി ചുഴലിക്കാറ്റില്‍ രാഷ്‌‌‌‌ട്രീയമുതലെടുപ്പിനായി മുഖ്യമന്ത്രിയെ വിമര്‍ശിച്ച മാധ്യമങ്ങള്‍ക്കെതിരെ അഭിഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്. വൈകാരികമായി ആളുകളെ ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തില്‍ ഒന്നാം പേജില്‍ വരുത്തുന്ന ഉമ്മന്‍ചാണ്ടി മോഡല്‍ ഉത്തരവാദിത്തമല്ല, ഓഫീസില്‍ ഇരുന്ന് സ്ഥിതിഗതികള്‍ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷന്‍ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടതെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്‌തത് നല്ലൊരു രാഷ്ട്രീയമാറ്റമാണ്. പക്ഷേ, ഉമ്മന്‍ചാണ്ടി മോഡല്‍ വൈകാരിക ഷോ ആണ് മാധ്യമങ്ങള്‍ക്ക് വേണ്ടതെന്നും ഹരീഷ് പറഞ്ഞു. ഫേസ്‌‌‌‌‌‌‌‌‌‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനാണ്. വീടുകൾ കയറി ആളുകളെ നേരിൽ കണ്ടു വൈകാരികമായി ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തിൽ ഒന്നാം പേജിൽ വരുത്തുന്ന ഉമ്മൻചാണ്ടി മോഡൽ ഉത്തരവാദിത്തമല്ല, ഓഫീസിൽ ഇരുന്ന് സ്ഥിതിഗതികൾ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷൻ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടത്. അത് നല്ലൊരു രാഷ്ട്രീയമാറ്റമാണ്. അഭിനന്ദനങ്ങൾ. പക്ഷെ മനോരമയും മാതൃഭൂമിയുമാണ് സത്യത്തിൽ കേരളം ഭരിക്കുന്നത്. ഉമ്മൻചാണ്ടി മോഡൽ വൈകാരിക ഷോ ആണ് അവർക്ക് വേണ്ടത്. 'രാത്രിയിലും കണ്ണിമ ചിമ്മാതെ മുഖ്യമന്ത്രി' 'ഉറക്കം ഇല്ലാത്തതിനാൽ പ്രഷർ കൂടി പ്രഷറിന്റെ ഗുളിക കഴിക്കാൻ മുഖ്യമന്ത്രിയെ നിർബന്ധിക്കുന്ന ഭാര്യ കമല' 'മണലിൽ പൂണ്ട ആംബുലൻസ് തള്ളാൻ ആവേശമായി മുഖ്യമന്ത്രിയും' എന്നിങ്ങനെ അവർക്ക് വേണ്ടതു പോലുള്ള 'ദുരന്ത വാർത്ത'കളും ഉണ്ടാക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി അനുഭവിക്കും Read on deshabhimani.com

Related News