ഇത്‌ അഭിമാനിക്കാവുന്ന ദിവസം; കേരളത്തിനും പിണറായി സർക്കാരിനും



സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടത്‌. ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ തടസ്സങ്ങളും മറികടന്നത്. പ്രശ്നങ്ങള്‍ കാരണം 2014-ല്‍ പൈപ്പ് ലൈനിന്‍റെ എല്ലാ പ്രവൃത്തിയും ഗെയില്‍ നിര്‍ത്തിവെച്ചതായിരുന്നു. നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. ഇത്‌ അഭിമാനിക്കാവുന്ന ദിവസമാണ്‌. സഖാവ് പിണറായി വിജയനും, എൽഡിഎഫ്‌ സർക്കാരിനും. ടിറ്റോ ആന്റണിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ : ഗെയിൽ പൈപ്പ് ലൈൻ ===================== സഖാവ് പിണറായി വിജയനും, എൽഡിഎഫ്‌ സർക്കാരിനും അഭിമാനിക്കാവുന്ന ഒരു ദിവസമാണിന്ന്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയതിന്റെ ക്രഡിറ്റ് പൂർണ്ണമായും ഇവർക്ക് തന്നെ ആണ്..  എതിർപ്പുകൾ കണ്ട് ഇതിൽ നിന്ന് പിന്നോട്ട് പോയിരുന്നുവെങ്കിൽ  ഇടമൺ കൊച്ചി പവർ ഹൈവേയും ദേശിയപാത വികസനവുമൊക്കെയായി മുന്നോട്ട് പോകാൻ സർക്കാരിന് കഴിയാതെ പോയേനെ. ഇമേജ് നഷ്ടപ്പെടും എന്ന ഭയം പിണറായി വിജയന് ഇല്ലാതിരുന്നതു കൊണ്ട് മാത്രമാണ് ഈ പദ്ധതികളൊക്കെ നടന്നത്. ഇല്ലെങ്കിൽ  കടലിൽക്കൂടെ പൈപ്പ് ലൈൻ ഇടണമെന്നും  ഭൂമിക്കടിയിൽക്കൂടി പവർ ലൈൻ വലിക്കണമെന്നും മുപ്പത് മീറ്ററിൽ ദേശിയപാത പണിയണെന്നും പറഞ്ഞ് നടക്കുന്നവരുടെ അജണ്ടകൾക്ക് മേൽക്കൈ കിട്ടുമായിരുന്നു. പ്രാദേശികമായി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാദേശിക പാർട്ടി നേതൃത്വങ്ങൾ എടുത്തു പരിഹരിച്ച ഉത്തരവാദിത്വം കൂടി ഈ വിജയത്തിൽ എടുത്തു പറയേണ്ടതുണ്ട്.. 2007 ൽ ആണ് ഗെയിൽ പദ്ധതി ഒപ്പ് വച്ചത്.. എറണാകുളം മുതൽ മംഗലാപുരം വരെയാണ് ഗെയിൽ പദ്ധതി കടന്നു പോകുന്നത്..വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന LNG അഥവാ ലിക്വിഡ് നാച്ചുറൽ ഗ്യാസ് ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വ്യാവസായിക കേന്ദ്രങ്ങളിൽ എത്തുക.. 2010 ൽ ആണ് വാതക പൈപ്പ്ലൈൻ പദ്ധതിക്ക് തുടക്കമായത്.. ഉമ്മൻചാണ്ടി സർക്കാർ കാലത്ത് സ്ഥലമേറ്റെടുപ്പ് നടക്കാത്തതിനാൽ 2014 ഓഗസ്റ്റിൽ ഗെയിൽ കമ്പനി പദ്ധതി ഉപേക്ഷിച്ചു.. ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് 2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള LDF സർക്കാർ ആണ് ജീവൻ നൽകിയത്..  കൊച്ചി - മംഗലാപുരം പാതയിൽ 410 കിലോമീറ്റർ ആണ് പൈപ്പ്ലൈൻ ഇടേണ്ടിയിരുന്നത്.. 2011 ജൂണ് - 2016 മെയ്  (വെറും 80 കി.മി) 2016 ജൂണ് - 2018 ഡിസംബർ (380 കി.മി)  കൊച്ചി - മംഗലാപുരം പാതയിൽ ഭൂമി അവകാശം ലഭ്യമാക്കൽ 2011 ജൂണ് - 2016 മെയ്  (വെറും 80 കി.