എയ്‌ഡ്‌സ് ബോധവത്‌‌‌‌‌‌‌കരണത്തിനായി മലപ്പുറത്ത് പെണ്‍കുട്ടികളുടെ ഫ്‌‌‌ളാഷ്‌‌‌‌‌‌‌‌മോബ്; അസഭ്യവര്‍ഷവുമായി സദാചാര ആങ്ങളമാര്‍



മലപ്പുറം > മലപ്പുറത്ത് ഫ്‌‌ളാഷ്‌‌മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി സദാചാചവാദികളും മതമൗലികവാദികളും. ലോക എയ്‌ഡ്‌സ് ദിനത്തിലാണ് പെണ്‍കുട്ടികള്‍ ബോധവത്‌‌‌‌കരണ സന്ദേശവുമായി ഫ്ളാഷ്‌മോബ് കളിച്ചത്. 'വെളിപാടിന്റെ പുസ്‌തക' ത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍' എന്ന പാട്ടിനൊത്താണ് ചുവടുവെച്ചത്. എന്നാല്‍ ഫ്‌‌ളാഷ്‌‌‌മോബിന്റെ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി ചിലര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി. പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചതു കൊണ്ട് അവര്‍ പരസ്യമായി നൃത്തം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം. പെണ്‍കുട്ടികളുടെ വീട്ടുകാരെ പോലും പലരും വെറുതെ വിടുന്നില്ല. വളര്‍ത്തുദോഷത്തിന്റെ ഫലമാണിതെന്നും ഇവരെ വളര്‍ത്തിയ മാതാപിതാക്കളെ പച്ചമട്ടല്‍ എടുത്ത് അടിക്കണമെന്നു വരെ ചിലര്‍ കമന്റ് ചെയ്യുന്നു. നൃത്തം ചെയ്യുന്നത് സ്വന്തം വീട്ടില്‍ മാത്രം മതിയെന്നും മഹല്ലില്‍ നിന്ന് പുറത്താക്കുമെന്നു വരെ ഭീഷണികള്‍ ഉയരുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. കലയ്ക്ക് മതവിലക്കുകളില്ലെന്നും നൃത്തത്തിന് പൂര്‍ണപിന്തുണ നല്‍കുന്നുവെന്നും ഇവര്‍ പറയുന്നു. സദാചാരക്കാരുടെ വാദങ്ങള്‍ക്ക് കണക്കിന് മറുപടി കിട്ടിയതോടെ പലരും കമന്റുകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്‌ത് മുങ്ങിയിരിക്കുകയാണ്. Read on deshabhimani.com

Related News