മി) 2016 ജൂണ് - 2018 ഡിസംബർ (330 കി.മി)  കൊച്ചി - മംഗലാപുരം പാതയിൽ ആകെ 22 സ്റ്റേഷനുകളിൽ പൂർത്തിയാക്കിയത്.. 2011 ജൂണ് - 2016 മെയ്  (0 പൂജ്യം) 2016 ജൂണ് - 2018 ഡിസംബർ (22 സ്റ്റേഷനുകൾ)  കൊച്ചി - ബാംഗ്ലൂർ പാതയിൽ 98 കി.മി കിലോമീറ്റർ ആണ് പൈപ്പ്ലൈൻ ഇടേണ്ടിയിരുന്നത്.. 2011 ജൂണ് - 2016 മെയ്  (0 കി.മി) 2016 ജൂണ് - 2018 ഡിസംബർ (20 കി.മി)  കൊച്ചി - ബാംഗ്ലൂർ പാതയിൽ ഭൂമി അവകാശം ലഭ്യമാക്കൽ 2011 ജൂണ് - 2016 മെയ്  (15 കി.മി) 2016 ജൂണ് - 2018 ഡിസംബർ (83 കി.മി) കൊച്ചി - ബാംഗ്ലൂർ പാതയിൽ ആകെ 11 സ്റ്റേഷനുകളിൽ പൂർത്തിയാക്കിയത്.. 2011 ജൂണ് - 2016 മെയ്  (0 പൂജ്യം) 2016 ജൂണ് - 2018 ഡിസംബർ (11 സ്റ്റേഷനുകൾ) ഗെയിൽ പൈപ്പ്ലൈനും ഉമ്മൻചാണ്ടി എന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ നുണയും  https://m.facebook.com/story.php?story_fbid=10157100567542127&id=622302126  തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റർ വിഷയത്തിൽ.. സഖാവ് പി രാജീവ്‌ https://m.facebook.com/story.php?story_fbid=1732720660073359&id=519971028015001  2015 ഇൽ CPI(M) പൊളിറ്ബ്യൂറോ അംഗം സഖാവ് പിണറായി വിജയൻ https://m.facebook.com/story.php?story_fbid=861134830645015&id=539381006153734 നിയമസഭയിൽ അന്നത്തെ പ്രതിപക്ഷ നേതാവ്  സഖാവ് വി.എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവനയുടെ സ്ക്രീൻ ഷോട്ട്  ചുവടെ.. എന്നാൽ ഈ അവസരത്തിൽ മറ്റൊരു കാര്യം കൂടി പറയാതെ വയ്യ. ഗെയിൽ പദ്ധതിയുടെ ഗുണം പൊതുജനത്തിന് കിട്ടണമെങ്കിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാകണം. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻ കൈ എടുക്കണം. പ്രാദേശിക പാർട്ടി നേതൃത്വങ്ങളും.. കൊച്ചി പോലെ ഇപ്പോഴെ അത് ചെയ്യാവുന്ന നഗരങ്ങളിൽ ആ പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. കളമശ്ശേരിയിൽ ആദ്യ ഘട്ടത്തിൽ ഉണ്ടായ ആവേശം പിന്നെ ഉണ്ടായില്ല.  വല്ലവന്റെയും ഭൂമിയിലൂടെ പൈപ്പ് ലൈൻ കടന്നു പോകുന്നത് കണ്ട് സർക്കാരിന്  കൈയ്യടിക്കുന്നവർത്തന്നെ ലോക്കൽ കണക്ഷൻ നൽകാൻ സ്വന്തം വീടനടുത്തു കൂടി പൈപ്പ്‌ലൈൻ വലിക്കാനും സമ്മതിച്ചാൽ മാത്രമെ ഇതിന്റെ  നേട്ടം സംസ്ഥാനത്തിനുണ്ടാകൂ. അപ്പോൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വികസന വാദികളായ ജനതയുടെ പിന്തുണ കിട്ടട്ടെയെന്ന് ആശംസിക്കുന്നു. #LeftAlternative. (കൂടുതൽ വിവരങ്ങളും വീഡിയോകളും ചുവടെയുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലെ കമന്റ്‌ ബോക്‌സിൽ).   Read on deshabhimani.com

Related News